ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളി. അന്വേഷണം കേരള പോലീസിൽ നിന്ന് സി.ബി.ഐ-ക്ക് കൈമാറണമെന്ന ഡോ. വന്ദന ദാസിൻ്റെ മാതാപിതാക്കളുടെ ഹർജിയും ഹൈക്കോടതി തള്ളി. കേസിൻ്റെ അന്വേഷണത്തിൽ സംസ്ഥാന പോലീസിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് വന്ദന ദാസിൻ്റെ മാതാപിതാക്കൾ നേരത്തെ തന്നെ ആശങ്ക ഉന്നയിച്ചിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ മുൻപിൽ വെച്ചാണ് ഡോ. വന്ദന ദാസ് ആക്രമിക്കപ്പെട്ടത്. എന്നിട്ട് പോലും ആക്രമണത്തിൽ നിന്ന് യുവ ഡോക്ടറെ ഉടനടി രക്ഷിക്കാൻ പോലീസിന് സാധിച്ചില്ല എന്ന് പരക്കെ ആക്ഷേപമുണ്ട്. ഈ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ പോലീസ് അപര്യാപ്തമായ രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്ന് വന്ദന ദാസിന്റെ രക്ഷിതാക്കൾ വാദിച്ചു. അതിനാൽ കേസ് സിബിഐക്ക് വിടണമെന്ന് അവർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നതിൽ നിന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിട്ടു നിന്നു. ഡോ. വന്ദന ദാസ് ആക്രമിക്കപ്പെട്ടതുമായി അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ക്രിമിനൽ ഉദ്ദേശം ഉണ്ടെന്ന് ആരോപിക്കപ്പെട്ടിട്ടില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. ഡോക്‌ടറുടെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ തുടരുകയാണെന്നും ജസ്റ്റിസ് തോമസ് ചൂണ്ടിക്കാട്ടി. 2023 മെയ് 10 ന് പുലർച്ചെ, ഒരു സംഘർഷം കാരണം പരിക്കേറ്റതിനെത്തുടർന്ന് പോലീസ് വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപ് എന്ന സ്‌കൂൾ അധ്യാപകൻ ഡോ. ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേരള പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചതിന് ശേഷം സ്വന്തം പിഴവുകൾ മറച്ചു വെക്കാൻ വേണ്ടി പോലീസ് കേസ് വളരെ മോശമായാണ് അന്വേഷിച്ചത് എന്ന് ആരോപിച്ച് ഡോക്ടറുടെ മാതാപിതാക്കൾ ഒരു ഹർജി കൊടുക്കുകയായിരുന്നു. "ഹരജിക്കാർക്ക് അറിവില്ലാത്ത ചില ഉന്നതരുടെ സ്വാധീനത്തിലും നിർബന്ധത്തിലും വഴങ്ങി പോലീസ് പ്രവർത്തിക്കുന്നതായി തോന്നുന്നു," ഡോക്ടറുടെ മാതാപിതാക്കൾ ഹർജിയിൽ പറയുന്നു. അതേസമയം യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപ് തനിക്ക് ജാമ്യം നൽകണം എന്നാവശ്യപ്പെട്ട് കോടതിക്ക് അപേക്ഷ നൽകി. താൻ നിരപരാധിയാണെന്നും പോലീസ് സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും സന്ദീപ് അവകാശപ്പെട്ടു. സംഭവം നടക്കുമ്പോൾ തന്റെ മാനസികനില തെറ്റിയെന്നും താൻ സെഡേറ്റീവിന്റെ സ്വാധീനത്തിലായിരുന്നെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. അതുകൊണ്ടുതന്നെ ഡോക്ടറുടെ മരണത്തിലേക്ക് നയിക്കുന്നത്തിൽ തനിക്ക് കാര്യമായ പങ്കില്ലെന്നും ജാമ്യാപേക്ഷയിൽ സന്ദീപ് പറയുന്നു. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുണ്ടെന്നും സന്ദീപ് ആരോപിച്ചു. തന്നെ കസ്റ്റഡിയിൽ വയ്ക്കുന്നത് അനാവശ്യമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു. സന്ദീപിന് വേണ്ടി അഭിഭാഷകരായ ബി എ ആളൂർ, കെ പി പ്രശാന്ത്, അർച്ചന സുരേഷ്, ഹരിത ഹരിഹരൻ, ഐലിൻ എലിസബത്ത് മാത്യു എന്നിവർ ഹാജരായി.
Kochi: Doctors at the VPS Lakeshore hospital achieved success by performing the inaugural endo-robotic surgery on a 75-year-old woman. This helped Devakiamma to eradicate her throat cancer and lead a healthy life.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു
Mass Transfer of Doctors Fails to Solve Healthcare Issues
Kerala Medical College Doctors Hold Candlelight Protest Against Government Apathy
Kerala Doctors Successfully Reattach Severed Hand in Marathon Surgery
We have various options to advertise with us including Events, Advertorials, Banners, Mailers, etc.