Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
എച്ച് എം പി വി പരിശോധിക്കാൻ കൂടുതൽ കിറ്റുകൾ വികസിപ്പിച്ച് ലാബുകൾ
2025-01-11 16:19:17
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

എച്ച് എം പി വി വൈറസ് എന്നത് കഴിഞ്ഞ കുറച്ചു ദിവസമായി പല ആളുകളിലും ഭീതി പകർത്തിയ ഒരു വൈറസാണ്. ചൈനയിൽ ശൈത്യ തരംഗത്തിലാണ് എച്ച് എം പി വി വൈറസ് വീണ്ടും വാർത്തകളിൽ നിറയുന്നത്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് മെഡിക്കൽ അസോസിയേഷൻ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതോടൊപ്പം എച്ച് എം പി വി വൈറസ് ബാധയുണ്ട് എന്ന് കരുതിയാൽ ടെസ്റ്റ് ചെയ്യാൻ വലിയ തുക ചിലവാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.

 

 എന്നാൽ കഴിഞ്ഞദിവസം ബാംഗ്ലൂരിൽ ഉൾപ്പെടെ എച്ച് എം പി ബി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ കൂടുതൽ ലാബുകൾ ഇപ്പോൾ ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകൾ വികസിപ്പിച്ചെടുക്കുകയാണ്. 30 മിനിറ്റ് കൊണ്ട് എച്ച് എം പി വി വൈറസ് ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകളാണ് വിവിധ ലാബുകൾ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നത്. നിലവിൽ സമഗ്ര പരിശോധനയ്ക്കായി വിവിധ ലാബുകൾ ഡൽഹിയിലെ കണക്കുപ്രകാരം 20000 രൂപ വരെയാണ് പിരിച്ചെടുക്കുന്നത്.

 

 സാധാരണക്കാരെ സംബന്ധിച്ചിടത്തോളം 20,000 രൂപ നൽകിയ വൈറസ് ബാധ ടെസ്റ്റ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ പല ലേബുകളും വികസിപ്പിച്ചെടുത്ത കിറ്റുകൾക്ക് 3000 മുതൽ 7000 രൂപ വരെ മാത്രമാണ് ടെസ്റ്റിംഗ് ചാർജ്. ഇത് സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. അതേസമയം എച്ച്എംപിവി ആർടി പിസിആർ കിറ്റുകൾ 650 രൂപ മുതൽ ഓൺലൈനിൽ വിവിധ സൈറ്റുകളിൽ ലഭ്യമാണ്. വൈറസ് ബാധ ചെക്ക് ചെയ്യാൻ ഇതുതന്നെ ധാരാളമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 

 കോവിഡ് വൈറസ് പോലെ അത്ര ഭയപ്പെടേണ്ട സാഹചര്യമുള്ള വൈറസ് അല്ല എച്ച് എം പി വി എന്നതിനാൽ തന്നെ കൃത്യമായ ചികിത്സ ഡോക്ടറെ കണ്ട് നേടിയാൽ വൈറസിൽ നിന്നും മോചനം ലഭിക്കാനാണ് കൂടുതൽ സാധ്യത. കുട്ടികളിലും വായോ ജനങ്ങൾക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളുകൾക്ക് മാത്രമാണ് രോഗം ബാധിച്ചാൽ പ്രശ്നമുണ്ടാകാൻ സാധ്യത. സമഗ്ര പരിശോധനയ്ക്കായി വിവിധ ലാബുകൾ ബയോ ഫയർ പാനൽ പോലുള്ള വിപുലമായ ഡയഗണോസ്റ്റിക് ഉപകരണങ്ങൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്.

 

 2001 ലാണ് ആദ്യമായി എച്ച് എം പി വി വൈറസ് ബാധ ഒരാൾക്ക് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിൽ ഇതിനു മുമ്പേ 16 ഓളം കുട്ടികൾക്ക് ഉൾപ്പെടെ വൈറസ് ബാധ സ്ഥിരീകരിച്ചതുമാണ്. രോഗം ഗുരുതരമാകുന്ന സാഹചര്യം വളരെ വിരളമാണ് എങ്കിലും ഗുരുതരമായാൽ തന്നെ ഓക്സിജൻ തെറാപ്പി, ഇൻട്രാവണസ് ഫ്ലൂയിഡുകൾ, കോർട്ടികോസ്റ്റീറോയിഡുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ട് രോഗത്തിൽ നിന്നും മോചനം നേടാൻ സാധിക്കും. എച്ച്എംപിവിക്കായി പ്രത്യേക ആൻറിവൈറൽ ചികിത്സ നിലവിലില്ല. ആന്റിവൈറൽ ചികിത്സ ലഭ്യമാക്കാത്തതിനുള്ള കാരണം തന്നെ രോഗം അത്ര ഗുരുതരമുള്ളതല്ല എന്നുള്ള പഠന റിപ്പോർട്ടുകൾ അനുസൃതമായാണ്. മാസ് ഉപയോഗവും ഹാൻഡ് സാനിറ്റൈസർ ഉപയോഗവും ഗ്ലൗസ് ഉപയോഗവും ഉൾപ്പെടെ കൂട്ടുന്നത് രോഗം പടരുന്നത് തടയുവാൻ സഹായിക്കും.  


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.