Top Stories
സംസ്ഥാനത്തെ ആശുപത്രികളിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കും
2025-11-06 12:37:46
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി പുതിയതായി 202 ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കാൻ മന്ത്രിസഭയോഗത്തിൽ തീരുമാനം ആയി. ഏറെ വിവാദം തസ്തികയുമായി ബന്ധപ്പെട്ട ഉയർന്നുവന്ന കാസർകോട് വയനാട് മെഡിക്കൽ കോളേജുകളിലും പുതിയ തസ്തിക സൃഷ്ടിക്കാൻ തീരുമാനമായിട്ടുണ്ട്. ഇപ്പോൾ നിലവിൽ മെഡിക്കൽ കോളേജുകളിൽ രോഗികളുടെ അനുവാദത്തിന് കൃത്യമായ ഡോക്ടർമാർ ഇല്ല. ഈ പരാതി പരിഹരിക്കാനാണ് പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുക.

 

 ഡോക്ടർമാരെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലുടനീളമുള്ള ഡോക്ടർമാർഹിഷ്കരിച്ച് സമരം നടത്തിയിരുന്നു. വീണ്ടും സമരം നടത്താനായി ഡോക്ടർമാർ ഒരുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് പുതിയ തീരുമാനം. സൂപ്പർ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടേയും മറ്റു ഡോക്ടര്‍മാരുടേയും ഉൾപ്പെടെയാണ് പുതിയ തസ്തികങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ആശുപത്രികളിൽ ഈ നിയമനങ്ങൾ പോലും പുതിയ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

 

 കൺസൾട്ടന്റ് തസ്തികയിൽ കാർഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്ട്രോ എൻട്രോളജി 1, കാർഡിയോറസിക് സർജൻ 1. അസിസ്റ്റന്റ് സർജൻ 8, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ 48 എന്നിങ്ങനെയാണ് പുതിയ തസ്തികകൾ. ജൂനിയർ കൺസൾട്ട് തസ്തികയിൽ ജനറൽ മെഡിസിൻ 12 ജനറൽ സർജറി 9, ഒബി ആൻഡ് ജി 9, പീഡിയാട്രിക് 3, അനസ്തീഷ്യ 21,റേഡിയോഡയഗ്നോസിസ് 12 റേഡിയോതെറാപ്പി 1, ഫോറെൻസിക് മെഡിസിൻ 5 ഓർത്തോപീഡിക് 4, ഇഎൻടി 1 എന്നിങ്ങനെയും തസ്തികൾ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമൂലം അവസരങ്ങൾ തേടുന്ന ആളുകൾക്കും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

 

 

 


velby
More from this section
2025-07-08 17:23:10

പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മൊബൈൽ മോഷണം; പ്രതി പിടിയിൽ.

 

2023-08-19 19:11:44

തിരുവനന്തപുരം: 2022-ലെ ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാർഡ് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായ സംസ്ഥാനതല അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല.

2025-05-01 17:26:32

Medanta to Build ₹500 Crore Super-Specialty Hospital in Guwahati 

2023-05-11 20:04:48

"If doctors can't be protected, shut down all hospitals," a Division Bench comprising Justice Devan Ramachandran and Justice Kauser Edappagath orally remarked

2025-08-12 17:17:31

കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.