
കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു. പോയ വർഷം സൈലം ലേണിങ്ങിൽ നിന്നും പഠനം പൂർത്തിയാക്കി വിവിധ മെഡിക്കൽ-എഞ്ചിനീയറിംഗ് കോളേജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചടങ്ങു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് സൈലം കോമേഴ്‌സ് പ്രോവിന് തുടക്കം കുറിച്ചതായും അറിയിച്ചു. ചടങ്ങിൽ സൈലം ലേണിങ് സി.ഇ.ഒ ഡോ. എസ് അനന്ദു, ഡയറക്ടർമാരായ വിനേഷ് കുമാർ, ലിജീഷ് കുമാർ, സാംസങ് എന്റർപ്രൈസിങ് മാർക്കറ്റിംഗ് ഇന്ത്യ മേധാവി വരുൺ താപ്പർ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെ കുറിച്ച് താൻ നേരത്തെ അറിയിച്ചിരുന്നു : ഡോ. ഹാരിസ് ചിറക്കൽ
പ്രശസ്ത യൂറോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. ജോര്‍ജ് പി എബ്രഹാം മരിച്ച നിലയില്‍
ജ്യോമി കുറിഞ്ഞി ക്യാൻസറിന്റെ മരുന്ന്; കണ്ടുപിടുത്തവുമായി മലയാളികൾ
കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്.
എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്ര പോയി കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി. 27 പേർ അടങ്ങുന്ന സംഘം ആയിരുന്നു എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും വിനോദയാത്രയ്ക്കായി പോയത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.