കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു. ഏറെ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഈ ആപ്പ് വിഴുങ്ങാൻ ബുദ്ദിമുട്ടുള്ളവർക്ക് വളരെ പ്രയോജനകരമാകും എന്നാണ് ആശുപത്രി അധികൃതരുടെ വാദം. "സ്വാളോ" എന്നാണ് ആപ്പിന് നൽകിയിരിക്കുന്ന പേര്. ഈ ആപ്പിലൂടെ വിഴുങ്ങൽ തകരാറുകൾ ഉള്ളവർക്ക് ഡോക്ടർമാരുമായും മറ്റു മെഡിക്കൽ വിദഗ്ദ്ധരുമായും വീഡിയോ കോൾ വഴി ആശയവിനിമയം നടത്തുകയും രോഗികളുടെ എല്ലാ സംശയങ്ങളും സമ്മർദ്ദങ്ങളും തീർക്കുകയും ചെയ്യാം. ഇതിലൂടെ രോഗികൾക്ക് ഒരു പരിധി വരെയെങ്കിലും ആശുപത്രി സന്ദർശനം ഒഴിവാക്കുകയും ചെയ്യാം. ആദ്യഘട്ടത്തിൽ അമൃത ആശുപത്രിയിലെ രോഗികൾക്ക് മാത്രമാകും ആപ്പ് ഉപയോഗിക്കാൻ സാധിക്കുക. അതിന് ശേഷം ഇത് പൊതുജനങ്ങളിലേക്ക് എത്തിക്കാനാണ് അമൃത ആശുപത്രി അധികൃതരുടെ പ്ലാൻ. അപ്പോയിന്മെന്റ് എടുത്തതിന് ശേഷം രോഗിക്ക് ഡോക്ടറുമായി തത്സമയം വീഡിയോ കോളിൽ ബന്ധപ്പെടാം. നിലവിൽ രോഗിക്ക് ഡോക്ടറുമായി മലയാളത്തിൽ തന്നെ സംസാരിക്കാം. ഇതിൻ്റെ കൂടെ ഇംഗ്ലീഷ് സബ്ടൈറ്റിൽ കൂടി ഉൾപ്പെടുത്തും. പിന്നീട് മറ്റു ഇന്ത്യൻ ഭാഷകളിലും ആപ്പ് ലഭ്യമാക്കും. ഭക്ഷണവും വെള്ളവും വിഴുങ്ങാൻ ഏറെ ബുദ്ധിമുട്ടുള്ള അവസ്ഥയാണ് ഡിസ്ഫാഗിയ. ഏത് പ്രായക്കാരെയും ഈ രോഗം ബാധിക്കാം. കുട്ടികളിൽ ജന്മനാ ബാധിക്കുന്ന രോഗങ്ങൾ കാരണവും അല്ലെങ്കിൽ ബാക്റ്റീരിയ, വൈറൽ രോഗങ്ങൾ കാരണവും ഇത് ഉണ്ടായേക്കാം. ഇനി മുതിർന്നവരിൽ കാൻസർ അല്ലെങ്കിൽ നാഡീസംബന്ധമായ രോഗങ്ങൾ കാരണവുമാണ് ഇത് പലപ്പോഴും ഉണ്ടാകുന്നത്. പ്രഫഷണൽ മേൽനോട്ടത്തിലുള്ള തെറാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് പല രോഗികൾക്കും അറിവില്ലെന്ന് അമൃത മെഡിക്കൽ കോളേജിലെ പത്താം ബാച്ചിലെ ഡെഗ്ളുറ്റോളജി ട്രെയിനികൾക്ക് പരിശീലനം നൽകുന്ന പ്രശസ്ത പ്ലാസ്റ്റിക് സർജനും കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലെ അമൃത സ്വാലോ സെന്റർ ചെയർമാനുമായ ഡോ.സുബ്രഹ്മണ്യ അയ്യർ പറഞ്ഞു. "മെഡിക്കൽ വിദഗ്ധരുടെ വിലയേറിയ പിന്തുണയും മാർഗനിർദേശവും വഴി ഡിസ്ഫാഗിയ ബാധിച്ചവരുടെ ജീവിതം മെച്ചപ്പെടുത്താനും അവരെ ജീവിത്തത്തിലേക്ക് തിരികെ കൊണ്ട് വരാനും ആണ് ഈ ആപ്പ് ലക്ഷ്യമിടുന്നത്. 2023-ൽ മാത്രം 3,000-ത്തിലധികം ഡിസ്ഫാഗിയ രോഗികൾക്ക് അമൃത സ്വാലോ സെന്റർ ഇതിനകം പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് നിർണായക സമയത്ത് തന്നെയാണ് സ്വാളോ വരുന്നത്." അയ്യർ പറഞ്ഞു. "ഈ ആപ്പ്ളിക്കേഷൻ വഴി രോഗികൾക്ക് അവരുടെ സ്മാർട്ഫോണിൽ തന്നെ വേണ്ട പരിഹാരങ്ങൾ ലഭിക്കും. ഒപ്പം ഇതിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ എല്ലാവർക്കും കൂടുതൽ സഹായകമാകും. അമൃത വിശ്വവിദ്യാപീഠത്തിലെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻ്റെ ഡയറക്ടറായ ഡോ. മനീഷ വിനോദിനി രമേഷ് പറഞ്ഞു. മനീഷ, രമേഷ് ഗുന്ത, റിസർച്ച് അസോസിയേറ്റ്, ഡോ. രാഹുൽ കൃഷ്ണൻ എന്നിവരും അയ്യരുടെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ടീമും ഉൾപ്പെടുന്ന അമൃത യൂണിവേഴ്‌സിറ്റി ടീമാണ് ഉപയോക്തൃ-സൗഹൃദ സ്വാളോ ആപ്പ് വികസിപ്പിച്ചത്.
ഇന്ത്യയിലെ പ്രമുഖ ആശുപതികൾ പലരും കയ്യൊഴിഞ്ഞ കോൺട്രോസർക്കോമാ ബാധിച്ച യുവാവിന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവിൽ അത്യഅപൂർവ്വ ശസ്ത്രക്രിയയിലൂടെ ആശ്വാസം.
Bhopal Doctors Perform Rare Surgery to Replace Patient’s Stomach
Mass Transfer of Doctors Fails to Solve Healthcare Issues
കോഴിക്കോട്: നിരന്തരമായ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം ഇന്ത്യൻ മെഡിക്കൽ തൊഴിലാളികൾ കോഴിക്കോട് ബീച്ചിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ ഒത്തു ചേർന്നു.
റാഗിംഗ് പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
We have various options to advertise with us including Events, Advertorials, Banners, Mailers, etc.