
അമരാവതി: ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു സർക്കാർ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫ് പവർ കട്ട് സമയത്ത് മൊബൈൽ ഫ്ലാഷ് ലൈറ്റിൻ്റെ സഹായത്തോടെ പരിക്കേറ്റ ഒരാളെ ചികിത്സിക്കുന്ന വീഡിയോ സെപ്റ്റംബർ 2, ശനിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആദിവാസികൾ കൂടുതലുള്ള പാർവതിപുരം മന്യം ജില്ലയിലെ കുറുപ്പം മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അടിക്കടിയുള്ള പവർ കട്ടുകൾ ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിൽ വലിയ ദുരിതം സൃഷ്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) തലവനുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. വീഡിയോയിൽ, കുറച്ച് ആരോഗ്യ പ്രവർത്തകർ ആശുപത്രി കിടക്കയിൽ കിടക്കുന്ന രോഗിയുടെ മേൽ ഇരുട്ടിൽ അവരുടെ മൊബൈൽ ഫ്ലാഷ്‌ലൈറ്റുകൾ ഉയർത്തിപ്പിടിക്കുന്നതും മറ്റൊരു ആരോഗ്യ പ്രവർത്തകൻ രോഗിയെ പരിചരിക്കാൻ തയ്യാറെടുക്കുന്നതുമാണ് ഉള്ളത്. ആശുപത്രിയിൽ ഇൻവെർട്ടറും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെങ്കിലും വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ കാരണം ഇൻവെർട്ടർ തകരാറിലായതിനാൽ വൈദ്യുതി നിലച്ച ഉടൻ തന്നെ ഇൻവെർട്ടർ ഓൺ ചെയ്യാനായില്ലെന്ന് ഹോസ്പിറ്റൽ സർവീസസ് (ഡി.സി.എച്ച്.എസ്) ജില്ലാ കോർഡിനേറ്റർ ഡോ. വാഗ്ദേവി പറഞ്ഞു. വൈറൽ വീഡിയോ ചിത്രീകരിക്കപ്പെട്ടതിന് ശേഷം ജനറേറ്റർ ഓൺ ആവുകയും ലൈറ്റുകൾ തെളിയുകയും ചെയ്‌തെന്ന് ഇവർ പറയുന്നു. "സംഭവത്തിന് തലേദിവസം രാത്രിയും പകലും കനത്ത മഴ ഉണ്ടായിരുന്നു. ഇത് വോൾട്ടേജ് വ്യതിയാനങ്ങൾക്ക് കാരണമാവുകയും ഇൻവെർട്ടറിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ ജനറേറ്റർ ഓണാക്കി." ഡോ. വാഗ്ദേവി പറഞ്ഞു. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കേണ്ട രക്ത സംഭരണ യൂണിറ്റുകൾ സി.എച്ച്.സികളിൽ ഉള്ളതിനാൽ ജില്ലയിലെ ഏഴ് സി.എച്ച്.സികളിലും ഇൻവെർട്ടറുകളും ജനറേറ്ററുകളും പ്രവർത്തനക്ഷമമായ നിലയിലാണെന്നും അവർ പറഞ്ഞു. “കനത്ത മഴയെത്തുടർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ താൽക്കാലിക പ്രശ്‌നമുണ്ടായി.” അവർ പറഞ്ഞു. "കുറുപ്പത്തെ സി.എച്ച്.സിയിൽ 20 കിടപ്പുരോഗികളെ ഉൾക്കൊള്ളാൻ കഴിയും, പ്രതിദിനം ശരാശരി 100 രോഗികൾ ആശുപത്രിയിൽ എത്തുന്നു." ഡോ. വാഗ്ദേവി കൂട്ടിച്ചേർത്തു
Lift Failure and AC Breakdown at Delhi's GTB Hospital Cause Distress for Patients and Doctors
Bengaluru Doctor Silences Taunting Relative by Revealing Income
ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന ഡോ. എസ്. വിഘ്നേശ് ആണ് ആക്രമണത്തിന് ഇരയായത്.
Telangana Plans to Add 10,000 Medical Seats, Doctors Raise Concerns
Delhi on High Alert: Government Cancels Leaves of Officials and Doctors
We have various options to advertise with us including Events, Advertorials, Banners, Mailers, etc.