ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. ഒരു പ്രശസ്ത ഒഫ്താൽമോളജിസ്റ്റിൻ്റെ മകളായ അൻവിതയാണ് (24) മരിച്ചത്. ഇവർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്‌തു വരികയായിരുന്നു. ചെന്നൈയിലെ കിൽപാക്കം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡോ. അൻവിത എം.ബി.ബി.എസ് പൂർത്തിയാക്കിയത്. കിൽപ്പാക്കം ന്യൂ ആവടി റോഡിലെ സ്വകാര്യ ഫിറ്റ്‌നസ് സെന്ററിൽ അൻവിത പതിവുപോലെ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വ്യായാമത്തിനിടെ ഡോക്ടർ ബോധരഹിതയാവുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ജിം ജീവനക്കാർ ഉടൻ തന്നെ അൻവിതയെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, അവരെ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലം അൻവിത മരണപ്പെട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കൊറോണ വൈറസ് പാൻഡെമിക്കിന് ശേഷം യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലം നിരവധി മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കൊറോണ വൈറസ് വാക്സിൻ ആയിരിക്കാം ഈ മരണത്തിന് കാരണമെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ, യുവാക്കൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങൾ വർധിക്കാൻ കാരണം കൊറോണ വാക്സിൻ അല്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഐ.സി.എം.ആർ അടുത്തിടെ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്നും അവർ പറഞ്ഞു.
ജയ്പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു.
ന്യൂ ഡൽഹി: റോബോട്ടിക് സർജറിയിലൂടെ 33 വയസ്സുള്ള ഒരാളുടെ നാവിൻ്റെ അടിത്തട്ടിൽ നിന്ന് രക്തക്കുഴലുകൾ കൊണ്ട് രൂപപ്പെട്ട ഒരു ട്യൂമർ വിജയകരമായി നീക്കം ചെയ്‌ത് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടർമാർ.
വഡോദര (ഗുജറാത്ത്): വഡോദരയിലെ റായ്പൂർ ഗ്രാമത്തിൽ 20 വർഷമായി പ്രാക്റ്റീസ് ചെയ്യുകയായിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ഒരു ഡോക്ടർ ചന്ദ്രനിൽ സ്ഥലം വാങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.