ന്യൂയോർക്ക്: ഫ്ലോറിഡ സർവകലാശാലയിലെയും എൻ.വി.ഐ.ഡി.ഐ.എ-ലെയും ഗവേഷകർ സൃഷ്ടിച്ച ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പ്യൂട്ടർ പ്രോഗ്രാമിന് ഡോക്ടർമാരുടെ കുറിപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്. ഒരു ഡോക്ടർ എഴുതുന്ന കുറിപ്പും ഈ എ.ഐ പ്രോഗ്രാമിലൂടെ എഴുതുന്ന കുറിപ്പും താരതമ്യപ്പെടുത്താൻ പോലും പറ്റില്ലെന്നും അത്രയ്ക്ക് കൃത്യതയാണ് ഈ പ്രോഗ്രാമിനുള്ളതെന്നും ഇവർ അവകാശപ്പെടുന്നു. ഈ എ.ഐ പ്രോഗ്രാമിലൂടെ എഴുതിയ ചില കുറിപ്പുകളും യഥാർത്ഥ ഡോക്ടർമാർ എഴുതിയ ചില കുറിപ്പുകളും ഈ ഗവേഷകർ പല ഡോക്ടർമാരെയും കാണിക്കുകയും ഇതിൽ 49% മാത്രമാണ് യഥാർത്ഥ രചയിതാവിനെ ഡോക്ടർമാർക്ക് കണ്ടു പിടിക്കാൻ സാധിച്ചത്. എൻ.വി.ഐ.ഡി.ഐ.എ, യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ എന്നിവിടങ്ങളിൽ നിന്നുള്ള 19 ഗവേഷകരുടെ ഒരു സംഘം, നവംബർ 16-ന് നേച്ചർ ജേണൽ എൻ.പി.ജെ ഡിജിറ്റൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച തങ്ങളുടെ കണ്ടെത്തലുകൾ, തകർപ്പൻ കാര്യക്ഷമതയോടെ ആരോഗ്യ പരിപാലന തൊഴിലാളികളെ പിന്തുണയ്ക്കാൻ എ.ഐ-യുടെ വാതിൽ തുറന്നതായി പറഞ്ഞു. ചാറ്റ് ജി.പി.റ്റി-ക്ക് സമാനമായി പ്രവർത്തിക്കുന്ന ഗേറ്റർട്രോൺ ജി.പി.റ്റി എന്ന പുതിയ മോഡലിനെ അടിസ്ഥാനമാക്കി മെഡിക്കൽ റെക്കോർഡുകൾ സൃഷ്ടിക്കാൻ ഗവേഷകർ സൂപ്പർ കമ്പ്യൂട്ടറുകളെ പരിശീലിപ്പിച്ചു. ഗേറ്റർട്രോൺ മോഡലുകളുടെ സൗജന്യ പതിപ്പുകൾക്ക് ഓപ്പൺ സോഴ്‌സ് എ.ഐ വെബ്‌സൈറ്റായ ഹഗ്ഗിംഗ് ഫേസിൽ നിന്ന് 430,000-ലധികം ഡൗൺലോഡുകൾ ഇതുവരെ ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സൈറ്റിൽ നിന്നും ക്ലിനിക്കൽ ഗവേഷണത്തിന് ലഭ്യമായ ഏക മോഡലും ഗേറ്റർട്രോൺ ആണെന്ന് ജേണലിൻ്റെ പ്രധാന രചയിതാവായ യോങ്‌ഹുയി വു (പി.എച്ച്.ഡി, യു.എഫ് കോളേജ് ഓഫ് മെഡിസിൻ ആരോഗ്യ ഫലങ്ങളുടെയും ബയോമെഡിക്കൽ ഇൻഫോർമാറ്റിക്‌സ് വകുപ്പ്) പറഞ്ഞു. "ആരോഗ്യ സംരക്ഷണത്തിൽ, എല്ലാവരും ഈ മോഡലുകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഗേറ്റർട്രോൺ™, ഗേറ്റർട്രോൺ ജി.പി.റ്റി എന്നിവ മെഡിക്കൽ ഗവേഷണത്തിൻ്റെയും ആരോഗ്യ സംരക്ഷണത്തിൻ്റെയും പല വശങ്ങളും ശക്തിപ്പെടുത്താൻ കഴിയുന്ന അതുല്യ എ.ഐ മോഡലുകളാണ്. എന്നിരുന്നാലും, അവ നിർമ്മിക്കുന്നതിന് വലിയ ഡാറ്റയും വിപുലമായ കമ്പ്യൂട്ടിംഗ് ശക്തിയും ആവശ്യമാണ്. ആരോഗ്യ പരിപാലനത്തിൽ എ.ഐ-യുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി എൻ.വി.ഐ.ഡി.ഐ.എ-ൽ നിന്ന് ഹൈപെർഗേറ്റർ എന്ന ഈ സൂപ്പർ കമ്പ്യൂട്ടർ ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്." യോങ്‌ഹുയി വു കൂട്ടിച്ചേർത്തു
ചൈന: ചൈനയിലെ ഡോക്ടർമാർ ഒരു ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ കണ്ണുകളിൽ നിന്ന് 60 ലധികം ജീവനുള്ള വിരകളെ പുറത്തെടുത്തു.
Experts Suggest New Ways to Measure Obesity, Say BMI Is Not Enough
AI System Matches Doctors in Accuracy and Cuts Costs
Women Doctors Surpass Men in UK for the First Time
India is currently witnessing a surge in viral infections caused by H3N2, Covid-19 and swine flu.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.