Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ബധിര-മൂക മാതാപിതാക്കളുമായി ആശയവിനിമയം നടത്താൻ ആംഗ്യഭാഷ പഠിച്ച് കിംസ് ആശുപത്രിയിലെ ആളുകൾ.
2023-12-28 15:55:51
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഹൈദരാബാദ്: ഹൈദരാബാദിലെ കിംസ് കഡിൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും നവജാത ശിശുവിന്റെ പുരോഗതി ബധിരരും മൂകരുമായ മാതാപിതാക്കളുമായി പങ്കിടാൻ വേണ്ടി ആംഗ്യഭാഷ പഠിച്ചു. ഇത് വഴി ബധിര-മൂക ദമ്പതികൾക്ക് മാസം തികയാതെ ജനിച്ച കുഞ്ഞിനെ ആശുപത്രിയിലെ മെഡിക്കൽ സംഘം വിജയകരമായി ചികിത്സിക്കുകയും ചെയ്തു. 80 ദിവസത്തെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (എൻ.ഐ.സി.യു) വാസത്തിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യം നിലനിർത്തിയത്. ഈ കാലയളവിലത്രയും കുഞ്ഞിന്റെ മാതാപിതാക്കളുമായി ബന്ധപ്പെടാൻ ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരും ഏറെ ബുദ്ദിമുട്ടി. ആംഗ്യഭാഷ പഠിച്ചു മികച്ച രീതിയിൽ തന്നെ ഡോക്ടർമാർ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വിവരങ്ങൾ കൈമാറി. ഹൈദരാബാദിൽ നിന്നുള്ള ബധിര-മൂക ദമ്പതികളായ മാരി ഭാഗ്യമ്മയും (40) മാരി രാജശേഖറും (55) ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) വഴി ഇരട്ടകളെ ഗർഭം ധരിക്കുകയായിരുന്നു. നിർഭാഗ്യവശാൽ, ഇരട്ടക്കുട്ടികളിൽ ഒരാൾ കാലയളവിനു മുൻപുള്ള സങ്കീർണതകൾ കാരണം മരണപ്പെട്ടു. 540 ഗ്രാം മാത്രം ഭാരമുള്ള അവിശ്വസനീയമാംവിധം കുറഞ്ഞ ഭാരത്തിൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ കിംസ് കഡിൽസ് എൻ.ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ഏഴ് ഡോക്ടർമാരും ഒമ്പത് സപ്പോർട്ട് സ്റ്റാഫുകളും അടങ്ങുന്ന മെഡിക്കൽ സംഘം ബധിരരും മൂകരുമായ മാതാപിതാക്കളുമായി ആശയവിനിമയം നടത്തുക എന്ന സവിശേഷമായ വെല്ലുവിളിയാണ് പിന്നീട്  നേരിട്ടത്. തുടക്കത്തിൽ രേഖാമൂലമുള്ള ആശയവിനിമയത്തെയും ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവായ യുവാവിനെയുമായിരുന്നു കുഞ്ഞിന്റെ മാതാപിതാക്കളുമായി ആശയവിനിമയം നടത്താൻ മെഡിക്കൽ സംഘം ആശ്രയിച്ചിരുന്നത്. എന്നാൽ പിന്നീട് യുവാവിന്റെ സേവനം ടീമിന് നഷ്ടമാവുകയും ഇത് ഇവർക്ക് കനത്ത തിരിച്ചടിയുമായി. എന്നാൽ ഇതിലൊന്നും തളരാതെ മാതാപിതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിന് ആംഗ്യഭാഷ പഠിക്കാൻ 10 ദിവസം നീക്കിവച്ചുകൊണ്ട് ഡോക്ടർമാരും നഴ്സുമാരും ശ്രദ്ധേയമായ ഒരു സംരംഭം ഏറ്റെടുത്തു. "പെൺകുഞ്ഞിന് ശ്വാസകോശ സംബന്ധമായ വെല്ലുവിളികളും അവളുടെ ഇരട്ട സഹോദരന്റെ നെക്രോടൈസിംഗ് എന്ററോകോളിറ്റിസിന്റെ ബുദ്ദിമുട്ടുകളും ഉൾപ്പെടെ ഒന്നിലധികം സങ്കീർണതകൾ നേരിടേണ്ടി വന്നു. 80 ദിവസത്തെ എൻ.ഐ.സി.യു  വാസത്തിലുടനീളം, ഞങ്ങളുടെ മെഡിക്കൽ സംഘം കുഞ്ഞിന്റെ മാതാപിതാക്കളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.  ചികിത്സയുടെ വിശദാംശങ്ങളും പുരോഗതിയും അറിയിക്കാൻ ആംഗ്യഭാഷ കൃത്യമായി ഞങ്ങളുടെ സംഘം ഉപയോഗിച്ചു." നിയോനറ്റോളജി ക്ലിനിക്കൽ ഡയറക്ടറും എൻ.ഐ.സി.യു മേധാവിയും കിംസ് കഡിൽസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് നിയോനറ്റോളജിസ്റ്റുമായ ഡോ. അപർണ ചന്ദ്രശേഖരൻ കേസിന്റെ സങ്കീർണത ചൂണ്ടിക്കാട്ടി. വിവിധ രൂപത്തിലുള്ള ശ്വസന പിന്തുണയും സൂക്ഷ്മമായ പരിചരണവും ഉൾപ്പെട്ടതായിരുന്നു ഈ പെൺകുഞ്ഞിന്റെ അതിജീവന യാത്ര. തുടർന്ന്, 79 ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തത്. 1,642 ഗ്രാം ആയിരുന്നു അപ്പോൾ കുഞ്ഞിന്റെ ഭാരം. കുഞ്ഞിന്റെ മാതാപിതാക്കൾ ആംഗ്യഭാഷയിലൂടെ ഡോക്ടർമാരോടും ടീമിലെ മറ്റു ആരോഗ്യപ്രവർത്തകരും നന്ദി രേഖപ്പെടുത്തി. "ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും കുഞ്ഞിന്റെ മുഴുവൻ ചികിത്സാ നടപടികളെക്കുറിച്ചും  ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.  ഞങ്ങളുടെ കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് ഞങ്ങൾ പതിവായി കൗൺസിലിംഗ് നടത്തിയിരുന്നു. അവർ ഓരോ മിനിറ്റിലും ഞങ്ങൾക്ക് വിവരങ്ങൾ നൽകി." കുഞ്ഞിന്റെ അമ്മയുടെ വാക്കുകൾ.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.