മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 12 ഡോക്ടർമാരെ ഒരു മുന്നറിയിപ്പും കൂടാതെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ ഡോക്ടർമാരും നാളെ അവധി എടുക്കും. കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രസിഡന്റ് ഡോ. എ.എം. ജയനാരായണനാണ് ഇക്കാര്യം അറിയിച്ചത്. നാളെ അത്യാഹിത വിഭാഗം ഒഴികെ ആശുപത്രിയിൽ വേറെ ഒരു വിഭാഗവും പ്രവർത്തിക്കില്ല. 12 ഡോക്ടർമാരെ മഞ്ചേരി ജനറൽ ആശുപത്രിയിൽനിന്ന് സ്ഥലം മാറ്റിയ ഡി.എം.ഒ നടപടി ഉടൻ പിൻവലിക്കുക, ജനറൽ ആശുപത്രിയിലെ തസ്തികകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് നൽകാനുള്ള ആരോഗ്യവകുപ്പിന്റെ ശ്രമം ഒഴിവാക്കുക, ജനറൽ ആശുപത്രി ജില്ലക്ക് നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, ജില്ലയിൽ ആവശ്യത്തിന് ആശുപത്രികളും ബെഡുകളും ഡോക്ടർ തസ്തികകളും പുതുതായി സൃഷ്ടിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഒരു മുന്നറിയിപ്പും ഇല്ലാതെ 12 ഡോക്ടർമാരെ പെട്ടെന്ന് സ്ഥലം മാറ്റിയത്
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗമായുള്ള ഹെൽത്ത് സർവിസ് യൂനിറ്റുകളുടെ പ്രവർത്തനത്തെ വളരെ മോശമായിട്ട് തന്നെ ബാധിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിലെ അവശേഷിക്കുന്ന ഡോക്ടർമാരാണെങ്കിൽ വൻ ജോലി ഭാരം കാരണം ഏറെ ബുദ്ദിമുട്ടിലും സമ്മർദ്ദത്തിലുമാണ്. കൂടാതെ ജനറൽ ആശുപത്രിയിലെ 56 തസ്തികകൾ ജില്ലക്ക് പുറത്തുള്ള പല സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ആരോഗ്യവകുപ്പിൽ ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇത് ജനറൽ ആശുപത്രിയെ ജില്ലക്ക് നഷ്ടമാകാൻ വരെ കാരണമായേക്കും എന്ന് ഡോക്ടർമാർ ആരോപിക്കുന്നു.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
കോഴിക്കോട്: മെഡി. കോളജിലെ അത്യാഹിത വിഭാഗം ശനിയാഴ്ച (25.03.2023) മുതൽ പൂർണമായി പുതിയ ബ്ലോക്കിലേക്ക്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കാഷ്വാലിറ്റിയിലെ രോഗികളെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപം പുതുതായി സ്ഥാപിച്ച സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് മാറ്റുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു.
കോഴിക്കോട്: സൈലം ലേണിങ്ങിന്റെ രണ്ടാമത് മെഡിക്കൽ അവാർഡ് പ്രഖ്യാപിച്ചു. ന്യൂറോ സർജനായ എ. മാർത്താണ്ഡ പിള്ളയാണ് അവാർഡ് കരസ്ഥമാക്കിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോ. മാർത്താണ്ഡ പിള്ളയ്ക്ക് അവാർഡ് സമ്മാനിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയായ ശഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.