Top Stories
ജ്യോമി കുറിഞ്ഞി ക്യാൻസറിന്റെ മരുന്ന്; കണ്ടുപിടുത്തവുമായി മലയാളികൾ
2025-10-16 15:26:00
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജ്യോമി കുറിഞ്ഞി എന്നാ കാസർകോട് പ്രദേശത്ത് കണ്ടുവരുന്ന അപൂർവ സസ്യം അർബുദ ചികിത്സയ്ക്ക് ഫലപ്രദമാകും എന്ന് കണ്ടെത്തലുമായി ഗവേഷകർ. വനപ്രദേശങ്ങളിൽ വളരുന്ന ഈ സസ്യത്തിൽ നിന്നും ശേഖരിച്ച ഘടകങ്ങൾ കാൻസർ കോശങ്ങളെ തടയാനുള്ള ശേഷിയുള്ളതായി പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നു. അത്തരത്തിൽ കാൻസർ തടയാൻ ഈ അപൂർവ്വം സസ്യത്തിന് കഴിയുമെങ്കിൽ വലിയ നേട്ടം ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ കഴിയും. 

 

ബെംഗളുരു ക്രൈസ്റ്റ് സർവകലാശാലയിലെ ലൈഫ് സയൻസ് വകുപ്പു മേധാവി ഡോ. ഫാ. ജോബി സേവ്യർ, അസിസ്റ്റന്റ് പ്രഫസർ അഭിരാം സുരേഷ് എന്നിവർ ചേർന്നാണ് കണ്ടെത്തൽ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇവർ ചേർന്ന് ഒരുക്കിയ ലേഖനം രാജ്യാന്തര സയൻസ് ജേണലുകളിൽ ഇതിനോടകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു.കാസർകോട് ജില്ലയിലെ പെരിയ, പാണ്ടി വനമേഖലകളിൽ മാത്രം കണ്ടുവരുന്ന അപൂർവ സസ്യമാണ് ജ്യോമി കുറിഞ്ഞി.

 

 ഈ ജ്യോമി കുറിഞ്ഞിയിൽ അടങ്ങിയിരിക്കുന്ന സജീവ ഘടകങ്ങൾ കുടലിലെ അർബുദത്തിനും സനാർബുദത്തിനും ഗർഭാശയത്തിനും ഫലപ്രദമായ ചികിത്സയ്ക്ക് ഉപയോഗിക്കാൻ കഴിയും എന്നതാണ് ഇവരുടെ പ്രധാന കണ്ടെത്തൽ. ഇതിന്റെ ഇലയും തണ്ടും വേരുകളും ഔഷധത്തിന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള കാര്യങ്ങളാണ് എന്ന് കണ്ടെത്തലിൽ ഇവർ വിശദീകരിച്ച് എഴുതിയിട്ടുണ്ട്. ആധുനിക ശാസ്ത്രവും പരമ്പരാഗത ചികിത്സാ രീതികളും കൈക്കോർക്കുന്ന ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ക്യാൻസർ ചികിത്സയിൽ ആശ്വാസം നൽകുമെന്നാണ് ഇരുവരും പറയുന്നത്.

 

 എറണാകുളം തേവര സ്വദേശിയാണ് ഫാദർ ജോബി, മലപ്പുറം സ്വദേശിയാണ് അഭിരാം. മലപ്പുറം മുണ്ടുപറമ്പ് മൈത്രി നഗറിലെ റിട്ടയേർഡ് അധ്യാപകരായ സുരേഷിന്റെയും കെ പി ഉഷാകുമാരിയുടെയും മകനായ അഭിരാം കുറച്ചുകാലമായി ബാംഗ്ലൂരിലാണ്. അവിടെനിന്നും തുടർച്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലത്തിലാണ് ജോബിയും അഭിരാമും ചേർന്ന് ഈ അപൂർവ്വ സസ്യത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിച്ചതും പഠിച്ച് കൂടുതൽ അറിഞ്ഞപ്പോഴാണ് സസ്യം ഏതൊക്കെ വിധത്തിൽ കാൻസറിന് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഉതകും എന്നുള്ള കാര്യവും മനസ്സിലാക്കിയത്. 

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.