ലക്‌നൗ: ലക്‌നൗവിൽ ഗർഭിണിയായ യുവതി റോഡരികിൽ പ്രസവിച്ച സംഭവം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ശേഷം കുഞ്ഞിനെ വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്‌പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ഞായറാഴ്ച ലഖ്‌നൗവിലെ രാജ്ഭവനു സമീപമുള്ള റോഡരികിൽ നാലര മാസം ഗർഭിണിയായ യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ആരോഗ്യ സേവനങ്ങളുടെ അവസ്ഥയെക്കുറിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടിയുടെ തലവൻ ശിവ്പാൽ യാദവും ശക്തമായി പ്രതികരിച്ചു. സംഭവം ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് സ്ഥിരീകരിച്ചു. "സംഭവം ഞാൻ അറിഞ്ഞു, ഞാൻ സംഭവസ്ഥലത്തേക്ക് പോകുന്നു. പ്രിൻസിപ്പൽ സെക്രട്ടറി എന്നോട് പറഞ്ഞത് ഈ കുടുംബം റിക്ഷയിൽ പോകുകയായിരുന്നു, രാജ്ഭവന്റെ 13-ാം നമ്പർ ഗേറ്റിന് സമീപമാണ് സംഭവം നടന്നത്." ഉപമുഖ്യമന്ത്രി പറഞ്ഞു. വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്‌പിറ്റലിൽ എത്തിച്ച കുഞ്ഞിനെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് കുഞ്ഞിനെ ലഖ്‌നൗവിലെ ബൈകുന്ത് ധാമിൽ അടക്കം ചെയ്തു. സംഭവത്തെത്തുടർന്ന് രൂപ സോണി എന്ന സ്ത്രീയെ ഉച്ചയ്ക്ക് 12:30 ഓടെ പരിശോധനയ്ക്ക് വിധേയമാക്കിയതായി വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്‌പിറ്റലിലെ ലേബർ റൂമിലെ ഒരു ഡോക്ടർ പറഞ്ഞു. "വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ശ്യാമ പ്രസാദ് മുക്കർജി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും ഒരു ഇൻജെക്ഷൻ നൽകുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞു ഇവർ തിരികെ വീട്ടിലേക്ക് പോയെങ്കിലും വേദന പൂർണമായും മാറിയിരുന്നില്ല. ശേഷം ഇവിടേക്ക് റിക്ഷയിൽ വരുന്ന വഴി ഇവർ രാജ് ഭവന് പുറത്ത് വെച്ച് പ്രസവിച്ചു. കുഞ്ഞിനെ മരിച്ച നിലയിലാണ് ഇവിടേക്ക് കൊണ്ട് വന്നത്." ഡോക്ടറുടെ വാക്കുകൾ. ആശുപത്രിയിലേക്ക് പോകാൻ യുവതി ആംബുലൻസിന് പകരം ഓട്ടോറിക്ഷാ ആണ് തെരഞ്ഞെടുത്തതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. ആംബുലൻസ് വിളിച്ചെങ്കിലും 25 മിനിറ്റുകൾക്ക് ശേഷമാണ് എത്തിയതെന്നും ആംബുലൻസ് വൈകിയതിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറിയ വീഴ്ച കണ്ടെത്തിയാൽ പോലും കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഇത് മാസം തികയാതെയുള്ള പ്രസവമായിരുന്നു. ഞങ്ങൾ സ്ത്രീയെ പൂർണ്ണമായി പരിപാലിക്കും, കൂടാതെ അവരുടെ മരുന്നുകളുടെ ചിലവും ഞങ്ങൾ വഹിക്കും" എന്ന് ആശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച പഥക് പറഞ്ഞു. കുഞ്ഞിന്റെ സംസ്‌കാര ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. സോണിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്‌പിറ്റലിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.നിബേദിത കർ പറഞ്ഞു. ആംബുലൻസ് കൃത്യ സമയത്ത് ലഭ്യമാവാത്തതാണ് സംഭവത്തിന് കാരണമെന്ന് സമാജ്‌വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും ശിവ്പാൽ യാദവും അവകാശപ്പെട്ടു. "ഒന്ന്, ഇത് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗ ആണ്, അതും രാജ്ഭവന് മുന്നിൽ. എന്നിട്ടും, ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ, ഒരു ഗർഭിണിയായ സ്ത്രീക്ക് റോഡിൽ കുഞ്ഞിന് ജന്മം നൽകേണ്ടിവന്നു. മുഖ്യമന്ത്രിക്ക് ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ. അതോ 'ഞങ്ങളുടെ ബിജെപി രാഷ്ട്രീയത്തിൽ പൊതുജനങ്ങൾക്ക് ആവശ്യം ബുൾഡോസറാണ് ആംബുലൻസല്ല എന്ന് പറയുമോ". അഖിലേഷ് യാദവ് ചോദിച്ചു. "ആശുപത്രിയിലേക്ക് റിക്ഷയിൽ പോവുകയായിരുന്ന ഗർഭിണിയായ സ്ത്രീ ആംബുലൻസ് കിട്ടാത്തതിന്റെ പേരിൽ രാജ്ഭവനു സമീപമുള്ള റോഡരികിൽ വെച്ച് കുഞ്ഞിനെ പ്രസവിക്കാൻ നിർബന്ധിതയായത് മുഴുവൻ സംവിധാനത്തിനും നാണക്കേടാണ്. ഇതാണ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന്റെ യാഥാർത്യം." ശിവ്പാൽ യാദവ് പറഞ്ഞു.
Doctors Arrested in Amritsar for Smuggling Banned Drugs
Health Risks Rise in Bengaluru After Heavy Rains
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
New Delhi: On Wednesday, the police reported that members of a sextortion gang allegedly deceived an Ayurvedic doctor in the Khichripur area of east Delhi, extracting more than Rs 8 lakh under the pretense of deleting an "obscene" video of him.
On Friday, Apollo Hospitals Group, India's largest integrated healthcare provider, introduced the ZAP-X Gyroscopic Radiosurgery Platform for non-invasive brain tumor treatment.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.