Top Stories
ഡൽഹിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ ആക്രമണം.
2023-09-09 10:52:05
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടർക്ക് നേരെ രോഗിയുടെ ആക്രമണം. ഡോക്ടറുടെ കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റിട്ടുണ്ട്. ഓർത്തോപീഡിക് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഡോ. രാഹുൽ കാലിവ (26) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൻ്റെ രത്നച്ചുരുക്കം ഇങ്ങനെ. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് ആശുപത്രിയിലെ ഇ.ആർ 3 എമർജൻസി ഡിപ്പാർട്മെന്റിൽ ഡോക്ടർ ജോലി ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഏതാണ്ട് 1.15 ആയപ്പോൾ ഒരു രോഗി തൻ്റെ കൈയ്യിലെ കാനുല (മരുന്ന് നൽകുന്നതിനും ദ്രാവകം കളയുന്നതിനും അല്ലെങ്കിൽ ഒരു ശസ്ത്രക്രിയ ഉപകരണം തിരുകുന്നതിനും ഒരു സിരയിലോ ശരീര അറയിലോ ഇൻസേർട് ചെയ്യുന്ന നേർത്ത ട്യൂബ്) നീക്കം ചെയ്യാൻ ഡോക്ടറോട് ആവശ്യപ്പെടുകയായിരുന്നു. നഴ്‌സിംഗ് സ്റ്റാഫിൻ്റെ സഹായം തേടാൻ ഡോക്ടർ ഇയാളോട് നിർദ്ദേശിച്ചു. ഇത് കേട്ട് കലിപൂണ്ട ഇയാൾ ആദ്യം ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ശേഷം ഇയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ സഹപ്രവർത്തകരുടെ കൃത്യമായ ഇടപെടലാണ് കൂടുതൽ പരിക്കുകളിൽ നിന്ന് ഡോക്ടറെ രക്ഷിച്ചത്. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴുത്തിലും വയറിലും വിരലുകളിലും പരിക്കേറ്റ ഡോക്ടറിന് ഉടൻ തന്നെ തൻ്റെ സഹപ്രവർത്തകർ ചികിത്സ നൽകി. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307 (കൊലപാതക ശ്രമം), 186 (പൊതുപ്രവർത്തനങ്ങൾ നിർവഹിക്കുന്ന പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ) 353 (പൊതുപ്രവർത്തകനെ തൻ്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം സഫ്ദർഗഞ്ച് എൻക്ലേവ് പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.