
ഇൻഡോർ (മധ്യ പ്രദേശ്): സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ ഒരു ആദിവാസിയുടെ (60) ശരീരത്തിൽ കുടുങ്ങിയ മൂന്ന് അമ്പുകൾ നീക്കം ചെയ്‌ത് ഇൻഡോർ മഹാരാജ യശ്വന്തറാവു (എം.വൈ) ഹോസ്പിറ്റലിലെ ഡോക്ടർമാർ. ഇദ്ദേഹത്തിൻ്റെ വയറിലും, തുടയിലും, കൈയ്യിലും ആയിരുന്നു അമ്പുകൾ പതിഞ്ഞിറങ്ങിയത്. ആശ്ചര്യകരമെന്നു പറയട്ടെ, ബർവാനിയിൽ നിന്ന് എം.വൈ ആശുപത്രിയിൽ എത്താൻ ഈ മനുഷ്യൻ ശരീരത്തിൽ അമ്പുകളുമായി 150 കിലോമീറ്ററിലധികം സഞ്ചരിച്ചു. സംസ്ഥാനത്തെ ആദിവാസി മേഖലകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ആയുധങ്ങളാണ് അമ്പും വില്ലും. എതിരാളികളുമായി ഏറ്റു മുട്ടുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ അമ്പുകൾ പതിച്ചത്. ശസ്ത്രക്രിയ ചെയ്യാൻ കുറച്ചെങ്കിലും താമസിച്ചിരുന്നെങ്കിൽ രോഗിയുടെ ജീവന് തന്നെ ഭീഷണിയായേനെ എന്നാണ് സീനിയർ സർജനായ ഡോ.അരവിന്ദ് ഘൻഘോറിയ പറഞ്ഞത്. “നവംബർ 13 ന് രോഗിയായ ഇസ്മലിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം പുരട്ടിയിരുന്ന മൂന്ന് അമ്പുകളാണ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഒരു അമ്പ് ഇസ്മാലിൻ്റെ അടിവയറിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് കുടലിലേക്കും കരളിലേക്കും വരെ തുളച്ചുകയറി. മറ്റൊരു അമ്പ് ഇദ്ദേഹത്തിൻ്റെ തുടയിൽ ആയിരുന്നു. ഇത് കാരണം നിരവധി സുപ്രധാന ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇത് രോഗിയെ അബോധാവസ്ഥയിലും തുടർന്ന് ഗുരുതരാവസ്ഥയിലും ആക്കി." ഡോ ഘൻഘോറിയ പറഞ്ഞു. ഇദ്ദേഹത്തെ പരിശോധിച്ച ശേഷം ഉടൻ തന്നെ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായി ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. തുടർന്ന്, അഞ്ചു മണിക്കൂർ നീണ്ടു നിന്ന സങ്കീർണമായ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. “അദ്ദേഹത്തിൻ്റെ കുടലിനും കരളിനും കേടുപാടുകൾ പറ്റിയതിനാൽ, അടിവയറിൽ നിന്നും അമ്പ് നീക്കം ചെയ്യുക എന്നത് ഏറെ കാഠിന്യമേറിയ ജോലിയായിരുന്നു. രോഗിയുടെ കേടുപാടുകൾ പറ്റിയ ഞരമ്പുകളും കുടലും ഞങ്ങൾ ശരിയാക്കി. അതേസമയം അദ്ദേഹത്തിൻ്റെ തുടയിലെ കേടായ രക്തക്കുഴലുകൾ നന്നാക്കാനും ഏറെ കൃത്യത അനിവാര്യമാണ്." ഡോ ഘൻഘോറിയ പറഞ്ഞു. ഹിന്ദി സംസാരിക്കാത്തതിനാൽ അദ്ദേഹത്തിൻ്റെ ഭാഷ മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും ഡോക്ടർമാർക്ക് ഗോത്രഭാഷ മനസ്സിലാക്കാൻ തീരെ കഴിഞ്ഞില്ലെന്നും ഡോക്ടർമാർ പറഞ്ഞു. "സർക്കാർ ആശുപത്രിയിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, സ്വകാര്യ ആശുപത്രിയിൽ ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ. ശസ്ത്രക്രിയാ വിദഗ്ധരായ ഡോ.നവീൻ ഗുപ്ത, ഡോ. ഫരീദ് ഖാൻ, ഡോ. സഹജ് ധക്കാട്, അനസ്‌തെറ്റിസ്റ്റുമാരായ ഡോ. കെ.കെ. അറോറ, ഡോ. റിതു പൗരാണിക് എന്നിവരടങ്ങിയ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്." ഡോ ഘൻഘോറിയയുടെ വാക്കുകൾ.
ഡൽഹി: ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തെക്കുറിച്ചുള്ള നിലപാട് തീരുമാനിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) തീരുമാനിച്ചതായി റെഗുലേറ്ററി ബോഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഛത്രപതി സാംഭാജിനഗർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഘാട്ടി ഹോസ്പിറ്റലിലെ ഒരു വനിതാ ഡോക്ടർക്ക് നേരെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമണം. റസിഡന്റ് ഡോക്ടറായ പ്രീതി ഭോഗിയാണ് ആക്രമണത്തിന് ഇരയായത്.
നീറ്റ് എം.ഡി.എസ് 2024 മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളൊന്നും എൻ.ബി.ഇ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Telangana doctors in remote colleges demand long-overdue hardship pay
Delhi Reports 23 COVID-19 Cases; Health Minister Urges Calm
We have various options to advertise with us including Events, Advertorials, Banners, Mailers, etc.