കാൺപൂർ: ഇനി മുതൽ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്ക് അവരുടെ മുലപ്പാൽ ദാനം ചെയ്യാം. കാൺപൂരിലെ ലാല ലജ്‌പത് റായ് ഹോസ്പിറ്റലിലാണ് ഈ സംവിധാനം ആരംഭിച്ചത്. "കങ്കാരൂ മദർ കെയർ സ്‌കീം" എന്ന് ഇതിന് പേര് നൽകുകയും ചെയ്തു. നമ്മുടെ രക്തവും മറ്റു അവയവങ്ങളും ദാനം ചെയ്യുന്ന അതേ രീതിയിൽ അതേ പ്രക്രിയയിൽ തന്നെ ഇനി മുതൽ മുലപ്പാലും ദാനം ചെയ്യാം. അവികസിതരായ, ഭാരക്കുറവുള്ള, മാസം തികയാത്ത നവജാതശിശുക്കളുടെ അതിജീവന സാധ്യത വർദ്ധിപ്പിക്കുന്ന ഒരു നൂതന രീതിയാണ് കംഗാരു മദർ കെയർ പ്രോജക്റ്റ്. അമ്മ തൻ്റെ നവജാതശിശുവിനെ നെഞ്ചോട് ചേർത്തുപിടിച്ച് ദിവസവും 20 മണിക്കൂർ മുലയൂട്ടുന്ന ലളിതമായ ഒരു സാങ്കേതിക രീതിയാണിത്. അമ്മയുടെ ശരീരവുമായുള്ള സ്പർശനവും മുലപ്പാലിൻ്റെ പോഷക ഗുണങ്ങളും ഒരുമിച്ച് ലഭിക്കുമ്പോൾ അത് നവജാതശിശുവിൽ ഉണ്ടാകുന്ന ഹൈപെർവെന്റിലേഷൻ (അമിതമായി ശ്വസിക്കൽ), ഹൈപോതെർമിയ (ശരീരത്തിൻ്റെ താപനില കുറയുന്ന അവസ്ഥ) എന്നിവ കുറയ്ക്കാനും കുഞ്ഞുങ്ങളെ പല തരം അണുബാധകളിൽ നിന്നും അകറ്റാനും സഹായിക്കുന്നു. ശിശുമരണനിരക്ക് 25% കുറയ്ക്കാൻ ഇത് സഹായിക്കും. 2014-ലെ ഇന്ത്യ ന്യൂബോൺ ആക്ഷൻ പ്ലാനിൽ നവജാതശിശുക്കളുടെ അതിജീവന നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമായി ഈ സ്‌കീമിനെ അംഗീകരിക്കുകയും ചെയ്‌തിരുന്നു. ഈ സംരംഭത്തിൻ്റെ തുടക്കം മുതൽ 36,587 നവജാതശിശുക്കൾക്ക് കങ്കാരൂ മദർ കെയർ സ്‌കീമിൻ്റെ ജീവൻ രക്ഷാ ആനുകൂല്യങ്ങൾ ലഭിച്ചു. ഇതിൻ്റെ പരിചരണ യൂണിറ്റുകൾ നല്ല വൃത്തിയുള്ളതും എയർ കണ്ടീഷൻ ചെയ്‌തതുമാണ്. അതായത് അമ്മമാർക്ക് ഈ പ്രക്രിയ ചെയ്യാൻ അനുകൂലമായ സാഹചര്യങ്ങൾ. മിക്ക സർക്കാർ ആശുപത്രികളിലും ഈ സൗകര്യം സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും. അമ്മമാരുടെയും ശിശുക്കളുടെയും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ധാരണ മാറ്റുന്നതിലും ഈ സ്‌കീം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സ്‌കീം, റഫറൽ തലത്തിൽ എങ്ങനെ സേവനങ്ങൾ ചെയ്യാമെന്നും ഫലപ്രദമായ കംഗാരു മദർ കെയർ നൽകുന്നതിന് എന്താണ് വേണ്ടതെന്നതിനെക്കുറിച്ചും മാർഗനിർദേശം നൽകുന്നു. കംഗാരു മദർ കെയർ സ്‌കീം എപ്പോൾ, എങ്ങനെ മികച്ച രീതിയിൽ പ്രയോഗിക്കാം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക ഉപദേശം ഗൈഡിൽ വിവരിച്ചിട്ടുണ്ട്
Lucknow: The state capital's distinguished doctor lodged a complaint with the cyber cell following a scam that resulted in the loss of over Rs 2 crore. According to the doctor's statement, he joined a wealth management firm after seeing their advertisements, and upon depositing money, he observed consistent profits on their website.
The Command Hospital Pune recently achieved a significant milestone by successfully performing two piezoelectric bone conduction hearing implants.
ഡൽഹി: ഡൽഹിയിൽ ഉള്ള ഗ്രേയ്റ്റർ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച യുവതി മരണപ്പെട്ടു.
IT Engineer's Severed Hand Successfully Reattached in Nashik
Mumbai hospital performs medical miracle on crushed hand
We have various options to advertise with us including Events, Advertorials, Banners, Mailers, etc.