Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
പനിയെ സൂക്ഷിക്കണം!
2024-07-08 13:39:01
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്ആരോഗ്യ വകുപ്പ്  അറിയിച്ചു. പണി ഏതാണെന്ന് മനസ്സിലാക്കാൻ കൃത്യമായി ചികിത്സ നേരികണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. മഴക്കാലം ആയതിനാൽ തന്നെ ചെറിയ രോഗം പോലും കൃത്യമായ രീതിയിൽ ചികിത്സ നേടി പരിചരിക്കണം എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടറെ കാണിച്ചശേഷം മാത്രം മരുന്നു കഴിക്കണം എന്നും സ്വയം ചികിത്സ അരുത് എന്നും ആരോഗ്യവകുപ്പ് പറയുന്നു.

 

ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണം കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന തുടങ്ങിയവയാണ്. എലിപ്പനി ആണെങ്കിൽ പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ,കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻകഴിക്കണം.

 

എച്ച്1 എൻ1 ഇന്നത്തെ കാലത്ത് വളരെ ശ്രദ്ധയോടെ കാണേണ്ട പനിയാണ്. ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് എച്ച്1 എൻ1പനിയുടെ ലക്ഷണങ്ങൾ. എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ പൂർണ്ണ വിശ്രമത്തിൽ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോൾ മാസ്‌ക് ഉപയോഗിക്കുക.

 

രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ചെയ്ത് സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക-കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവർ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സിക്കണം. വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിദ്യാലയങ്ങളിൽ അയക്കരുതെന്നും ഡി.എം.ഒ അറിയിച്ചു.

 

esanjeevaniopd. in ൽ ലോഗിൻ ചെയ്ത് ഇ- സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം. ദിശ നമ്പർ : 1056/104/ 0471 255 2056.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.