തിരുവനന്തപുരം: വിദേശ ജോലിക്കും പഠന സംബന്ധമായ ആവശ്യങ്ങൾക്കും മറ്റും അവധിയെടുത്ത് പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. മുൻപ് നൽകിയ തുകയുടെ ഇരട്ടിയാണ് ഇനി മുതൽ ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി പോകുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ സർക്കാരിന് നൽകേണ്ടി വരിക. അതായത് ഇത് വരെ, രാജ്യത്തിനുള്ളിൽ ജോലി ചെയ്യാൻ ആണ് അവധിയെങ്കിൽ അസിസ്റ്റൻറ് പ്രൊഫസർമാരും ആ തസ്തികയ്ക്ക് മുകളിൽ ഉള്ളവരും 50,000 രൂപ സർക്കാരിലേക്ക് അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ നിയമ പ്രകാരം ഇത്തരത്തിൽ പോകുന്നവർ ഒരു ലക്ഷം രൂപ സർക്കാരിലേക്ക് അടക്കേണ്ടി വരും. മുൻപ് വിദേശത്തേക്ക് പോകുന്നതിനുള്ള ഫീസ് ഒരു ലക്ഷം ആയിരുന്നെങ്കിൽ ഇനി മുതൽ രണ്ടു ലക്ഷം അടക്കണം. ഇനി യാത്രയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ലക്ച്ചറർമാർക്കും അനധ്യാപകർക്കും രാജ്യത്തിനകത്തേക്കു പോകാൻ മുൻപ് 15,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ രാജ്യത്തിനകത്തേക്കുള്ള യാത്രയ്ക്ക് 30,000 രൂപയും പുറത്തേക്കാണെങ്കിൽ 45,000 രൂപയും ഇത്തരത്തിൽ പോകുന്നവർക്ക് അടക്കേണ്ടി വരും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിൽ ആവശ്യത്തിന് ജീവനക്കാരുള്ള വിഭാഗങ്ങളിലെ അധ്യാപകരും അനധ്യാപകരും അടങ്ങുന്ന ജീവനക്കാർക്കാണ് സാധാരണ അഞ്ചു വർഷം വരെ ആനുകൂല്യങ്ങൾ ഇല്ലാത്ത അവധി സർക്കാർ കൊടുക്കാറുള്ളത്.
ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തരുടെയും സുരക്ഷ കണക്കിലെടുത്ത് ലോക് സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എം പി. കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾക്ക് നൽകിയ വാക്ക് പാലിച്ചാണ് ആരോഗ്യ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള ബിൽ ലോക്സഭയിൽ താൻ അവതരിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ വരുന്ന രോഗികളുടെ ചികിത്സ അടുത്ത മാസം മുതൽ നിർത്തലാക്കാൻ സ്വകാര്യ ആശുപത്രികൾ ഒരുങ്ങുന്നു.
കോഴിക്കോട്: നിരന്തരമായ യുദ്ധത്തിന്റെ ഇരകളായി മാറിക്കൊണ്ടിരിക്കുന്ന ഗാസയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഒരു വലിയ വിഭാഗം ഇന്ത്യൻ മെഡിക്കൽ തൊഴിലാളികൾ കോഴിക്കോട് ബീച്ചിൽ ഐക്യദാർഢ്യ സമ്മേളനത്തിൽ ഒത്തു ചേർന്നു.
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോ. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ ഇ.എ റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിൽ എടുത്തു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.