ആരോഗ്യമേഖലയിൽ വലിയ മാറ്റം സൃഷ്ടിച്ച വ്യക്തിയാണ് കണ്ണൂരുകാരുടെ സ്വന്തം ഡോക്ടറായ എ.കെ. രൈരു ഗോപാലൽ. രണ്ടു രൂപയ്ക്ക് ഒരു ഡോക്ടർക്ക് ചികിത്സിക്കാൻ കഴിയുമോ? ആ ചോദ്യത്തിനുള്ള ഉത്തരമാണ് എ. കെ. രൈരു ഗോപാലൽ. 50 വർഷത്തോളമാണ് ഇദ്ദേഹം ഇത്തരത്തിൽ 2 രൂപ മാത്രം വാങ്ങി ചികിത്സിച്ചത്. ഇത് രോഗികൾക്ക് മരുന്ന് വാങ്ങാനുള്ള ത്രാണി ഇല്ലെങ്കിൽ അതിനുള്ള സഹായവും ഡോക്ടർ ചെയ്തിരുന്നു. ചില സമയങ്ങളിൽ സൗജന്യമായി മരുന്ന് ഉൾപ്പെടെ ഇദ്ദേഹം നൽകിയിരുന്നു എന്നതാണ് യാഥാർത്ഥ്യം.
അദ്ദേഹത്തിന്റെ മരണത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ അനുശോചിച്ചു എന്നത് രൈരു ഗോപാലൻ കണ്ണൂർകാർക്ക് എന്തായിരുന്നു എന്നത് വ്യക്തമാണ്. അച്ഛന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്തരത്തിലുള്ള ഒരു ചികിത്സാരീതി രൈരു ഗോപാലൻ ഡോക്ടർ പിന്തുടർന്നത്. പണത്തിന്റെ പ്രശ്നം പറഞ്ഞ് ചികിത്സ ആർക്കും നിഷേധിക്കപ്പെടരുത് എന്നുള്ള കാര്യം ഇദ്ദേഹത്തിന് നിർബന്ധമായിരുന്നു. ആദ്യം കണ്ണൂരിലെ തളപ്പിലെ വീട്ടിൽ ആയിരുന്നു ഇദ്ദേഹം രോഗികളെ പരിശോധിച്ചത് എങ്കിൽ പിന്നീട് താണെയിലെ ക്ലിനിക്കിലേക്ക് ഡോക്ടർ മാറി.
18 ലക്ഷം രോഗികൾക്ക് മരുന്നിനൊപ്പം സ്നേഹവും കുറിച്ചുകൊടുത്താണ് അദ്ദേഹം വിടവാങ്ങിയത്. കൂലിപ്പണിക്കാരുടെയും തുച്ഛ വരുമാനമുള്ള തൊഴിലാളികളുടെയും ജോലി മുടങ്ങാതിരിക്കാൻ തന്‍റെ പരിശോധന സമയം ക്രമപ്പെടുത്തിയ ഡോക്ടർ ഒരുപക്ഷെ ലോകത്തെവിടെയും ഉണ്ടാകില്ല. ഇതിനോടകം മാറാരോഗങ്ങളിൽ നിന്നും ഉൾപ്പെടെ നിരവധി ആളുകളാണ് രൈരു ഗോപാലൻ ഡോക്ടറുടെ ചികിത്സയിൽ സുഖപ്പെട്ടത്. മിക്ക സമയങ്ങളിലും മരുന്നും ഡോക്ടറുടെ ഫീസും അടക്കം രൈരു ഗോപാലൻ ഡോക്ടർ ചികിത്സയ്ക്കായി വാങ്ങുന്നത് വെറും 50 രൂപയായിരിക്കും.
ഏറെനാളായി വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് വീട്ടിൽ തന്നെ തുടരുകയായിരുന്നു. ഡോക്ടർ വിടവാകുമ്പോൾ കണ്ണൂർകാർക്ക് ആശ്വാസമായി ഉള്ളത് ഡോക്ടറുടെ മകനാണ്. മകനെ അടുത്തു വിളിച്ചിരുത്തി താൻ എന്തുകൊണ്ടാണ് ഇത്തരത്തിൽ ചികിത്സ ചെയ്യുന്നത് എന്നും പാവപ്പെട്ട ആളുകൾക്ക് ഡോക്ടർ ഫീസ് കാരണം ചികിത്സ നിഷേധിക്കപ്പെടരുത് എന്നും രൈരു ഡോക്ടർ പറഞ്ഞിരുന്നു. അച്ഛന്റെ പാത പിന്തുടർന്ന് വളരെ തുച്ഛമായ ഫീസ് മാത്രം വാങ്ങിയാണ് മകനും ഇപ്പോൾ ചികിത്സ നടത്തുന്നത്.
രൈരു ഗോപാലൻ ഡോക്ടറുടെ അച്ഛനും ഡോക്ടറാണ്. ഗോപാലൻ നമ്പ്യാർ. പാവപ്പെട്ട ആളുകൾക്ക് എന്നും ഡോക്ടർമാർ ഒരു ആശ്രയമാണ് ആകേണ്ടത് എന്നുള്ള ഗുണപാഠം ചെറുപ്പത്തിൽ തന്നെ അച്ഛൻ രൈരു ഡോക്ടർക്ക് നൽകിയിരുന്നു. ഡോക്ടർ ജോലി ഒരു സാമൂഹിക സേവനം കൂടിയാണ് എന്ന് മനസ്സിലാക്കി ഒരു ഡോക്ടറാണ് ഇപ്പോൾ വിടവാങ്ങുന്നത്. വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുക. മരുന്നുകമ്പനികളുടെയും കോർപറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടർ വീഴാത്തതിനാൽ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല എന്നതാണ് യാഥാർത്ഥ്യം.
പുലർച്ചെ 2:15 ഓടു കൂടി ഒരു മനുഷ്യൻ എഴുന്നേൽക്കുക എന്നത് സ്വാഭാവികമല്ല. എന്നാൽ രൈരു ഡോക്ടർ എല്ലാദിവസവും ഇതേസമയത്ത് തന്നെ എഴുന്നേറ്റു. പിന്നീട് താൻ മക്കളെപ്പോലെ വളർത്തുന്ന പശുക്കളെ കുളിപ്പിച്ച് പാൽ എടുക്കും. തുടർന്ന് പൂജാമുറിയിൽ കയറി പ്രാർത്ഥനയ്ക്കും പൂജയ്ക്കും ശേഷം പത്രം വായിച്ച് പാൽ വിതരണത്തിനിറങ്ങും. ഇത് കഴിഞ്ഞശേഷം ആറുമണിയോടുകൂടി തന്നെ രോഗികൾ എത്തിത്തുടങ്ങും. തുടർന്ന് രോഗികളെ പരിശോധിച്ചു അവർക്ക് ആവശ്യമായ മരുന്നുകൾ കുറിച്ചു നൽകും. അത്ര എളുപ്പമുള്ള ജീവിതമല്ല ഇദ്ദേഹത്തിന്റെത്. പക്ഷേ ഒരു ഡോക്ടർക്ക് എത്രത്തോളം നല്ല മനുഷ്യൻ ആകാൻ കഴിയും എന്നതിനുള്ള ഉദാഹരണമാണ് രൈരു ഗോപാലൻ.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ 12 ഡോക്ടർമാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രചാരണം തെറ്റെന്ന് കെ.ജി.എം.ഒ.എ.
അത്യധുനിക ടിഎംവിആര്‍ ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ നൽകി കണ്ണൂർ കിംസ് ആശുപത്രി
Three Doctors Accused of Misusing Maharashtra CM's Medical Aid Fund
Medanta to Build ₹500 Crore Super-Specialty Hospital in Guwahati
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടർ ആത്മഹത്യ ചെയ്തു. സർജറി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയായ ഷഹാനയാണ് (28) ആത്മഹത്യ ചെയ്തത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.