സംസ്ഥാനത്തെ ആദ്യത്തെ പീഡിയാട്രിക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തിയാക്കി. അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയാക്കിയത്. 25 വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് കുഞ്ഞിന് കരൾ പകുത്തു നൽകിയത്. ആരോഗ്യമന്ത്രി വീണ ജോർജ് തന്റെ ഫേസ്ബുക്കിലൂടെ കേരളത്തിലെ ആദ്യത്തെ വിജയകരമായ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റെഷൻ ആണിത് എന്ന് കുറിച്ചു.
ലൈവ് ട്രാൻസ്പ്ലാന്റേഷൻ അതിസംഗീർണമായ ശസ്ത്രക്രിയയാണ്. ഈ അതിസംഗീർണമായ ശസ്ത്രക്രിയയാണ് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂർത്തിയാക്കിയത്. അതിസങ്കീർണമായ ഈ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ ഏറ്റെടുത്ത വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർ ആർ എസ് സിന്ധുവിനെയും സംഘത്തിനെയും ഡോക്ടർ വീണ വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പ്രത്യേകം അഭിനന്ദിച്ചു.
നിരവധി ലിവർ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണ് കോട്ടയം മെഡിക്കൽ കോളേജ്. 2022 ഫെബ്രുവരിയിലാണ് ഇവിടെ ആദ്യമായി ലിവർ ട്രാൻസ്പ്ലാന്റേഷൻ ശസ്ത്രക്രിയ ആരംഭിക്കുന്നത്. പക്ഷേ കുട്ടികളുടെ കാര്യത്തിൽ ഇതുവരെ ഇത്തരത്തിൽ ഒരു ശസ്ത്രക്രിയ നടന്നിരുന്നില്ല. കേരള ചരിത്രത്തിൽ ആദ്യമായാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടക്കുന്നതും അത് വിജയകരമായി പൂർത്തിയാക്കുന്നതും.
Kerala HC Stakes Call for Fair Trial Rights in Medical Negligence Cases
Kerala Doctors Successfully Reattach Severed Hand in Marathon Surgery
കൊച്ചി: കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ വിഴുങ്ങൽ തകരാറുകൾ (ഡിസ്ഫാഗിയ) ഉള്ള എല്ലാവർക്കുമായി ഒരു പ്രത്യേക ആപ്പ് ആരംഭിച്ചു.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർമാർക്ക് അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ
എറണാകുളം: എറണാകുളത്തെ ഗോതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞു രണ്ട് യുവഡോക്ടർമാർ മരിച്ചു. കൊല്ലം സ്വദേശിയായ ഡോ. അദ്വൈത് (28), കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ. അജ്മൽ (28) എന്നിവരാണ് മരിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.