ലക്നൗ (ഉത്തർ പ്രദേശ്): ലക്‌നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്) ഡോക്ടർമാർ കരോട്ടിഡ്-കാവേർനസ് ഫിസ്റ്റുല (സി.സി.എഫ്) എന്നറിയപ്പെടുന്ന സങ്കീർണ്ണമായ മസ്തിഷ്ക അവസ്ഥയുള്ള 42 കാരിയായ സ്ത്രീയിൽ വിജയകരമായി ബ്രെയിൻ സർജറി നടത്തി. ബാലിയയിൽ നിന്നുള്ള ഗീതാ ദേവിയായിരുന്നു രോഗി. കഴിഞ്ഞ ആഴ്ച്ചയായിരുന്നു സർജറി നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്കൂട്ടറിൽ നിന്ന് വീണ് ഗീതാദേവിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവം നടന്ന് 15 ദിവസങ്ങൾക്ക് ശേഷം ഇവരുടെ കണ്ണുകളും പരിസരവും വീർത്ത് വരാനും ഒപ്പം കാഴ്ച്ച മങ്ങാനും തുടങ്ങി. ആദ്യം ചെറിയ അപകടമാണെന്ന് തോന്നിയെങ്കിലും പിന്നീട് അത് ഗുരുതരമാകുകയായിരുന്നു. ആന്തരിക കരോട്ടിഡ് ആർട്ടറി എന്നറിയപ്പെടുന്ന തലച്ചോറിന്റെ പ്രധാന ധമനികൾ കണ്ണിലെ സിരകളുമായി ബന്ധപ്പെടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇത് കാവേർനസ് സൈനസ് എന്നറിയപ്പെടുന്നു. ഇത് കണ്ണുകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. തുടർന്ന് കാഴ്ച നഷ്ടപ്പെടുന്നതിനോ സ്ട്രോക്കിലേക്കോ നയിക്കുകയും ചെയ്യുന്നു. മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ ഹെഡ് ആയ പ്രൊഫസർ ഡി.കെ. സിംഗ് ആണ് ഈ നിർണായക ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാരുടെ സംഘത്തെ നയിച്ചത്. ന്യൂറോ സർജറി ടീമിലെ ഡോ.കുൽദീപ് യാദവ്, ഡോ.മുഹമ്മദ് കൈഫ് എന്നിവർ ശസ്ത്രക്രിയയിൽ ഡോ. സിംഗിനെ സഹായിച്ചു. ഡോ.പി.കെ. ദാസ്, ഡോ.മനോജ് ഗിരി എന്നിവർ അനസ്‌തേഷ്യയുടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. വിജയകരമായ ഈ സർജറി പൂർത്തിയാക്കാൻ ഏകദേശം രണ്ടു മണിക്കൂർ സമയം ആണ് എടുത്തത്. കണ്ണുകൾ വീർത്ത നിലയിലും കാഴ്ച്ച മങ്ങിയ അവസ്ഥയിലുമാണ് രോഗി ആശുപത്രിയിൽ എത്തിയതെന്ന് ഡോ. സിംഗ് പറഞ്ഞു. ഇവരെ പരിശോധിച്ച ശേഷം, ന്യൂറോ സർജറി ടീം ഒരു എൻഡോവാസ്കുലർ കോയിലിംഗ് സർജറി നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത് സംയോജിപ്പിച്ച വെസ്സൽസിനെ വേർത്തിരിക്കാൻ സഹായിക്കുന്നു. ഈ പ്രക്രിയയിൽ കാലിലോ ഞരമ്പിലോ ഉള്ള ധമനിയിൽ നേർത്ത കത്തീറ്റർ ഇൻസേർട് ചെയ്യുന്നു. ഇത് രക്തക്കുഴലുകളുടെ ശൃംഖലയിലൂടെ തലയിലേക്കും ഒടുവിൽ അനൂറിസത്തിലേക്കും (ബൾജ്) നയിക്കപ്പെടുന്നു. അതിനുശേഷം, ചെറിയ പ്ലാറ്റിനം കോയിലുകൾ കത്തീറ്ററിലൂടെ അനൂറിസം വരെ കടത്തിവിടുന്നു. തുടർന്ന് അത് വളരുകയോ പൊട്ടിപ്പോവുകയോ ചെയ്യാതിരിക്കാൻ വേണ്ടി പ്രധാന ധമനിയിൽ നിന്ന് അടച്ചുപൂട്ടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയ വളരെ അപൂർവമാണെന്നും ഇത് ചെയ്ത ഉത്തർപ്രദേശിലെ ഒരേയൊരു ആശുപത്രിയാണ് ആർ.എം.എൽ.ഐ.എം.എസ് എന്നും ഡോ. സിംഗ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റതിന് ശേഷം കണ്ണുകൾ വീർക്കുന്നതിനെ ആളുകൾ അവഗണിക്കരുതെന്നും ഇത് സി.സി.എഫിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് (46) നഷ്ടപ്പെട്ടത് 1.1 കോടി രൂപ. ഡിജിറ്റൽ മേഖലയിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത ഈ സംഭവം ഉയർത്തിക്കാട്ടുന്നു.
Bhubaneswar: A 25-year-old woman has successfully recovered from a massive chest tumor at the Kalinga Institute of Medical Sciences (KIMS).
Rajasthan Faces Doctor Shortage Amid Recruitment Challenges
Telangana Plans to Add 10,000 Medical Seats, Doctors Raise Concerns
Punjab Specialist Doctors Quit Service, Skirt ₹50 Lakh Bond Penalty
We have various options to advertise with us including Events, Advertorials, Banners, Mailers, etc.