ഉംറ നടത്തി മടക്കയാത്രയിൽ ഹൃദയാഘാതം ഉണ്ടായ വയോധികയ്ക്ക് ജീവൻ തിരിച്ചു നൽകിയത് സംഘത്തിലെ ഡോക്ടർമാരുടെ കൃത്യമായ ഇടപെടൽ. ഉംറ നടത്തി തിരിച്ചുവരികയായിരുന്നു എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിപ്പുറത്ത് ആയിഷ മുഹമ്മദിനാണ് (76) വിമാനത്തിൽ വച്ച് ഹൃദയാഘാതം ഉണ്ടായത്. ഈ സമയം സംഘത്തിനൊപ്പം ഉണ്ടായിരുന്ന ബാസിം മേലേത്തോടി, ഭാര്യ മർജാൻ, സബീൽൽ അബ്ദുള്ള ഭാര്യ ഹഫീഫ എന്നിവരുടെ സംയോജിതമായ ഇടപെടലാണ് ആയിഷ മുഹമ്മദിനു രക്ഷയായത്
ഞായറാഴ്ച പുലർച്ചെ 1: 30 ഓടെ ( സൗദി സമയം) എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മറ്റു രണ്ടു ഉംറ സംഘങ്ങളോടൊപ്പം ആയിരുന്നു ഇവർ കരിപ്പൂരിലേക്ക് പുറപ്പെട്ടത്. യാത്ര തുടങ്ങി ഏകദേശം രണ്ടു മണിക്കൂറോളം കഴിഞ്ഞപ്പോൾ ആയിഷ മുഹമ്മദ് ക്ഷീണിതയാവുകയായിരുന്നു. പിന്നാലെ തന്നെ തളർന്നു വീഴുകയും ചെയ്തു. ഇതോടെ ഡോക്ടർമാരുടെ സംഘം തളർന്നുവീണ ആയിഷ മുഹമ്മദിന് പ്രാഥമിക ശുശ്രൂഷ നൽകി.
അപ്പോഴേക്കും വിമാനത്തിലെ സ്റ്റാഫുകൾ ഗ്ലൂക്കോസും മറ്റ് ആവശ്യ മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചു നൽകി. ഇതേ വിമാനത്തിൽ തന്നെ ശ്വാസതടസം ഉണ്ടായ കോഴിക്കോട് ഫാറൂഖ് സ്വദേശിക്കും ഡോക്ടർ സംഘം പ്രാഥമിക ശുശ്രൂഷ നൽകി. വിമാനം കരിപ്പൂരിൽ ലാൻഡ് ചെയ്ത ഉടനെ തന്നെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. എടവണ്ണ സ്വദേശി മരുന്നൻ അബ്ദുൽ നസീറിന്റെ മകളാണ് ഡോക്ടർമാരായ മർജാനും ഹഫീഫയും. ഡോക്ടർ ബാസിം മഞ്ചേരി മെഡിക്കൽ കോളേജിലെ ജനറൽ സർജനും ഡോക്ടർ സഭയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ശിശുരോഗ വിദഗ്ധനുമാണ്.
Mumbai Doctors Applaud QR Code Initiative to Curb Fake Medical Practices
Resident doctors in England to strike from 25 July
Man Hospitalized After Following ChatGPT’s Risky Diet Tip
APCCM Urges Caution and Rational Use of Cough Syrups
Doctors must not deny care under IPF scheme, warns Pune district collector
We have various options to advertise with us including Events, Advertorials, Banners, Mailers, etc.