Top Stories
രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ മരുന്നുകൾ നൽകുന്നത് ഒഴിവാക്കാൻ നിർദേശം
2025-10-04 19:20:18
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ മരുന്നുകൾ ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് നിർദേശിക്കുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് ജന റൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലും സർക്കാർ ആശുപത്രിയിൽ നിന്നു നൽകിയ ചുമമരുന്നു കഴിച്ച് ഒരുമാസത്തിനിടെ 8 കുട്ടി കൾ മരിച്ച പശ്ചാത്തലത്തിലാണു നിർദേശം.

 

5 വയസ്സിൽ താഴെയുള്ളവർക്കും ചുമമരുന്ന് കഴിയുന്നതും ഒഴിവാക്കണം. അടിയന്തരഘട്ടങ്ങളിൽ ആരോഗ്യവിദഗ്‌ധരുടെ മേൽനോട്ടത്തിൽ നൽകാം. ഇതിനുപുറമെ ദീർഘനാളത്തേക്ക് ഇത്തരം മരുന്നുകൾ നൽകാൻ പാടില്ല എന്നും ഒന്നിൽ കൂടുതൽ മരുന്നുകൾ അടങ്ങിയ കോമ്പിനേഷൻ മരുന്നുകൾ എന്ന പേരിൽ അറിയപ്പെടുന്ന കഫ്സിറപ്പുകൾ കുട്ടികൾക്ക് കുറിച്ച് നൽകുന്നത് ഒഴിവാക്കണമെന്നും പറയുന്നു. എന്നാൽ കേരളത്തിൽ താരതമ്യേന ഒന്നിൽ കൂടുതൽ മരുന്നുകൾ ചേർത്തുവരുന്ന കോമ്പിനേഷൻ മരുന്നുകൾ പൊതുവിൽ നൽകാറില്ല.

 

 എല്ലാ കുട്ടികൾക്കും ഇത്തരത്തിലുള്ള കോമ്പിനേഷൻ മരുന്നുകൾ പ്രശ്നമുണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ അപൂർവം ചില കുട്ടികളിൽ ഇത്തരം മരുന്നുകൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാക്കിയേക്കാം എന്നാണ് വിദഗ്ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മുമ്പേ തന്നെ കഴിവതും ഇത്തരം മരുന്നുകൾ തീരെ ചെറിയ കുട്ടികൾക്ക് നൽകാറില്ല എന്നാണ് കേരളത്തിലെ വിദഗ്ധ ഡോക്ടർമാർ പറയുന്നത്.

 

ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രമാണ് ചുമമരുന്ന് വിൽക്കുന്നതെന്ന് ഉറപ്പാക്കാനും നിർദേശത്തിലുണ്ട്. 

ഇതേസമയം, മധ്യപ്രദേശിലെ കുട്ടികളുടെ മരണങ്ങൾക്കു കാരണമായെന്ന് ആരോപിക്കുന്ന മരുന്നുകളിൽ വിഷാംശം കണ്ടെത്തിയിട്ടില്ലെന്ന് മധ്യപ്രദേശ് സം സ്‌ഥാന ഫുഡ് ആൻഡ് ഡ്രഗ് അഡ്മ‌ിനിസ്ട്രേഷൻ (എസ്എ : ഫ്ഡിഎ) അറിയിച്ചു. 

 

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചെന്ന വാർത്ത പുറത്തുവന്നതിന്നാലെ തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മരുന്ന് കമ്പനിക്കെതിരെ ഡ്രഗ് കൺട്രോൾ വിഭാഗം അന്വേഷണം തുടങ്ങി. കാഞ്ചീപുരം ജില്ലയിലെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിക്കുന്ന 'കോൾഡ്രിഫ്' സംസ്ഥ‌ാനത്തു നിരോധിച്ചു. മരിച്ച കുട്ടി കളുടെ വൃക്ക കോശങ്ങളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ (ഡിഇജി) എന്ന ഉയർന്ന വിഷാംശമുള്ള രാസ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേ കമ്പനി ഉൽപാദിപ്പിക്കുന്ന മറ്റ് 4 മരുന്നുകളുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.