ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്‌കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്. ഇയാൾ ബീഹാർ സ്വദേശിയാണ്. കഴിഞ്ഞ രണ്ട് വർഷമായി രാജ്‌കുമാർ വിഷാദ രോഗത്തിന് ഡോ.സത്നം സിംഗ് ചെബ്ബറയുടെ കീഴിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഇയാളെ ചികിൽസിക്കുന്നതിനിടയിൽ ആയിരുന്നു ഇയാൾ പെട്ടെന്ന് പ്രകോപിതനായത്. ശേഷം പോക്കറ്റിൽ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് ഇയാൾ ഡോക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഭാഗ്യവശാൽ ആശുപത്രി സെക്യൂരിറ്റിയുടെയും ഡോക്ടറുടെ അറ്റൻഡന്റിന്റെയും സമയോചിതമായ ഇടപെടൽ ഡോക്ടർക്ക് ഗുരുതരമായ പരിക്കുകൾ ഒഴിവാക്കി. രോഗിയെ പോലീസിന് കൈമാറാൻ ആശുപത്രി അധികൃതർക്ക് ബലം പ്രയോഗിക്കേണ്ടിയും വന്നു. ആക്രമണത്തിൽ ഡോക്ടറുടെ ഒരു വിരലിന് ചെറിയ മുറിവേറ്റു. ഡോക്ടറുടെ പരാതിയിൽ രോഗിക്കെതിരെ പ്രിവെൻഷൻ ഓഫ് വയലൻസ് എഗൈൻസ്ട് ഡോക്ടർസ്, മെഡിക്കൽ പ്രൊഫെഷണൽസ് ആൻഡ് മെഡിക്കൽ ഇന്സ്ടിട്യൂഷൻ ബിൽ 2018 പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൂന്ന് പതിറ്റാണ്ടായി സർ ഗംഗാ റാം ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് ഡോ.സത്നം സിംഗ് ചെബ്ബറ. ഡോക്ടർമാർ സാധാരണ മനുഷ്യരാണെന്നും തങ്ങൾ തങ്ങളാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ സേവിക്കുന്നുണ്ടെന്നും ഇത് ജനങ്ങൾ മനസ്സിലാക്കണമെന്നും സംഭവത്തിനു ശേഷം ഡോക്ടർ പൊതു ജനത്തോട് അഭ്യർത്ഥിച്ചു. എന്തായാലും ദിവസങ്ങൾ കഴിയുന്തോറും ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് ഈ ലോകത്തിന് വലിയ ഒരു ഭീഷണി തന്നെയാണ്.
ചണ്ഡിഗർ: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പി.ജി.ഐ.എം.ഇ.ആർ) ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ ബാഗ് കളവ് പോയി.
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു.
Concerns have been raised among Mumbai's civic hospital authorities due to notices summoning over 1,000 medical staff for Lok Sabha election duties.
ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രമുഖ സെൻട്രൽ ടെർഷ്യറി കെയർ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 68 വർഷത്തെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
ലക്നൗ (ഉത്തർ പ്രദേശ്): ലക്നൗവിലെ രാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്) ഡോക്ടർമാർ കരോട്ടിഡ്-കാവേർനസ് ഫിസ്റ്റുല (സി.സി.എഫ്) എന്നറിയപ്പെടുന്ന സങ്കീർണ്ണമായ മസ്തിഷ്ക അവസ്ഥയുള്ള 42 കാരിയായ സ്ത്രീയിൽ വിജയകരമായി ബ്രെയിൻ സർജറി നടത്തി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.