Top Stories
നവംബർ 13 ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ സമ്പൂർണ്ണ പണിമുടക്ക് നടത്തും
2025-11-07 17:02:12
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിർത്തി നവംബർ 13ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ സമ്പൂർണ്ണ പണിമുടക്ക് നടത്തും. ഇതുമായി ബന്ധപ്പെട്ട കെജിഎംസിടിഎ പത്രക്കുറിപ്പ് ഇറക്കി. പതിമൂന്നാം തീയതി പണിയിൽ നിന്നും വിട്ടു നിന്നു കൊണ്ട് സമരത്തിന് പൂർണ്ണമായും സമരം ചെയ്യും. ഇതുവരെ സമാധാനപരമായി സമരമാർഗങ്ങൾ സ്വീകരിച്ചിട്ടും സർക്കാർ അതിനെ കണ്ടില്ലെന്ന് നടിക്കുന്നതോടൊപ്പം, ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് സംഘടന പറഞ്ഞു.

 

 സംസ്ഥാന സർക്കാരിന്റെ ഇപ്പോഴുള്ള നിലപാട് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളി ആയി കാണുന്നതാണെന്നും സംഘടന. നേരത്തെ നടത്തിയ സമരങ്ങൾ രോഗികൾക്ക് കാര്യമായ ബുദ്ധിമുട്ടില്ലാതെയാണ് മുന്നോട്ട് കൊണ്ടു പോയതെന്നും എന്നാൽ സർക്കാർ മുഖം തിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാൻ നിർബന്ധിതരായതാണെന്നും കെ.ജി.എം.സി.ടി.എ പറഞ്ഞു. 

 

 നിലവിലുള്ള പ്രവേശന സസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം. ഇതുവരെ വിഷയത്തിന്റെ മുകളിൽ തീരുമാനമൊന്നും ആയിട്ടില്ല. 2016 മുതൽ നിരവധി ഡോക്ടർമാർക്ക് ശമ്പളം കുടിശ്ശിക തീരുമാനമാകാതെ കിടപ്പുണ്ട് ഇതും കൃത്യമായ രീതിയിൽ തീരുമാനമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക എന്നുള്ള ആവശ്യം സംഘടന ആ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

 

ഇതുമായി ബന്ധപ്പെട്ട് 202 പുതിയ ഡോക്ടർമാരുടെ തസ്തിക ഉണ്ടാക്കിയിട്ടുണ്ട് എന്ന് മന്ത്രി ഉൾപ്പെടെ പറഞ്ഞിരുന്നു എങ്കിലും സമരവുമായി സംഘടന മുന്നോട്ടേക്ക് നീങ്ങുയുകയാണ്. നിലവിലുള്ള പുനർവിന്ന്യാസം ആശാസ്ത്രീയമാണെന്നും ഇത് കൃത്യമായ രീതിയിൽ പരിഹരിക്കണം എന്നും സംഘടന പറയുന്നുണ്ട്. സൂചന നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ തീരുമാനം ഒന്നുമില്ലാത്ത തുടർന്നാണ് ഇപ്പോൾ ശക്തമായ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.