
ലണ്ടൻ: ഫ്ലൈറ്റിൽ വെച്ച് ൭൦ വയസ്സുകാരിയായ ഒരു സ്ത്രീയുടെ ജീവൻ രക്ഷിച്ച് ഡോക്ടർ. ആപ്പിൾ വാച്ചിൻ്റെ ബ്ലഡ് ഓക്സിജൻ മോണിറ്റർ ഫീച്ചറാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കുന്നതിൽ ഡോക്ടറെ സഹായിച്ച പ്രധാനപ്പെട്ട ഘടകം. ബി.ബി.സിയുടെ റിപ്പോർട്ട് പ്രകാരം ഹെയർഫോർഡിൽ നിന്നുള്ള എൻ.എച്ച്.എസ് ഡോക്ടർ റാഷിദ് റിയാസ് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നിന്ന് ഇറ്റലിയിലെ വെറോണയിലേക്ക് റയാൻ എയറിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ, ഫ്ലൈറ്റിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫ്ലൈറ്റിലെ ക്രൂ സഹായത്തിനായി അഭ്യർത്ഥിക്കുകയും ഡോ. റാഷിദ് മുൻപോട്ട് വരികയും ചെയ്തു. സ്ത്രീയുടെ രക്തത്തിന്റെ ഓക്സിജൻ്റെ അളവ് നിരീക്ഷിക്കാൻ വേണ്ടി ഒരു ക്രൂ അംഗത്തിൽ നിന്ന് ഡോക്ടർ ഒരു ആപ്പിൾ വാച്ച് വാങ്ങി. ആപ്പിൾ വാച്ചിന്റെ സഹായത്തോട് കൂടി സ്ത്രീയുടെ ഓക്‌സിജൻ അളവ് കുറവാണ് എന്ന് മനസ്സിലാക്കിയ ഡോ. റാഷിദ്, ഉടൻ തന്നെ ഓൺ-ബോർഡ് ഓക്സിജൻ സിലിണ്ടർ ആവശ്യപ്പെടുകയുമായിരുന്നു. വിമാനം സുരക്ഷിതമായി ഇറ്റലിയിൽ എത്തുന്നത് വരെ ഒരു മണിക്കൂറോളം രക്തത്തിന്റെ ഓക്‌സിജൻ അളവ് നിലനിർത്താൻ ഡോ. റാഷിദിനെ സഹായിച്ചു. തുടർന്ന്, ഇറ്റലിയിൽ എത്തിയതിന് ശേഷം രോഗിയെ അവിടുത്തെ മെഡിക്കൽ സ്റ്റാഫിന് കൈമാറി. "ആപ്പിൾ വാച്ച് ഉപയോഗിച്ച് രോഗിക്ക് ഓക്‌സിജൻ അളവ് കുറവാണെന്ന് ഞാൻ മനസ്സിലാക്കി. ഇക്കാലത്ത് എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു അടിസ്ഥാന ഗാഡ്‌ജെറ്റ് വഴി ഇത്തരം അടിയന്തര സാഹചര്യങ്ങൾ ഉപയോഗിച്ച് വിമാനത്തിനുള്ളിലെ യാത്രകൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിൻ്റെ ഒരു പാഠമാണിത്.
അടിയന്തര സാഹചര്യത്തിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഈ കാര്യങ്ങൾക്ക് കഴിയും."
ഡോ. റാഷിദ് പറഞ്ഞു. ഈ സാഹചര്യത്തിൽ ആപ്പിൾ വാച്ച് ഒരു ജീവൻ രക്ഷിച്ചെങ്കിലും, ഇത് ഔദ്യോഗികമായി മെഡിക്കൽ ഉപയോഗത്തിന് ഉദ്ദേശിച്ചുള്ളതല്ലെന്ന് ആപ്പിളിൻ്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മെഡിക്കൽ ടെക്‌നോളജി കമ്പനിയായ മാസിമോയിൽ നിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ചുവെന്നാരോപിച്ച് ആപ്പിളിന് അതിൻ്റെ ഏറ്റവും പുതിയ ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവയിൽ നിന്ന് ബ്ലഡ് ഓക്സിജൻ മോണിറ്റർ ഫീച്ചർ നീക്കം ചെയ്യേണ്ടിയും വന്നു. ഇത് കഴിഞ്ഞ മാസം യുഎസിൽ ആപ്പിൾ വാച്ചിന്റെ നിരോധനത്തിൽ വരെ കലാശിച്ചു. എന്നാൽ ആപ്പിൾ കുറച്ച് നിബന്ധനകൾ അംഗീകരിച്ചതിനെത്തുടർന്ന് ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു.
Malaysian Doctors Fined Rs 11 Crore for Negligence in Patient's Death
India is currently witnessing a surge in viral infections caused by H3N2, Covid-19 and swine flu.
UAE Introduces Unified Medical Licence for Seamless Nationwide Practice
Indian Doctors Perform Live Robotic Telesurgery From Delhi to London
Robotic Surgery Enhances Healthcare in the UAE
We have various options to advertise with us including Events, Advertorials, Banners, Mailers, etc.