രാജ്കോട്ട്: ജുനാഗദിലെ ഒരു ഹോമിയോ ഡോക്ടർക്ക് സൈബർ തട്ടിപ്പിനൊടുവിൽ നഷ്ടമായത് ഒരു ലക്ഷം രൂപ. ഡോ.മുസ്തഫ മാഹിദ ആണ് സൈബർ തട്ടിപ്പിന് ഇരയായത്. ഇദ്ദേഹത്തിന് ജുനാഗദിൽ ഒരു ഹോമിയോ ക്ലിനിക്കും ഉണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 6-ന് ഡോക്ടറെ പരിമൾ കുമാർ എന്ന ഒരു വ്യക്തി വിളിക്കുകയായിരുന്നു. താൻ ടൗണിലെ NCC ക്യാമ്പിൽ ഉള്ള ഒരു പട്ടാളക്കാരൻ ആണെന്നും തൻ്റെ ക്യാമ്പിൽ ഉള്ള 191 കുട്ടികളുടെ ഹെൽത്ത് ചെക്ക് അപ്പ് നടത്തണമെന്നും അതിനു വേണ്ടി പണം അയച്ചു തരാം എന്നുമായിരുന്നു ഇയാൾ ഡോക്ടറോട് പറഞ്ഞത്. പക്ഷേ ആ സമയം ഡോ.മുസ്തഫ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ അദ്ദേഹം കോൾ കട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ വീണ്ടും ഡോക്ടറെ വിളിച്ചു. എത്രയും പെട്ടെന്ന് ചെക്ക് അപ്പിനായുള്ള തീയതി തീരുമാനിക്കാൻ ഇയാൾ ഡോക്ടറോട് പറയുകയും തൻ്റെ കുട്ടികൾ 10 പേരടങ്ങുന്ന ബാച്ചുകൾ ആയി ഡോക്ടറുടെ ക്ലിനിക്കിൽ എത്തുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ ഇയാൾ ഡോക്ടറോട് ആവശ്യപ്പെടുകയും ശേഷം പണം അയച്ചു തരാമെന്നും ഇയാൾ പറഞ്ഞു. കുറച്ചു കഴിഞ്ഞു പരിമൾ കുമാറിൻറെ സീനിയർ ആണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരാൾ വീഡിയോ കോളിലൂടെ ഡോക്ടറെ ബന്ധപ്പെട്ടു. ഡോക്ടർക്ക് ഒരു ലിങ്ക് വഴി ഒരു ബിസിനസ് അപേക്ഷ താൻ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കാനും ഡോക്ടറോട് ഇയാൾ പറഞ്ഞു. ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ പണം ലഭിക്കുന്നതിനായി ഡോക്ടറുടെ UPI പേയ്മെന്റ് പാസ്സ്‌കോഡ് നൽകാനും ഇയാൾ ആവശ്യപ്പെട്ടു. ഇയാൾ പറഞ്ഞത് പ്രകാരം ഡോ.മുസ്തഫ ചെയ്യുകയും മിനിട്ടുകൾക്കകം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. പണം നഷ്ടമായപ്പോഴാണ് താൻ പറ്റിക്കപ്പെട്ടതാണെന്ന് ഡോക്ടർക്ക് മനസ്സിലായത്. ഉടൻ തന്നെ ഇദ്ദേഹം പോലീസിൽ പരാതി നൽകി. ഓൺലൈൻ ഇടപാട് നടത്തുമ്പോൾ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഉപഭോക്താവിന്റെ UPI പാസ്സ്‌കോഡ്. ഒരു കാരണവശാലും അത് എവിടെയും പ്രദർശിപ്പിക്കാൻ പാടില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ്.
മംഗളൂരു: ഐ.എം.എ മംഗളൂരു വിഭാഗം പുതിയ പ്രെസിഡന്റായി ഡോ. രഞ്ജൻ രാമകൃഷ്ണനെ തെരെഞ്ഞെടുത്തു. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളേജിലെ (കെ.എം.സി) അനസ്തേശ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആണ് ഡോ. രഞ്ജൻ.
ഡൽഹി: ഇക്കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന വിസ്താര എയർലൈൻസിൻ്റെ വിമാനത്തിൽ ശ്വാസതടസ്സം നേരിട്ട രണ്ട് വയസുകാരിയുടെ ജീവൻ ഡൽഹി എ.ഐ.ഐ.എം.എസ്-ലെ അഞ്ച് ഡോക്ടർമാർ ചേർന്ന് രക്ഷിച്ചു. യാത്രയ്ക്കിടെ രാത്രി 9.30-ഓടെ ആയിരുന്നു സംഭവം.
Doctors, Experts Affirm Safety of COVID‑19 Vaccines: Govt Backed by Medical Community
ഗാസിയാബാദ്: സ്വാതന്ത്ര്യ ദിനത്തിൽ പോലും സ്വാതന്ത്ര്യം ലഭിക്കാതെ ഡോക്ടർമാർ. സ്വാതന്ത്ര്യ ദിനത്തിൽ ഗാസിയാബാദിലെ സർക്കാർ ഡോക്ടറുടെ ഫ്ലാറ്റ് അജ്ഞാതരായ ചിലർ അടിച്ചു തകർക്കുകയും ശേഷം ഫ്ലാറ്റിൽ കയറി മോഷണം നടത്തുകയും ചെയ്തു.
ഇൻഡോർ: ഇൻഡോറിലെ ഡോക്ടർമാർ ഒരു രോഗിയുടെ ശരീരത്തിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഇൻഡോറിലെ ഇൻഡക്സ് ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് 41-കാരിയായ ഒരു സ്ത്രീ ഇൻഡക്സ് ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.