Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
പിംപ്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് മകൻ ഡോക്ടറെ മർദിച്ചു.
2023-12-14 14:32:06
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

പിംപ്രി (മഹാരാഷ്ട്ര): ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ വൈ.സി.എം ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ മകൻ മർദ്ധിച്ചു.  ആക്രമണവുമായി ബന്ധപ്പെട്ട് പിംപ്രി പൊലീസ് സ്റ്റേഷനിൽ ഒരു യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. പിംപ്രിയിലെ വൈ.സി.എം ഹോസ്പിറ്റലിലെ റസിഡന്റ് ഡോക്ടറും സുകാർവാർ പേട്ടിലെ കോട്ടേശ്വർ കോളനിയിൽ താമസിക്കുന്ന 25 കാരനായ ഡോ. ഋഷികേശ് കുഡാലെയാണ് പിംപ്രി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഐ.പി.സി 353, 332, 504, മഹാരാഷ്ട്ര മെഡിക്കൽ സർവീസ് പേഴ്സൺസ് ആന്റ് മെഡിക്കൽ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 2010 സെക്ഷൻ 3, 4 എന്നിവ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം  വാഗോളി സ്വദേശിയായ മഹേഷ് രാജാറാം കുംഭറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മഹേഷിന്റെ പിതാവ് മഹേഷ് കുംഭാർ ചികിത്സയിലായിരുന്ന ഐ.സി.യു വാർഡിലായിരുന്നു സംഭവം നടന്നത്. ആശുപത്രി ജീവനക്കാരും ഡോക്ടർ കുഡാലെയും അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും മഹേഷിന്റെ പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന്, 
മരണവിവരം ഡോക്ടറും ജീവനക്കാരും ഉടൻ തന്നെ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ്, മരിച്ചയാളുടെ മകൻ മഹേഷ് കുംഭാർ, പിതാവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടർ കുഡാലെയെ സമീപിച്ചു. തന്റെ പിതാവിന്റെ മരണവാർത്ത കേട്ട അദ്ദേഹത്തിന് ഇത് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ശേഷം, മഹേഷ് അക്രമാസക്തനാകുകയും ഡോക്ടർ കുഡാലെയെ ആക്രമിക്കുകയും ചെയ്തു. ഡോ. കുഡാലെയുടെ പരാതിയെത്തുടർന്ന് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.


More from this section
2024-01-02 14:19:54

ടികംഗർഹ് (മധ്യ പ്രദേശ്): മധ്യ പ്രദേശിലെ ടികംഗർഹ് ജില്ലയിൽ ഒരു സർക്കാർ ഡോക്ടർ (60) സ്വയം വെടി വെച്ച് മരിച്ചു. മധ്യ പ്രദേശ് ഹെൽത്ത് ഡിപ്പാർട്മെന്റിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന ഡോ. സുരേഷ് ശർമ്മയാണ് മരണപ്പെട്ടത്.

2023-10-12 15:45:25

ലക്‌നൗ: പരിചയസമ്പന്നരായ മികച്ച ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കാൻ വേണ്ടി ഉത്തർ പ്രദേശിൽ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 62 ൽ നിന്ന് 65 ആയി ഉയർത്തി.

2023-10-21 10:20:16

മുംബൈ: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്നാരോപിച്ച് ബാന്ദ്രയിലെ പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. റൂബി ടണ്ടനെ ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബാന്ദ്ര വെസ്റ്റിലെ ലിങ്കിംഗ് റോഡിൽ ഉള്ള 198-ലെ ഷിഫ വെൽനസ് ക്ലിനിക്കിൽ ആണ് ഡോ. ടണ്ടൻ പ്രവർത്തിക്കുന്നത്.

2023-08-21 18:18:48

ഗാസിയാബാദ്: സ്വാതന്ത്ര്യ ദിനത്തിൽ പോലും സ്വാതന്ത്ര്യം ലഭിക്കാതെ ഡോക്ടർമാർ. സ്വാതന്ത്ര്യ ദിനത്തിൽ ഗാസിയാബാദിലെ സർക്കാർ ഡോക്ടറുടെ ഫ്ലാറ്റ് അജ്ഞാതരായ ചിലർ അടിച്ചു തകർക്കുകയും ശേഷം ഫ്ലാറ്റിൽ കയറി മോഷണം നടത്തുകയും ചെയ്തു.

2023-12-26 10:51:23

ഫരീദാബാദ് (ഹരിയാന): ഒരു 75 കാരനിൽ വിജയകരമായി മിത്ര ക്ലിപ്പ് ചെയ്ത് ഫരീദാബാദിലെ എസ്.എസ്.ബി  ഹോസ്പിറ്റലിലെ ഡോക്ടർമാർ. 

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.