Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
കൊരിയർ തട്ടിപ്പ്: ചണ്ഡിഗർ ജി.എം.സി.എച്ച് ഡോക്ടറിൽ നിന്നും 1.2 ലക്ഷം രൂപ തട്ടിയെടുത്ത് ഓൺലൈൻ തട്ടിപ്പുകാരൻ.
2023-10-02 16:08:12
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചണ്ഡിഗർ: ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ (ജി.എം.സി.എച്ച്) സർജറി വിഭാഗത്തിൽ ജോലി ചെയ്യുന്ന സീനിയർ റസിഡന്റ് ഡോക്ടറെ കബളിപ്പിച്ച് മുംബൈ എയർപോർട്ടിൽ ഇവരുടെ പേരിൽ വ്യാജ പാഴ്‌സൽ ഡെലിവറി ചെയ്തതായി അറിയിച്ച് ഇവരിൽ നിന്നും 1.23 ലക്ഷം രൂപ ഓൺലൈനിൽ തട്ടിയെടുത്ത തട്ടിപ്പുകാരനെതിരെ സൈബർ പോലീസ് കേസെടുത്തു. ജൂൺ ഒന്നിന് മുംബൈ ബ്രാഞ്ചിലെ ഫെഡ്‌എക്‌സ് എന്ന കൊരിയർ കമ്പനിയിലെ ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന ഒരു അജ്ഞാതനിൽ നിന്നുമായിരുന്നു പരാതിക്കാരിയായ ഡോക്ടർക്ക് കോൾ ലഭിച്ചത്. "ഞാൻ മുംബൈയിൽ നിന്ന് തായ്‌വാനിലേക്ക് എന്തെങ്കിലും പാക്കേജ് അയച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ അത് നിരസിച്ചപ്പോൾ, പാക്കേജിൽ എൻ്റെ  നമ്പറും പേരും ആധാർ ഐഡിയും സൂചിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, ആധാർ വിവരങ്ങൾ ശരിയായിരുന്നു. രണ്ട് ജോഡി ഷൂസും, ഒരു കോട്ടും, ലാപ്‌ടോപ്പും, മൂന്ന് ക്രെഡിറ്റ് കാർഡുകളും, 240 ഗ്രാം മറിജ്‌ജുവാന ഡ്രഗ്ഗും പാഴ്‌സലിൽ ഉണ്ടായിരുന്നുവെന്ന് വിളിച്ചയാൾ പറഞ്ഞു." ഡോക്ടറുടെ വാക്കുകൾ. ഡ്രഗ്ഗിൻ്റെ സാന്നിദ്ധ്യം ഉള്ളതിനാൽ പാഴ്‌സൽ മുംബൈ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ പക്കലാണെന്നും ഡോക്ടറെ നാർക്കോട്ടിക്‌സ് ബ്രാഞ്ചുമായി ബന്ധിപ്പിക്കണമെന്നും വിളിച്ചയാൾ അവകാശപ്പെട്ടു. കൂടുതൽ അന്വേഷണത്തിനും ആശയവിനിമയത്തിനുമായി സ്കൈപ്പ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇയാൾ ഡോക്ടറോട് ആവശ്യപ്പെട്ടു. നാർക്കോട്ടിക് ബ്യൂറോയും സി.ബി.ഐയും ഒക്കെയാണെന്ന് അവകാശപ്പെടുന്ന പല ആളുകളും സ്കൈപ്പ് വഴി ഡോക്ടറുമായി സംസാരിച്ചു. "ശേഷം ഇയാൾ 98, 426 രൂപ അയക്കാൻ പറയുകയും എൻ്റെ ആധാർ കാർഡ് ഐഡിയിൽ നിയമവിരുദ്ധമായ സ്രോതസ്സുകളിൽ നിന്നും ലഭിച്ച പണം മൂന്ന് അക്കൗണ്ടുകളിൽ ആയി നിലനിൽക്കുന്നുണ്ടെന്നും ഓർമിപ്പിച്ചു.  ഞാൻ ആകെ ഭയന്നു. അങ്ങനെ അദ്ദേഹം എന്നോട് നിർദ്ദേശിച്ചതുപോലെ തന്നെ ഞാൻ ചെയ്തു. അല്ലാത്തപക്ഷം ഞാൻ വലിയ പ്രശ്‌നത്തിൽ അകപ്പെടുമെന്ന് എനിക്ക് തോന്നി." ഡോക്ടറുടെ വാക്കുകൾ. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കുന്നതിന് മുൻപ് ഇയാളുടെ നിർദ്ദേശപ്രകാരം ഇവർ 1.23 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലായി കൈമാറിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന), 120-ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവ പ്രകാരം അജ്ഞാതർക്കെതിരെ സൈബർ പോലീസ് കേസെടുത്തു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.