Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് ഡിപ്പാർട്മെന്റ്: ചരിത്രം കുറിച്ച് ഡൽഹി ആർ.എം.എൽ ഹോസ്‌പിറ്റൽ.
2023-09-21 14:50:00
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: ട്രാൻസ്ജെൻഡർമാർക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഔട്ട് പേഷ്യന്റ് (ഒ.പി.ഡി)  ഡിപ്പാർട്മെന്റ് ഉദ്ഘാടനം ചെയ്‌ത്‌ ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹിയിലെ റാം മനോഹർ ലോഹ്യ (ആർ.എം.എൽ) ഹോസ്‌പിറ്റൽ. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് തുല്യമായ ആരോഗ്യ സേവനങ്ങൾ നൽകേണ്ടതിൻ്റെ  പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ആർ.എം.എൽ ഹോസ്പിറ്റൽ ഡയറക്ടർ പ്രൊഫസർ ഡോ. അജയ് ശുക്ലയാണ് ഉദ്ഘാടന ചടങ്ങിന് നേതൃത്വം നൽകിയത്. "ഞാൻ ചില ട്രാൻസ്‌ജെൻഡർ ഗ്രൂപ്പുകളുമായി സംസാരിച്ചിരുന്നു. അതിൽ നിന്നും മനസ്സിലാക്കാൻ പറ്റിയ കാര്യം, ഞങ്ങളുടെ ആശുപത്രി സേവനങ്ങൾ കൃത്യമായി ലഭിക്കാൻ അവർ ഏറെ ബുദ്ദിമുട്ടുന്നുണ്ട് എന്നാണ്. പൊതു ഇടങ്ങളിൽ മറ്റ് ആളുകളോടൊപ്പം വൈദ്യസഹായം ലഭ്യമാക്കുന്നതിൽ അവർക്ക് അസ്വസ്ഥത തോന്നുന്നുണ്ട്. അസ്വാസ്ഥ്യവും വിവേചന ഭയവും കാരണം ആശുപത്രിയിൽ അവരുടെ എണ്ണം വളരെ കുറവായിരുന്നു. അതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ, അവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ഒ.പി.ഡി ഞങ്ങൾ ആരംഭിച്ചു." ഡോ. ശുക്ലയുടെ വാക്കുകൾ. "സർക്കാർ ആശുപത്രികൾ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും ഉപയോഗിക്കാൻ പറ്റണം. ട്രാസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടി തുടങ്ങിയ ഈ പ്രത്യേക ഒ.പി.ഡി-ക്ക് പിന്നിലുള്ള പ്രചോദനം ഇതാണ്." അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംരംഭത്തിന് കീഴിൽ, ആശുപത്രി വളപ്പിൽ ട്രാൻസ്‌ജെൻഡർ രോഗികൾക്ക് പ്രത്യേക വിശ്രമമുറി സൗകര്യവും ഒരുക്കും. ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ചില ട്രാൻസ്‌ജെൻഡർ വ്യക്തികൾ ഈ സംരംഭം തുടങ്ങിയതിൽ സന്തോഷവും നന്ദിയും രേഖപ്പെടുത്തി. "ഈ ഒ.പി.ഡി തുടങ്ങിയതിൽ ഞങ്ങൾ അതിയായ സന്തോഷത്തിലാണ്. ഇത് ഉദ്ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ആണ് എന്നുള്ളത് ഞങ്ങൾക്ക് ഒരു പ്രത്യേക സമ്മാനമായി തോന്നുന്നു. മുൻപ് ഞങ്ങൾ പലപ്പോഴും ആശുപത്രിയിൽ വരാൻ മടിച്ചിരുന്നു." ഉദ്ഘാടനത്തിന് എത്തിയ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ വാക്കുകൾ.


More from this section
2023-11-22 10:05:56

നവി മുംബൈ: ഒരു പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടൽ വഴി 300 രൂപയുടെ ലിപ്സ്റ്റിക്ക് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് (31) നഷ്ടമായത് ഒരു ലക്ഷം രൂപ. ലിപ്സ്റ്റിക്ക് ഓർഡർ ചെയ്തതിന് ശേഷം ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

2023-11-29 14:59:41

അഹമ്മദാബാദ് (ഗുജറാത്ത്): ഓൺലൈൻ ടാസ്‌ക് തട്ടിപ്പിലൂടെ ഒരു പി.ജി രണ്ടാം വർഷ ഓർത്തോപീഡിക്സ് റെസിഡൻഡ് ഡോക്ടർക്ക് നഷ്ടപ്പെട്ടത് 6 ലക്ഷം രൂപ. ബി.ജെ മെഡിക്കൽ കോളേജിലെ ഡോ. ബ്രിജേഷാണ് (27) തട്ടിപ്പിന് ഇരയായത്.

2023-11-24 17:35:21

ലുധിയാന (പഞ്ചാബ്): ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വസതിയിൽ നടന്ന കവർച്ചയ്ക്ക് ഏകദേശം രണ്ട് മാസത്തിന് ശേഷം കൗതുകകരമായ വഴിത്തിരിവ്.

2024-02-09 11:49:17

Mumbai: After successful treatment by doctors in Mumbai, a 48-year-old woman with rare Ewing’s sarcoma of the right breast has been granted a new lease on life.

2023-09-18 11:19:23

ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.