ചെന്നൈ: തമിഴ് നാട്ടിൽ ഗവൺമെൻറ് മെഡിക്കൽ കോളേജുകളിൽ പഠിപ്പിക്കുന്ന ഡോക്ടർമാരുടെ ശമ്പളം താരതമ്യേന കുറവാണെന്ന് ഡോക്ടർമാർ. എഞ്ചിനീയറിംഗ്, വെറ്ററിനറി, അഗ്രിക്കൾച്ചർ, ആർട്സ് ആൻഡ് സയൻസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫസർമാർക്ക് തങ്ങളേക്കാൾ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പറഞ്ഞു. 2009-ലും 2021-ലും ഡോക്ടർമാക്ക് ശമ്പള വർദ്ധനവ് ഉറപ്പ് നൽകുന്ന രണ്ട് ഗവൺമെൻറ് ഓർഡറുകൾ ഇറങ്ങിയെങ്കിലും ഇതിൽ ഒന്ന് പോലും നടപ്പാക്കിയിട്ടില്ല എന്ന് ഡോക്ടർമാർ അറിയിച്ചു. കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലെങ്കിൽ എമർജൻസി കേസുകൾ ഒഴികെയുള്ള എല്ലാ ജോലികളിൽ നിന്നും തങ്ങൾ വിട്ടു നിൽക്കുമെന്ന് ഇവർ പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്ക് പ്രതിമാസം 79,000 രൂപയാണ് ശമ്പളം. അതായത് മറ്റ് അധ്യാപന സ്ഥാപനങ്ങളിൾ ജോലി ചെയ്യുന്നവരേക്കാൾ 2500 രൂപ മാത്രം കൂടുതൽ. ഒപ്പം തങ്ങളുടെ സെർവീസിലെ എട്ടാം വർഷം മാത്രം തങ്ങൾക്ക് ആദ്യ പ്രൊമോഷൻ ലഭിക്കുമ്പോൾ ഒരു വെറ്ററിനറി മെഡിസിൻ പ്രൊഫസർ അല്ലെങ്കിൽ ആർട്സ് പ്രൊഫസർ എന്നിവർക്ക് ഇതിനോടകം തന്നെ രണ്ട് പ്രൊമോഷനുകൾ ലഭിക്കുന്നുണ്ടെന്ന് സർവീസ് ഡോക്‌ടേഴ്‌സ് ആൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ഡോ. എ. രാമലിംഗം പറഞ്ഞു. ഓരോ വർഷവും അടിസ്ഥാന ശമ്പളത്തിൽ 3% വർദ്ധനയോടെ, ഏകദേശം 9 വർഷത്തെ സേവനത്തിന് ശേഷമാണ് ഒരു ഡോക്ടറുടെ മൊത്ത ശമ്പളം ഒരു ലക്ഷം കവിയുന്നത്. പതിനാലാം വർഷം വീണ്ടും പ്രൊമോട്ട് ചെയ്യപ്പെടുമ്പോൾ മറ്റു കോളേജുകളിലെ പ്രൊഫസർമാർ 53,000 രൂപ കൂടുതൽ സമ്പാദിക്കുന്നു. ഒടുവിൽ അവർ വിരമിക്കുമ്പോഴേക്കും പ്രതിമാസ ശമ്പളത്തിലെ വ്യത്യാസം 70,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വർദ്ധിക്കുന്നു. "ഡോക്‌ടർമാർക്കുള്ള അലവൻസുകൾ പ്രതിമാസം 5000-ത്തിൽ താഴെയാണ്. ഇതിൽ കാര്യമായ മാറ്റം വരുന്നുമില്ല." ഡോ. എ. രാമലിംഗം പറഞ്ഞു. കേന്ദ്ര സർക്കാർ ഡോക്ടർമാർക്ക് തുല്യമായ വേതനം, സമയബന്ധിതമായ പ്രമോഷനുകൾ, സമാനമായ ജോലി അടിസ്ഥാനമാക്കിയുള്ള അലവൻസുകൾ, വിരമിക്കൽ പ്രായം എന്നിവ അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന, കേന്ദ്ര സർവീസുകളിലെ ഡോക്ടർമാർക്ക് ഡ്യൂട്ടിയിൽ ചേരുമ്പോൾ ഒരേ ശമ്പളമാണ്. എന്നാൽ കേന്ദ്ര സർക്കാർ സർവീസുകളിലെ ഡോക്ടർമാർക്ക് സംസ്ഥാന സർക്കാരിൽ 4,9,13, 20 വർഷങ്ങളിൽ പ്രമോഷൻ ലഭിക്കും. 2009-ൽ ഗവൺമെൻറ് പുറപ്പെടുവിച്ച ഓർഡർ നടപ്പാക്കിയിരുന്നെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്ന് ഡോ. രാമലിംഗം പറഞ്ഞു. 2021-ൽ തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഡോക്ടർമാരുടെ ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് മറ്റൊരു ഓർഡർ കൂടി പുറത്തിറക്കിയിരുന്നു. ഈ ഓർഡർ നടപ്പിലാക്കാനാണ് ഇപ്പോൾ തമിഴ് നാട് ഗവൺമെൻറ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ ശ്രമിക്കുന്നത്. "2009-ലെ ഉത്തരവ് നടപ്പാക്കില്ലെന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരിൽ ഒന്നാണ് തമിഴ്‌നാട്ടിലെ ഡോക്ടർമാർ. ഈ ഉത്തരവ് ലഭിക്കാൻ ഞങ്ങൾ കഠിനമായി പോരാടി, പക്ഷേ അത് നടപ്പിലാക്കുന്നതിനുള്ള പോരാട്ടം കൂടുതൽ കഠിനമാണെന്ന് തോന്നുന്നു." ഡോക്‌ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സെന്തിൽ പറഞ്ഞു. 2021-ലെ ഓർഡർ നടപ്പാക്കുകയാണെങ്കിൽ എല്ലാ സൂപ്പർ സ്പെഷ്യലിസ്റ്റുകൾക്കും മാസം 14,000 രൂപ ശമ്പള വർദ്ധനവ് ലഭിക്കും. സ്‌കാർസ് ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്ന പി. ജി ഡോക്ടർമാർക്ക് 9000 രൂപയും നോൺ സ്‌കാർസ് ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്ന പി. ജി ഡോക്ടർമാർക്ക് 6000 രൂപയും ശമ്പള വർദ്ധനവ് ലഭിക്കും. ഒപ്പം സ്‌കാർസ് ഡിപ്പാർട്മെന്റിലെ പി. ജി ഡിപ്ലോമ ഹോൾഡേഴ്‌സിന് 5000 രൂപയും നോൺ സ്‌കാർസ് ഡിപ്പാർട്മെന്റിലെ പി. ജി ഡിപ്ലോമ ഹോൾഡേഴ്‌സിന് 3000 രൂപയും അധിക ശമ്പളമായി ലഭിക്കും. എംബിബിഎസ് ബിരുദമുള്ളവർക്ക് 3000 രൂപയും അധിക ശമ്പളമായി ലഭിക്കും. മറ്റ് അസോസിയേഷനുകൾ ഇത് നടപ്പാക്കാൻ സമ്മതിക്കാത്തതിനെ തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചതെന്ന് തമിഴ് നാട് ആരോഗ്യമന്ത്രി എം. എ സുബ്രമണ്യൻ പറഞ്ഞു. എന്നാൽ ഇതൊന്നും ഒരു വ്യക്തമായ കാരണമല്ല എന്നാണ് ഡോക്ടർസ് അസോസിയേഷൻ അവകാശപ്പെടുന്നത്.
Bilaspur (Himachal Pradesh): Under the aegis of Himachal Medical Officers Association, doctors working in hospitals of Bilaspur district are going to protest from January 18 regarding their five-point demands.
അനന്ത്നാഗ് (ജമ്മു & കശ്മീർ): ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വെച്ച് നടന്ന ആക്സിഡന്റിൽ ഒരു ആയുർവേദ ഡോക്ടർ മരണപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
New Delhi: The Federation of Resident Doctors Association (FORDA) has urged the government to reconsider its guidelines regarding the minimum qualifications for critical care specialists.
IT Engineer's Severed Hand Successfully Reattached in Nashik
ലക്നൗ: ലക്നൗവിൽ ഗർഭിണിയായ യുവതി റോഡരികിൽ പ്രസവിച്ച സംഭവം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. ശേഷം കുഞ്ഞിനെ വീരാംഗന ഝൽകാരി ഭായ് വിമെൻ ആൻഡ് ചൈൽഡ് ഹോഡ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.