Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
നെഞ്ചിൽ വൃക്ക: വിജയകരമായി ചികിൽസിച്ച് ബംഗളൂരു ഫോർട്ടിസ് ഹോസ്പിറ്റൽ.
2023-11-04 18:37:43
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബംഗളൂരു: അപൂർവ്വമായ ഒരു കേസ് വിജയകരമായി ചികിൽസിച്ചിരിക്കുകയാണ് ബംഗളൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. നെഞ്ചിൽ വൃക്കയുള്ള രാഘവ് എന്ന 35-കാരനെയാണ് മികച്ച ചികിത്സയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റൽ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. രോഗിക്ക് മുൻപ് കരളിന് പരിക്കേറ്റിരുന്നു. ഇതിൻ്റെ ഫലമായി ഇദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്‌തു. ഇത് ഡയഫ്രാമാറ്റിക് ഹെർണിയ എന്ന അവസ്ഥയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചു. ഡയഫ്രമിൽ ദ്വാരമോ പൊട്ടലോ ഉണ്ടാകുന്ന അവസ്ഥയാണിത്. ഈ ദ്വാരത്തിലൂടെ ഇടത് വൃക്ക നെഞ്ചിലെ അറയിലേക്ക് മാറുന്നു. പത്ത് വർഷങ്ങൾക്ക് മുൻപാണ് സംഭവത്തിൻ്റെ തുടക്കം. അന്ന് ഒരു റോഡപകടത്തിൽ പെട്ട രാഘവിന് കരളിൽ ഒരു അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. എന്നാൽ രണ്ടു മാസം മുൻപ് ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങി. സംശയം തോന്നിയ രാഘവ് ഫോർട്ടിസ് ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ശേഷം പരിശോധനയിൽ, ഇടത് നെഞ്ചിലെ അറയിൽ വൃക്കസംബന്ധമായ ധമനിയുടെ അസാധാരണ സാന്നിധ്യത്തോടൊപ്പം ഡയഫ്രാമാറ്റിക് ഹെർണിയ കൂടി ഇദ്ദേഹത്തിനുണ്ടെന്ന് കണ്ടെത്തി. ഫോർട്ടിസ് ഹോസ്പിറ്റലിലെ മിനിമൽ ആക്‌സസ്, ജി.ഐ, ബാരിയാട്രിക് സർജറി എന്നിവയുടെ അഡീഷണൽ ഡയറക്ടറായ ഡോ. ഗണേഷ് ഷേണായി ഈ വെല്ലുവിളികൾ നിറഞ്ഞ ചികിത്സയെക്കുറിച്ച് വിശദീകരിച്ചു. മിനിമം ഇൻവേസീവ് സർജറിയിലൂടെയാണ് (ചെറിയ മുറിവുകളും സുഖം പ്രാപിക്കാൻ കുറഞ്ഞ സമയവും മാത്രം എടുക്കുന്ന തരം ശസ്ത്രക്രിയ) ശസ്ത്രക്രിയാ സംഘം രോഗിയുടെ ഇടത് വൃക്കയെ നെഞ്ചിലെ അറയിൽ നിന്ന് അടിവയറിലെ സാധാരണ സ്ഥാനത്തേക്ക് മാറ്റിയതെന്ന് ഡോ. ഗണേഷ് പറഞ്ഞു. ഡയഫ്രാമാറ്റിക് ഹെർണിയ വിജയകരമായി അടച്ചതിന് പുറമെ, ഒരു മെഷ് ഉപയോഗിച്ച് അത് ശക്തപ്പെടുത്തുകയും ചെയ്‌തു. ഈ ചികിത്സാരീതി രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നു. ശേഷം, രോഗി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാമത്തെ ദിവസം തന്നെ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയും ചെയ്‌തു. രോഗി സാധാരണ ഭക്ഷണക്രമം പുനരാരംഭിക്കുകയും ഇദ്ദേഹത്തിൻ്റെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുകയും ചെയ്‌തു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.