Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി യു.എസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ പ്രാക്റ്റീസ് ചെയ്യാം.
2023-09-23 12:43:38
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂ ഡൽഹി: ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ പ്രാക്റ്റീസ് ചെയ്യാനും പോസ്റ്റ് ഗ്രാജുവേഷൻ (പി.ജി) നേടാനും കഴിയും. ഇതിൻ്റെ കാരണം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) 10 വർഷത്തേക്ക് വേൾഡ് ഫെഡറേഷൻ ഫോർ മെഡിക്കൽ എഡ്യൂക്കേഷൻ്റെ (ഡബ്ല്യു.എഫ്.എം.ഇ) അംഗീകാരം നേടിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും ഉയർന്ന അംഗീകാരവും നിലവാരവും ആണിത്. മെഡിക്കൽ ബിരുദധാരികൾക്ക് ഇനി മുതൽ പ്രാക്റ്റീസ് ചെയ്യാനോ പി.ജി ചെയ്യാനോ കഴിയുന്ന രാജ്യങ്ങളിൽ യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവ ഉൾപ്പെടുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. "മെഡിക്കൽ വിദ്യാഭ്യാസത്തിലും അക്രഡിറ്റേഷനിലും ഉയർന്ന നിലവാരത്തിലുള്ള നാഷണൽ മെഡിക്കൽ കമ്മീഷൻ്റെ (എൻ.എം.സി) അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ അംഗീകാരം." പ്രസ്താവനയിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനും പ്രാക്റ്റീസിനും മേൽനോട്ടം വഹിക്കുന്ന ഇന്ത്യയിലെ പ്രീമിയർ റെഗുലേറ്ററി ബോഡിയായ എൻ.എം.സി-ക്ക് ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഈ അംഗീകാരത്തിന്റെ ഭാഗമായി, ഇന്ത്യയിൽ നിലവിലുള്ള 706 മെഡിക്കൽ കോളേജുകളും ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം നേടുകയും വരുന്ന 10 വർഷത്തിനുള്ളിൽ സ്ഥാപിക്കുന്ന പുതിയ മെഡിക്കൽ കോളേജുകൾ സ്വയം ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം നേടുകയും ചെയ്യും. എൻ.എം.സിക്ക് ഡബ്ല്യു.എഫ്.എം.ഇ അംഗീകാരം ലഭിച്ചതോടെ എല്ലാ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇനി മുതൽ എഡ്യൂക്കേഷൻ കമ്മീഷൻ ഓൺ ഫോറിൻ മെഡിക്കൽ എഡ്യൂക്കേഷനിലേക്കും (ഇ.സി.എഫ്.എം.ജി) യുണൈറ്റഡ് സ്റ്റേറ്റ്സ് മെഡിക്കൽ ലൈസൻസിംഗ് എക്സാമിനേഷനിലേക്കും (യുഎസ്എംഎൽഇ) അപേക്ഷിക്കാം. ആഗോളതലത്തിൽ മികച്ച രീതികളോടും മാനദണ്ഡങ്ങളോടും കൂടി യോജിപ്പിച്ച് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ  ഗുണനിലവാരം ഈ അംഗീകാരം വർദ്ധിപ്പിച്ചേക്കും. ഇത് ഇന്ത്യൻ മെഡിക്കൽ സ്കൂളുകളുടെയും പ്രൊഫഷണലുകളുടെയും അന്താരാഷ്ട്ര അംഗീകാരവും പ്രശസ്തിയും വർദ്ധിപ്പിക്കും. ഇത് അക്കാദമിക് കൊളളാബറേഷനുകൾ സുഗമമാക്കുകയും മെഡിക്കൽ വിദ്യാഭ്യാസത്തിൽ തുടർച്ചയായ പുരോഗതിയും നവീകരണവും കൈമാറ്റം ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. "ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ആഗോള നിലവാരത്തിന് അനുസൃതമാണെന്ന് ഡബ്ല്യു.എഫ്.എം.ഇ-യുടെ അംഗീകാരം അടിവരയിടുന്നു. ഈ അംഗീകാരം ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ലോകത്തെവിടെയും തങ്ങളുടെ കരിയർ തുടരാനുള്ള അവസരം നൽകുന്നു.”എൻ.എം.സി-യിലെ എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് അംഗവും ഹെഡ് മീഡിയ ഡിവിഷനുമായ ഡോ. യോഗേന്ദർ മാലിക് പറഞ്ഞു. ലോകമെമ്പാടുമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള സ്ഥാപനമാണ് ഡബ്ല്യു.എഫ്.എം.ഇ . വിദ്യാഭ്യാസത്തിൻ്റെയും  പരിശീലനത്തിൻ്റെയും ഉയർന്ന അന്തർദേശീയ നിലവാരങ്ങൾ മെഡിക്കൽ സ്ഥാപനങ്ങൾ പാലിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിൽ ഡബ്ല്യു.എഫ്.എം.ഇ-യുടെ അക്രഡിറ്റേഷൻ പ്രോഗ്രാം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.