Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
അനസ്‌തേഷ്യോളജി എക്‌സലൻസ് ഇൻ എഡ്യൂക്കേഷൻ അവാർഡ് കരസ്ഥമാക്കി ഇന്ത്യൻ ഡോക്ടർ.
2023-10-20 09:50:52
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റ് നൽകുന്ന ഈ വർഷത്തെ എക്‌സലൻസ് ഇൻ എജ്യുക്കേഷൻ അവാർഡിന് പീഡിയാട്രിക് അനസ്‌തേഷ്യോളജി വിഭാഗത്തിലെ അനസ്‌തേഷ്യോളജി പ്രൊഫസറും പീഡിയാട്രിക്‌സ് പ്രൊഫസറുമായ സന്താനം സുരേഷിനെ തെരെഞ്ഞെടുത്തു. അധ്യാപനത്തിലെ മികവ്, പുതിയ അധ്യാപന രീതികളുടെ വികസനം, കൂടാതെ അവരവരുടെ മേഖലകളിൽ നൂതനമായ വിദ്യാഭ്യാസ പരിപാടികൾ നടപ്പിലാക്കൽ എന്നിവയിലൂടെ മികച്ച സംഭാവനകൾ നൽകുന്ന സൊസൈറ്റി അംഗങ്ങൾക്കാണ് ഈ അവാർഡ് നൽകി വരുന്നത്. തൻ്റെ പീഡിയാട്രിക് രോഗികൾക്ക് വേദന കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചയിരുന്നു സുരേഷിൻ്റെ ഗവേഷണം. വേദന ഉണ്ടായാൽ അത് മറികടക്കാനുള്ള പല ടെക്നിക്കുകളെക്കുറിച്ചും ഇദ്ദേഹത്തിൻ്റെ ഗവേഷണത്തിൽ പറയുന്നു. പീഡിയാട്രിക് രോഗികളിലെ പെരിഫറൽ നാഡി ബ്ലോക്കുകളെ അൾട്രാസൗണ്ട് ഇമേജിംഗ് വഴി എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ സുരേഷ് പല വർക്ക് ഷോപ്പുകളും നടത്തിയിരുന്നു. ഒപ്പം ചിക്കാഗോയിലെ ആൻ ആൻഡ് റോബർട്ട് എച്ച്. ലൂറി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അനസ്‌തേഷ്യോളജിയിൽ ഉള്ളവർക്ക് പാഠ്യപദ്ധതി രൂപകൽപന ചെയ്യുന്നതിലും സുരേഷ് പ്രധാന പങ്കുവഹിച്ചു. കൂടാതെ, കുട്ടികളിൽ പ്രാദേശിക അനസ്തേഷ്യയുടെ ഉപയോഗത്തെക്കുറിച്ച് നിരവധി സിമുലേഷൻ മൊഡ്യൂളുകളും മറ്റ് അധ്യാപന ഉപകരണങ്ങളും അദ്ദേഹം സൃഷ്ടിച്ചു. അവയെല്ലാം അന്താരാഷ്ട്ര തലത്തിൽ ലഭ്യമാക്കുകയും ചെയ്‌തു. ഇതെല്ലാമാണ് അവാർഡ് ലഭിക്കാൻ സുരേഷിനെ അർഹനാക്കിയത്. "അമേരിക്കൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജി ഈ മികച്ച അവാർഡിന് എന്നെ പരിഗണിച്ചതിൽ ഞാൻ ഏറെ സന്തോഷവാനാണ്. നോർത്ത് വെസ്റ്റേൺ, ലൂറി ചിൽഡ്രൻസ് എന്നിവിടങ്ങളിൽ ഞങ്ങൾ ചെയ്യുന്ന ജോലി സാങ്കേതികവിദ്യയുടെ അത്യാധുനികതയിലാണെന്നും രാജ്യത്ത് മാത്രമല്ല, ലോകമെമ്പാടും ഞങ്ങൾ മെഡിക്കൽ വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്നുണ്ട് എന്നതിൻ്റെ തെളിവ് കൂടിയാണിത്." 2020-21 കാലഘട്ടത്തിൽ അമേരിക്കൻ ബോർഡ് ഓഫ് അനസ്‌തേഷ്യോളജിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സുരേഷ്, 2021-22 കാലഘട്ടത്തിൽ ഇന്റർനാഷണൽ അനസ്‌തേഷ്യ റിസർച്ച് സൊസൈറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായിരുന്നു. നിലവിൽ ജേണൽ ഓഫ് ക്ലിനിക്കൽ അനസ്‌തേഷ്യയുടെ സീനിയർ എഡിറ്ററാണ്.


More from this section
2024-03-19 10:43:56

A 27-year-old man from Africa underwent pulmonary endarterectomy at a private hospital in the city due to a serious pulmonary condition.

2023-09-09 11:09:41

റായ്ച്ചൂർ: കർണാടകയിൽ ഡോക്ടർക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഗൈനക്കോളജിസ്റ്റ് ആയ  ഡോ. ജയപ്രകാശ് പാട്ടിൽ തൻ്റെ കാറിൽ പോയിക്കൊണ്ടിരിക്കുമ്പോഴാണ് ബൈക്കിൽ വന്ന അജ്ഞാതരായ മാസ്‌ക് ധരിച്ച രണ്ടു പേർ ഡോക്ടറുടെ കാറിനെ പിന്തുടർന്നതും ശേഷം രണ്ടു തവണ ഡോക്ടർക്ക് നേരെ വെടിയുതിർത്തതും.

2023-11-04 18:18:40

ഡൽഹി: ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണത്തെക്കുറിച്ചുള്ള നിലപാട് തീരുമാനിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കാൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) തീരുമാനിച്ചതായി റെഗുലേറ്ററി ബോഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

2024-01-15 16:38:47

Vijayawada: The government of Andhra Pradesh has instructed the principals of all medical colleges to implement a biometric attendance system for recording the attendance of professors, assistant professors, and residential medical officers.

2024-04-15 15:41:25

Mumbai: On the eve of World Parkinson’s Day, Jaslok Hospital and Research Centre announced findings from a groundbreaking clinical trial led by Prof (Dr) Paresh Doshi.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.