Top Stories
ചന്ദ്രനിൽ സ്ഥലം വാങ്ങി കശ്മീരിലെ ഡോക്ടർ: ഇത് ചരിത്രം .
2023-12-26 14:26:09
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ഒരു ഡോക്ടർ ചന്ദ്രനിൽ സ്ഥലം വാങ്ങി ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്. ഇതോടെ ബാരാമുള്ളയിൽ നിന്നും ചന്ദ്രനിൽ സ്ഥലം വാങ്ങുന്ന ആദ്യ വ്യക്തിയും ജമ്മു കാശ്മീരിലെ രണ്ടാമത്തെ വ്യക്തിയുമായി ഈ ഡോക്ടർ. ഡോക്ടർ കൗസർ ബക്ഷിയാണ് ഈ അസാമാന്യ നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റെ വിജയകരമായ ബിഡ് സംബന്ധിച്ച് ലൂണാർ രജിസ്ട്രി അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ബി.ബി.സിയിലെ ജനറൽ ന്യൂസ് സെർവീസിന്റെ (ജി.എൻ.എസ്) കൈയ്യിലുള്ള ഒരു പകർപ്പ് പ്രകാരം ചന്ദ്രനിലെ മാർ ട്രാൻക്വിലിറ്റാറ്റിസ് 8.35 ഡിഗ്രി വടക്കൻ അക്ഷാംശം, 30.85 ഡിഗ്രി കിഴക്കൻ രേഖാംശം, ട്രാക്റ്റ് 34, പാർസൽ 21024 എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വസ്തുവിന്റെ യഥാർത്ഥ ഉടമ ഡോ. കൗസർ ബക്ഷിയാണ് എന്നാണ് പറയുന്നത്. ജി.എൻ.എസിനോട് സംസാരിച്ച ഡോ. ബക്ഷി ഈ നേട്ടത്തിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു. "ഞാൻ 2023 ജൂലൈ 6 ന് ആണ് ലേലത്തിന് അപേക്ഷിച്ചത്. ബാരാമുള്ളയിൽ നിന്നും ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയിൽ ഏറെ സന്തോഷവാനാണ് ഞാൻ." കശ്മീരിലെ ഏറ്റവും പ്രശസ്തമായ ടെസ്റ്റിംഗ് ലാബ് നടത്തുന്ന ഡോ ബക്ഷി പറഞ്ഞു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.