
തിരുവനന്തപുരം: 2022-ലെ ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാർഡ് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്‌സണായ സംസ്ഥാനതല അവാര്‍ഡ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ ഡോക്ടർമാർക്ക് അവാർഡ് നൽകിയിരുന്നില്ല. പുതുക്കിയ മാർഗരേഖ അനുസരിച്ചാണ് ഈ വർഷത്തെ ബെസ്റ്റ് ഡോക്‌ടേഴ്‌സ് അവാർഡ് നിർണയം നടത്തിയത്. അവാർഡ് ലഭിച്ച ഡോക്ടർമാർക്ക് 15,000 രൂപയും പ്രശസ്തി പത്രവും നൽകി. അവാർഡ് തുക മുൻ വർഷത്തെക്കാൾ വർദ്ധിപ്പിച്ചിട്ടുമുണ്ട്. അവാർഡ് ലഭിച്ച ഡോക്ടർമാരുടെയും അവർക്ക് അവാർഡ് ലഭിച്ച മേഖലകളുടെയും മുഴുവൻ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്.
----> ഡോ. അനൂപ് സി.ഒ, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ - ഹെൽത്ത് സർവീസ് വിഭാഗം
----> ഡോ. ഗോമതി എസ്, ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസര്‍ - മെഡിക്കൽ വിദ്യാഭ്യാസ മേഖല
----> ഡോ. ജയശ്രീ എസ്, പാലക്കാട് ഇ.എസ്.ഐ. ആശുപത്രി ഫിസിഷ്യന്‍- ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് മേഖല
----> ഡോ. സജു എന്‍.എസ്, കോഴിക്കോട് വടകര ജില്ലാ ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ദന്തല്‍)- ദെന്തൽ മേഖല
----> ഡോ. ശശിധരന്‍ പി, പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ അനസ്‌തേഷ്യാ വിഭാഗം കണ്‍സള്‍ട്ടന്റ്- സ്വകാര്യ വിഭാഗം
നവംബർ 13 ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ സമ്പൂർണ്ണ പണിമുടക്ക് നടത്തും
എല്ലാ ആരോഗ്യ പ്രവർത്തകർക്കും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ? തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് ഡോ. ഫാത്തിമ സഹീർ
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി
Doctors Express Concerns Over NEET-SS 2024 Postponement
കൊല്ലം: 2024-ലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ (ഐ.എം.എ) പ്രസിഡണ്ടായി തെരെഞ്ഞെടുത്തത് മലയാളി ഡോക്ടറെ. ഡോ. ആർ. വി അശോകനാണ് പുതിയ ഐ.എം.എ പ്രസിഡണ്ട്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.