Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
കോഴിക്കോട്ടെ നിപ്പ ബംഗ്ലാദേശ് വകഭേദം എന്ന് കണ്ടെത്തൽ.
2023-09-13 17:04:37
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബംഗ്ലാദേശ് വകഭേദമാണെന്ന് കേരള സർക്കാർ അറിയിച്ചു. ഈ വകഭേദം ഒരു പകർച്ചവ്യാധി ആയി മാറാൻ സാധ്യത കുറവാണെന്നും എന്നാൽ ഇതിന് ഉയർന്ന മരണനിരക്ക് ഉണ്ടാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ അടുത്തിടെ നടന്ന “അസ്വാഭാവിക മരണങ്ങൾ” വൈറസ് ബാധയുടെ ഫലമാണെന്ന് വീണ ജോർജ് സ്ഥിരീകരിച്ചു. ഇത് കേരളത്തിലെ നാലാമത്തെ നിപ്പ വൈറസ് ഔട്ബ്രേക് ആണ്. 2018-ൽ ആയിരുന്നു കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിതീകരിച്ചത്. അന്നും വൈറസ് ഔട്ബ്രേക് ഉണ്ടായത് കോഴിക്കോട്ട് തന്നെയായിരുന്നു. അന്ന് രോഗബാധിതരായ 23 പേരിൽ 21 പേരും മരണപ്പെട്ടു. ഇതിന് ശേഷം 2019-ലും 2021-ലും രണ്ടു പേർ കൂടി നിപ്പ കാരണം മരണപ്പെട്ടു. ഈ വൈറസിനെതിരെ കൃത്യമായ ചികിത്സയോ വാക്‌സിനോ ഒന്നും തന്നെയില്ല. വൈറസ് ബാധിച്ച വവ്വാലുകൾ, പന്നികൾ എന്നിവയിലൂടെയാണ് പ്രധാനമായും നിപ്പ മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കം വഴിയുമാണ് ഇത് പകരുന്നത്. 1999-ലാണ് ലോകത്തെ ആദ്യത്തെ നിപ്പ വൈറസ് ഔട്ബ്രേക് റിപ്പോർട്ട് ചെയ്യുന്നത്. അന്ന് മലേഷ്യയിലെയും സിംഗപ്പൂരിലെയും ചില പന്നി ഫാമിലെ ജോലിക്കാർക്കാണ് ഈ രോഗം ബാധിച്ചത്. വൈറസ് ബാധയേറ്റ പന്നികളിൽ നിന്നുമാണ് ഇവർക്ക് രോഗം പകർന്നതെന്ന് പിന്നീട് കണ്ടെത്തി.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.