താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ഒരു ഓഫറുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് ഒരു കോളും മെസ്സേജും വന്നിരുന്നു. തങ്ങളുടെ സൈറ്റിൽ നിന്നും ഒരു പ്രോഡക്റ്റ് വാങ്ങുകയാണെങ്കിൽ മികച്ച ഓഫറുകളും ഗിഫ്റ്റുകളും ലഭിക്കും എന്നായിരുന്നു ഡോക്ടറെ വിളിച്ച വ്യക്തി അറിയിച്ചത്. ഇത് പ്രകാരം പ്രോഡക്റ്റ് വാങ്ങാൻ ശ്രമിച്ച ഡോക്ടർക്ക് 1.92 ലക്ഷം രൂപ നഷ്ടമാവുകയും ചെയ്തു. വിവിധ ഇ-വാലറ്റുകൾ വഴി നടത്തിയ ആറ് ഇടപാടുകളിലായാണ് ഡോക്ടർക്ക് പണം നഷ്ടമായത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420 പ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോലീസ് കേസ് എടുത്തു. ഓൺലൈൻ തട്ടിപ്പ് ഏറെ സജീവമായ ഈ കാലത്ത് ഇനിയെങ്കിലും ശ്രദ്ധയോടെ ഓൺലൈൻ സൈറ്റുകളും ആപ്പുകളും ഉപയോഗിച്ചില്ലെങ്കിൽ "പണി കിട്ടും" എന്ന് ഉപഭോക്താക്കൾ മനസ്സിലാക്കണം.
ഗുവാഹത്തി: ഗുവാഹത്തിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം 17 വർഷമായി ഇദ്ദേഹം എം.ബി.ബി.എസ് ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നു! പരമേശ് ചക്രവർത്തി (63) ആണ് ഇത്രയും കാലം എല്ലാവരെയും കബളിപ്പിച്ച ആ വ്യാജ ഡോക്ടർ. .
മിസോറാമിൽ ഹീറോ ആയി മാറിയിരിക്കുകയാണ് എം.എൽ.എ ആയ ഡോ. Z.R തിയംസംഗ. ഗൈനക്കോളജിസ്റ്റ് കൂടിയായ എം.എൽ.എ രണ്ടു സ്ത്രീകളിൽ സിസേറിയൻ നടത്തുകയായിരുന്നു. തൻ്റെ ചമ്പൈ നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു തിയംസംഗ. അപ്പോഴാണ് ചമ്പൈ ജില്ലാ ആശുപത്രുയിൽ നിന്നും ഇദ്ദേഹത്തിന് ഒരു കോൾ വരുന്നത്.
ഭോപ്പാൽ: ഹമീദിയ ഹോസ്പിറ്റലിലെ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ വെച്ച് ജൂണിയർ പീഡിയാട്രീഷ്യൻ ഡോക്ടർക്ക് നേരെ അക്രമം. ഒരു കുഞ്ഞിൻറെ ബന്ധുവാണ് 26-കാരനായ ഡോക്ടറെ ആക്രമിച്ചത്.
Rajasthan High Court Quashes FIR Against Doctors in Medical Negligence Case
Doctor Arrested Again: From Porsche Case to Kidney Racket
We have various options to advertise with us including Events, Advertorials, Banners, Mailers, etc.