Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
മദ്രാസ് മെഡിക്കൽ കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.
2023-08-31 11:15:28
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചെന്നൈ: മദ്രാസ് മെഡിക്കൽ കോളേജിലെ ഒരു അസിസ്റ്റൻറ് പ്രൊഫസറിനെ (42) അൽവാർപേട്ടിലെ സ്വന്തം അപ്പാർട്മെന്റിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ഭാഗികമായി ജീർണിച്ച അവസ്ഥയിൽ ആയിരുന്നു ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. മദ്രാസ് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. യു കാർത്തിയാണ് മരിച്ചത്. പുതുച്ചേരിയിൽ താമസിക്കുന്ന ഡോക്ടറുടെ മാതാപിതാക്കൾ ഇദ്ദേഹത്തെ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് ഇദ്ദേഹത്തിൻ്റെ ബന്ധുക്കൾ ടി.ടി.കെ റോഡിലെ ഇദ്ദേഹത്തിൻ്റെ   ഫ്‌ളാറ്റിൽ എത്തി പരിശോധിച്ചത്. അവിടെ ഡോക്ടറെ കസേരയിൽ മരിച്ച നിലയിലാണ് ഇവർ കണ്ടത്. ഉടൻ തന്നെ ബന്ധുക്കൾ ചെന്നൈയിലെ തേനാംപേട്ട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്‌തു. ശേഷം ഡോക്ടറുടെ മൃതദേഹം പോലീസ് സുരക്ഷിതമായി പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ഒരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. “ആത്മഹത്യ തൻ്റെ സ്വന്തം തീരുമാനമാണെന്ന് പ്രസ്താവിക്കുന്ന ഒരു കുറിപ്പ് അദ്ദേഹത്തിൻ്റെ ശരീരത്തിന് സമീപം ഞങ്ങൾ കണ്ടെത്തി. കുറഞ്ഞത് മൂന്ന് ദിവസം മുൻപെങ്കിലും ഡോക്ടർ തൻ്റെ ജീവനെടുത്തിരിക്കാമെന്ന് ഞങ്ങൾ സംശയിക്കുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവിവാഹിതനായ ഡോക്ടർക്ക് കോവിഡ് പാൻഡെമിക് സമയത്ത് മൂന്ന് തവണ COVID-19 ബാധിച്ചതായും ആവർത്തിച്ചുള്ള അണുബാധ കാരണം ഹൃദ്രോഗം ഉണ്ടായതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.