
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പ തന്നെയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിതീകരിച്ചു. മറ്റു രണ്ടു പേർക്ക് കൂടി വൈറസ് ബാധ ഏറ്റതായും ആരോഗ്യവകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ആണ് കോഴിക്കോട്ട് അസ്വാഭാവിക പനി കാരണം മരണപ്പെട്ട രണ്ടു പേർക്കും നിപ്പയാണെന്ന് സ്ഥിതീകരിച്ചത്. "കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേർ മരിച്ചത് നിപ്പ മൂലമാണ്. നാല് പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ട് പേർക്ക് നിപ്പ പോസിറ്റീവും രണ്ട് പേർക്ക് നിപ്പ നെഗറ്റീവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിപ്പ വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്നതിനുമായി കേന്ദ്ര വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. എന്തായാലും കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കേരള സർക്കാർ കോഴിക്കോട് കൺട്രോൾ റൂം ആരംഭിക്കുകയും മുൻകരുതൽ നടപടിയായി മാസ്‌ക് ഉപയോഗിക്കണമെന്ന് നിർദേശിക്കുകയും ചെയ്‌തു. "ഞങ്ങൾ ഇവിടെ ഒരു കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മുൻകരുതൽ നടപടികൾ ഏകോപിപ്പിക്കുന്നതിന്, ഞങ്ങൾ 16 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും പി.പി.ഇ കിറ്റുകൾ ധരിക്കുന്നത് ഉൾപ്പെടെയുള്ള അണുബാധ നിയന്ത്രണ പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുമുണ്ട്." ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശിച്ചു. “ഇപ്പോൾ ഭയമോ ആശങ്കയോ ആവശ്യമില്ല. ഫലങ്ങൾ പോസിറ്റീവായാൽ കൂടുതൽ കേസുകൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടികളാണ് ഇപ്പോൾ ചെയ്‌തതൊക്കെ. ഇത് നെഗറ്റീവ് ആയി മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു". വീണ ജോർജ് പറഞ്ഞു. രണ്ട് മരണങ്ങളെയും സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആളുകൾ ജാഗ്രത പാലിക്കണമെന്നും മരിച്ചവരുമായി അടുത്തിടപഴകിയവർ ചികിത്സയിലായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. മരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ചികിത്സ നൽകിവരുന്നു. ജാഗ്രത പുലർത്തുന്നതാണ് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം. ആരോഗ്യവകുപ്പ് തയ്യാറാക്കുന്ന കർമപദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു." മുഖ്യമന്ത്രിയുടെ വാക്കുകൾ. ദക്ഷിണേന്ത്യയിലെ ആദ്യ നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തതും കോഴിക്കോട്ട് തന്നെയായിരുന്നു. 2018-ൽ ആയിരുന്നു ഇത്. അന്ന് ആരോഗ്യവകുപ്പ് വിവേകത്തോടെയും തന്മയത്വത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്‌തപ്പോൾ വലിയ ഭീഷണി ഉയർത്താതെ നിപ്പ കെട്ടടങ്ങിയിരുന്നു. ഇന്നും സമാനമായ രീതിയിൽ ഉള്ള ഇടപെടലാണ് ആരോഗ്യവകുപ്പിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
കല്യാട് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്
Kozhikode Leads the Way in Scientific Disposal of Expired Medicines
Doctors Express Concerns Over NEET-SS 2024 Postponement
നാളെ കേരളത്തിലെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കും
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.