കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനാചരണത്തിൻറെ ഭാഗമായി നടത്തുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം" വാക്കത്തോൺ കോഴിക്കോട്ടും. വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ 21 നഗരങ്ങളിലായാണ് ഇത് നടത്തുന്നത്. ഈ വരുന്ന ഓഗസ്റ്റ് ആറിനാണ് വാക്കത്തോൺ നടത്തുന്നത്. രാവിലെ 7 മണിക്ക് കിഡ്‌സൺ കോർണർ പരിസരത്ത് നിന്നും വാക്കത്തോൺ ആരംഭിക്കും. ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിൻ്റെ പ്രാധാന്യവും ലിംബ് ആംപ്യൂട്ടേഷനെതിരെയുള്ള ബോധവൽക്കരണവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. "വാക്ക് എ മൈൽ ടു ലീവ് വിത്ത് എ സ്‌മൈൽ" എന്നാണ് വാക്കത്തോണിൻറെ പ്രചാരണ വാക്ക്യം. സ്റ്റാർ കെയർ ഹോസ്പിറ്റൽ 2021-ൽ "ആംപ്യൂട്ടേഷൻ വിമുക്ത കേരളം" എന്ന പേരിൽ ഒരു കാമ്പയിൻ ആരംഭിച്ചിരുന്നു. ഇത് കാരണമാണ് സംഭവം ദേശീയ തലത്തിലേക്ക് വ്യാപിച്ചതെന്ന് സംഘാടകർ പറഞ്ഞു. വാസ്കുലാർ സർജറി കൃത്യ സമയത്ത് ലഭ്യമാക്കിയാൽ അവയവം മുറിച്ച് മാറ്റുന്നത് ഒഴിവാക്കാൻ സാധിക്കുമെന്നും ഇവർ അറിയിച്ചു. വാസ്കുലാർ സൊസൈറ്റി ഓഫ് കേരള, റോട്ടറി കാലിക്കറ്റ് ഹൈലൈറ് സിറ്റി , ഐ എം എ കാലിക്കറ്റ്, മീഡിയ വൺ, കേരള കൗമുദി, റെഡ് എഫ് എം, അഹം ആരോഗ്യ ഫൗണ്ടേഷൻ എന്നിവരും സ്റ്റാർ കെയർ ഹോസ്പിറ്റലിന് പുറമെ വാക്കത്തോണിൻറെ ഭാഗമാകും. വാക്കത്തോണുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ സ്റ്റാർ കെയർ ഹോസ്പിറ്റൽ സീനിയർ കൺസൽട്ടൻറ് വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ്. എം, അസിസ്റ്റൻറ് മാനേജർ വൈശാഖ് സുരേഷ് എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 6-ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വാക്കത്തോൺ ആർമി ബെറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ നവീൻ ബെൻമിത് ഫ്ലാഗ് ഓഫ് ചെയ്യും. വാക്കത്തോണിന് അപേക്ഷിക്കാനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ലിങ്ക് സ്റ്റാർ കയറിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ ലഭ്യമാണ്.
India Mobilizes Hospitals Nationwide Amid Escalating Border Tensions with Pakistan
Doctors and Pharma Firms Under Investigation for Unauthorized Drug Trials in Ahmedabad
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകുന്ന തരംഗ് ഗോൾഡൻ ഓണർ ഫോർ ഗ്ലോബൽ എക്സലൻസ് അവാർഡ് കരസ്ഥമാക്കി ഡോ. പ്രേം നായർ.
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എംബിബിഎസ് ഡോക്ടറായി വിഭ ഉഷ രാധാകൃഷ്ണൻ (26) മാറി. പാലക്കാട് സ്വദേശിനിയായ വിഭ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി പ്രാക്‌ടീസ് ആരംഭിച്ചു.
ലോകാരോഗ്യ സംഘടന എല്ലാവർഷവും ഓഗസ്റ്റ് മാസം 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ കുറിച്ച് മാതാപിതാക്കളിൽ ബോധവത്കരണം നൽകുകയും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതുമാണ് വരാഘോഷത്തിന്റെ ലക്ഷ്യം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.