ഭുബനേശ്വർ (ഒഡീഷ): ഒഡീഷയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ (വി.ഐ.എം.എസ്.എ.ആർ) അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സഞ്ജീവ് മിശ്രക്ക് ഐ.എം.എ-യുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നാഷണൽ അക്കാദമിക് എക്‌സലൻസ് അവാർഡ്. ഭാവിയിലെ ആരോഗ്യ പരിപാലന തൊഴിലാളികളെ രൂപപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകൾക്കാണ് ഡോ. സഞ്ജീവിന് ഐ.എം.എ-യുടെ നാഷണൽ അക്കാദമിക് എക്‌സലൻസ് അവാർഡ് ലഭിച്ചത്. 2023-24 അധ്യയന വർഷത്തിൽ വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നിവയ്ക്കുള്ള സംഭാവനകൾക്കും അധ്യാപകരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനത്തിനും അവാർഡ് ലഭിച്ച രാജ്യത്തെ അഞ്ച് ഡോക്ടർമാരിൽ ഡോ.സഞ്ജീവ് മിശ്രയും ഉൾപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം ന്യൂഡൽഹിയിലെ ഐ.എം.എ ആസ്ഥാനത്ത് വെച്ച് അദ്ദേഹം അവാർഡ് ഏറ്റു വാങ്ങി. “വിദ്യാഭ്യാസം, ഗവേഷണം, പരിശീലനം എന്നീ മേഖലകളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഈ ബഹുമതി എന്നെ പ്രചോദിപ്പിക്കുന്നു. രോഗങ്ങളുടെ കാരണങ്ങളെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ഗവേഷണം അനിവാര്യമാണ്.” അവാർഡ് ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. ബുർളയിലെ വി.ഐ.എം.എസ്.എ.ആർ-ൽ നിന്ന് എം.ബി.ബി.എസും കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡിയും മിശ്ര പൂർത്തിയാക്കി. റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ നിന്ന് കമ്മ്യൂണിറ്റി മെന്റൽ ഹെൽത്തിൽ ഡിപ്ലോമയും നേടിയ അദ്ദേഹം ലോകാരോഗ്യ സംഘടനയിൽ നിന്ന് ഇൻഫോഡെമിയോളജിയിൽ പരിശീലനം നേടിയിട്ടുണ്ട്. ആദ്യ ഇൻഫോഡെമിക് മാനേജർമാരിൽ ഒരാളാണ് അദ്ദേഹം. ഇപ്പോൾ ഐ.സി.എം.ആർ-എൻ.ഐ.ഇ ചെന്നൈയുടെ ഫീൽഡ് എപ്പിഡെമിയോളജി പരിശീലന പരിപാടിയിൽ എൻറോൾ ചെയ്‌തിട്ടുണ്ടെന്നാണ് ഡോ. സഞ്ജയുടെ ലിങ്ക്ടിൻ പ്രൊഫൈൽ വഴി മനസ്സിലാക്കാൻ സാധിക്കുന്നത്. ഡോ. സഞ്ജയുടെ പേരിൽ 15-ലധികം പ്രസിദ്ധീകരങ്ങങ്ങളും ഉണ്ട്. ഒപ്പം കോവിഡ്-19 വാക്‌സിനെക്കുറിച്ച് ഇദ്ദേഹം നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. കോവിഷീൽഡ് ബൂസ്റ്റർ ഷോട്ട് രോഗത്തിനെതിരായ ആന്റിബോഡിയുടെ അളവ് ഉയർത്തുന്നതിൽ വളരെ ഫലപ്രദമാണെന്ന് ആ പഠനത്തിലൂടെ ഇദ്ദേഹം കണ്ടെത്തി. അത് മാത്രമല്ല, പ്രീ എക്ലാമ്പ്ഷ്യ (ഗർഭാവസ്ഥയുടെ ഒരു സങ്കീർണതയാണ് പ്രീ എക്ലാമ്പ്ഷ്യ. പ്രീ എക്ലാമ്പ്ഷ്യ സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദ്ദം, മൂത്രത്തിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, വൃക്ക തകരാറുകൾ, അവയവങ്ങളുടെ തകരാറിൻ്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം) ഉള്ള സ്ത്രീകളിൽ എ.ബി ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് കോവിഡ്-19 വരാൻ സാധ്യത കൂടുതലാണെന്നും അദ്ദേഹം കണ്ടെത്തി. ഒ പോസിറ്റീവ്, ബി പോസിറ്റീവ് എന്നീ ബ്ലഡ് ഗ്രൂപ്പുകളുള്ള വ്യക്തികൾക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകിയാലും കോവിഡ്-19 അണുബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പഠനത്തിനും അദ്ദേഹം നേതൃത്വം നൽകി. പ്രസവത്തിന് ശേഷമോ അതിന് മുൻപോ ഉള്ള കുഞ്ഞുങ്ങളുടെ മരണം പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗത്തിന് അടിമകളായ സ്ത്രീകളിൽ 5.8 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയ ഒരു പഠനത്തിന്റെയും ഭാഗമായി ഇദ്ദേഹം. ഫോറൻസിക് മെഡിസിനിൽ സീനിയർ റസിഡന്റ് ഡോക്‌ടറായ ഭാര്യ ഗീതാറാണി ചൗബെയ്‌ക്കൊപ്പം (34) തിങ്കളാഴ്ച മുതൽ ശനിയാഴ്ച്ച വരെ വൈകുന്നേരം സംബൽപൂർ നഗരത്തിലെ സാംലെയ്‌പദാർ പ്രദേശത്ത് ചേരി നിവാസികൾക്കായി സൗജന്യ ക്ലിനിക്കും ഡോ. സഞ്ജീവ് മിശ്ര നടത്തുന്നു
India Sees Fresh Rise in COVID-19 Cases as Omicron Sub-Variants Spread
Berhampur (Odisha): A team of doctors at MKCG Medical College and Hospital recently performed a groundbreaking laparoscopic bilateral adrenalectomy on a 9-year-old girl suffering from Cushing syndrome, an exceptionally rare condition caused by primary pigmented nodular adrenocortical disease (PPNAD).
Doctors Raise Concerns Over Lack of Transparency in Tamil Nadu's Recruitment for 2,642 Government Positions
തെലങ്കാന: രുത് ജോൺ കൊയ്യാല (29) എന്ന തെലങ്കാന ഡോക്ടർ പി.ജി മെഡിക്കൽ സീറ്റ് നേടുന്ന ഇന്ത്യയിലെ ആദ്യ ട്രാസ്ജെൻഡർ ഡോക്ടറായി മാറി. തൻ്റെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രണ്ടു വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് രുത് ജോൺ പി.ജി മെഡിക്കൽ സീറ്റ് സ്വന്തമാക്കിയത്.
ഭോപ്പാൽ (മധ്യ പ്രദേശ്): മികച്ച ഓറൽ അവതരണത്തിനുള്ള അവാർഡ് കരസ്ഥമാക്കി എയിംസ് ഭോപ്പാലിലെ പ്രഗത്ഭ അഡീഷണൽ പ്രൊഫസറായ ഡോ. അവിനാഷ് താക്കറെ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.