
ഡൽഹി: റെസിഡൻഷ്യൽ കാമ്പസുകളിൽ ഇനി മുതൽ മുഴുവൻ സമയവും ഇലക്ട്രിക് സ്റ്റാഫ് കാറുകൾ ലഭ്യമാക്കുമെന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്). രോഗി പരിചരണം വളരെ വേഗത്തിലും എളുപ്പത്തിലും നടത്താൻ വേണ്ടിയാണ് ഈ 24 X 7 ഇലക്ട്രിക് സ്റ്റാഫ് കാറുകളുടെ സേവനം ഉപയോഗിക്കുന്നത്. എയിംസ് ഡൽഹി ഡയറക്ടറായ ഡോ. എം. ശ്രീനിവാസ് ആശുപത്രി ജീവനക്കാരുടെ ആവശ്യങ്ങളും ആശങ്കകളും അറിയാൻ വേണ്ടി നിരന്തരം ജീവനക്കാരുമായി ചർച്ചകൾ നടത്താറുണ്ടായിരുന്നു. ആയുർ വിജ്ഞാന് നഗർ, കിദ്വായ് നഗർ, ഏഷ്യാഡ് വില്ലേജ്, അൻസാരി നഗർ വെസ്റ്റ് എന്നിവിടങ്ങളിൽ താമസിക്കുന്ന ക്ലിനിക്കൽ ടീം അംഗങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ് ഈ ചർച്ചകളിലൂടെ മനസ്സിലാക്കാൻ സാധിച്ചത്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ക്ലിനിക്കൽ ടീം അംഗങ്ങൾക്ക് അടിയന്തിര രോഗി പരിചരണ ചുമതലകൾക്കായി പ്രധാന കാമ്പസിലേക്ക് എല്ലായ്‌പ്പോഴും കൃത്യമായി എത്താൻ സാധിക്കുന്നില്ല. മികച്ച ഗതാഗതം ലഭിക്കാത്തതാണ് ഇതിൻ്റെ പ്രധാനപ്പെട്ട കാരണം. ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് എയിംസ് അധികൃതർ ഇലക്ട്രിക്ക് സ്റ്റാഫ് കാറുകൾ മുഴുവൻ സമയവും ലഭ്യമാക്കാൻ തീരുമാനിച്ചത്. "ആയുർ വിജ്ഞാൻ നഗർ, കിദ്വായ് നഗർ, ഏഷ്യാഡ് വില്ലേജ്, അൻസാരി നഗർ വെസ്റ്റ് എന്നീ റെസിഡൻഷ്യൽ കാമ്പസുകളിൽ 24×7 നിരക്കിൽ ഇലക്‌ട്രിക് സ്റ്റാഫ് കാറുകൾ ഇനി മുതൽ ലഭ്യമാക്കുന്ന കാര്യം വളരെ സന്തോഷത്തോട് കൂടി ഞങ്ങൾ അറിയിക്കുന്നു." ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
ലക്നൗ (ഉത്തർ പ്രദേശ്): ലക്നൗ ആസ്ഥാനമായുള്ള ഒരു വനിതാ ഡോക്ടർ സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകി.
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു.
In response to mounting pressure from medical students regarding allegations of a toxic work culture at Gandhi Medical College, Bhopal, significant changes have been made.
Punjab Specialist Doctors Quit Service, Skirt ₹50 Lakh Bond Penalty
Mumbai: After successful treatment by doctors in Mumbai, a 48-year-old woman with rare Ewing’s sarcoma of the right breast has been granted a new lease on life.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.