ഇന്ത്യയിൽ അമിതവണ്ണം വലിയ പ്രശ്നമായി മാറുമെന്ന് പുതിയ ലാൻസറ്റ് പഠനം . 2050 ആകുമ്പോൾ 21.8 കോടി പുരുഷന്മാരും 23.1 കോടി സ്ത്രീകളും അമിത വണ്ണം ഉള്ളവരായിരിക്കും എന്നാണ് ലാൻസറ്റ് പഠനം പറയുന്നത്. അതായത് 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യയിൽ 44.9% ത്തോളം അമിതവണ്ണം ഉള്ളവരാകും. മനുഷ്യന്റെ മാറിവരുന്ന ജീവിത സാഹചര്യങ്ങളും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാത്തതും ഈ അമിത വണ്ണത്തിന് പ്രധാനപ്പെട്ട കാരണമാകും.
ഇതോടൊപ്പം തന്നെ മാറിവരുന്ന കാലത്തിന്റെ ഭക്ഷണമായ ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നതും വ്യായാമം കുറയുന്നതും അമിതവണ്ണത്തിലേക്ക് നയിക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്ക് പരിശോധിച്ചാൽ പോലും ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നതും വ്യായാമത്തിൽ ഉണ്ടായ കുറവും ഇന്ത്യയിൽ അമിതവണ്ണം ഉണ്ടാക്കിയിട്ടുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കണക്കുകളും ഇപ്പോൾ വന്നിരിക്കുന്ന ലാൻഡ്സറ്റ് റിപ്പോർട്ടും ചേർത്തുവെക്കുമ്പോൾ 2050 ഓടെ ഉണ്ടാകാൻ പോകുന്ന കാര്യങ്ങൾ വ്യക്തമാണ്.
ഇപ്പോഴുള്ള നിലയിൽ പോയിക്കഴിഞ്ഞാൽ ലോകത്ത് ആകമാനം ആരോഗ്യപ്രശ്നങ്ങൾ കൂടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കണക്കുകൾ പ്രകാരമാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഇന്ത്യയുടെ ജനസംഖ്യയിൽ 50 ശതമാനത്തിനു മുകളിലാളുകൾ അമിതവണ്ണം ഉള്ളവരായി മാറും. ഇന്നത്തെ കണക്കുപ്രകാരം ഇന്ത്യയുടെ ജനസംഖ്യയിൽ 43.4% ആണ് അമിതവണ്ണം ഉള്ളവർ. ഈ കണക്ക് കുത്തനെ കൂടും. കണക്ക് പ്രകാരമാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ 2050 ഓടെ ഇന്ത്യ അമിതവണ്ണം ഉള്ള ആളുകളുടെ കാര്യത്തിൽ ലോകത്ത് തന്നെ രണ്ടാമത് എത്തും.
പുരുഷന്മാരുടെ കണക്കിൽ 57.4% ആളുകളും സ്ത്രീകളുടെ കാര്യത്തിൽ 46.7 ശതമാനം ആളുകളും അമിതവണ്ണം ഉള്ളവരായി മാറാനാണ് സാധ്യത എന്നും പഠനം പറയുന്നു. അമിതവണ്ണം എന്ന വിപത്തിൽ നിന്നും രാജ്യത്തിനെ രക്ഷിക്കണമെങ്കിൽ സർക്കാർ ഇപ്പോഴേ ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കൃത്യമായ രീതിയിൽ ഒരു ഭക്ഷണ സമ്പ്രദായവും ജീവിതശൈലിയും ഓരോ മനുഷ്യരും സ്വീകരിച്ചില്ലെങ്കിൽ അമിതവണ്ണം എന്ന വിപത്തിലേക്കാണ് നാടിന്റെ പോക്ക് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോഴേ ഇതിന് തടയിടാൻ സാധിച്ചില്ലെങ്കിൽ ഭയാനകമാം വിധം രാജ്യം 2050 ആകുമ്പോഴേക്കും മാറും.
Telangana Plans to Add 10,000 Medical Seats, Doctors Raise Concerns
Last Saturday, tragedy struck at Yanbacoochie Falls in Lamington National Park when Ujwala Vemuru, a recent medicine graduate and young Indian-Australian woman in her twenties, lost her life while trekking with friends.
താനെ: സൗന്ദര്യ വർധന വസ്തുക്കൾ ഓൺലൈൻ ആയി വാങ്ങുന്നതിനിടെ ഡോക്ടർക്ക് നഷ്ടമായത് 1.92 ലക്ഷം രൂപ. ഡോക്ടർ (28) മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം.
Punjab Government Introduces Bond Rule for MBBS and BDS Students
ഫരീദാബാദ് (ഹരിയാന): ഒരു 75 കാരനിൽ വിജയകരമായി മിത്ര ക്ലിപ്പ് ചെയ്ത് ഫരീദാബാദിലെ എസ്.എസ്.ബി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.