തിരുവനന്തപുരം: തിരുവനന്തപുരത്ത് സഹപാഠിയായ ശഹ്‌നയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർ റുവൈസിന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒപ്പം റുവൈസിന്റെ സസ്പെന്ഷൻ പിൻവലിക്കുന്ന കാര്യം ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചതിനു ശേഷം അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ജാമ്യ ഹർജി പരിഗണിച്ചപ്പോൾ റുവൈസിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും തനിക്ക് പഠനം പൂർത്തിയാക്കണമെന്നും കോടതിയുടെ എന്ത് വ്യവസ്ഥ വേണമെങ്കിലും താൻ അംഗീകരിക്കാമെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും റുവൈസ് കോടതിയോട് പറഞ്ഞു. ശഹ്‌നയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും രണ്ടു കാര്യങ്ങൾ ആണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. ശഹ്‌നയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് നന്നായി അറിയാമായിരുന്നു. ശഹ്‌നയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം വന്നപ്പോൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ദിവസം ശഹ്‌ന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനും തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു. തുടർന്ന്, ഹൈക്കോടതി ഉപാധികളോടെ റുവൈസിന് ജാമ്യം അനുവദിക്കുകയായിരുന്നു. ശരിക്കും പഠനത്തിന് ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനമെന്നും എന്നാൽ വിവാഹം പെട്ടെന്ന് തന്നെ വേണമെന്ന് ശഹ്‌നയാണ് പറഞ്ഞതെന്നും അത് പറ്റില്ല എന്ന് താൻ പറഞ്ഞതായും റുവൈസിന്റെ ജാമ്യാപേക്ഷയിൽ പറയുന്നു. ശഹ്‌നയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് വന്നിരിക്കുന്നതെന്നും റുവൈസിന്റെ ജാമ്യ ഹർജിയിൽ പറയുന്നു. പോലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് പോലീസ് റുവൈസിനോട് തീർത്തതെന്നും റുവൈസിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഡോക്ടർമാർക്ക് അവസരം; ശമ്പളം 2.5 ലക്ഷം രൂപ വരെ
Rabies Death in Kerala Raises Concerns Despite Vaccination
Karnataka Enforces Strict Measures on Government Doctors' Private Practice
Tamil Nadu Government Doctors Express Disappointment Over Health Budget
The need of the hour is to ensure timely diagnosis and treatment. We should be able to test for Nipah locally without delays," he asserted.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.