Top Stories
47 ആം വയസ്സിൽ ഡോക്ടർ പഠനത്തിന് ഒരുങ്ങി ജുവാന
2025-10-30 16:23:23
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ജുവാനാ അബ്ദുള്ള പ്രായം പഠനത്തിന് ഒരു പരിധിയല്ല എന്നുള്ള കാര്യത്തിൽ പുത്തൻ ഉദാഹരണം സൃഷ്ടിക്കുകയാണ്. മക്കൾ മൂന്നു പേരും എംബിബിഎസ് ഡോക്ടർമാരാണ്. ഭർത്താവും പേര് കേട്ട ഡോക്ടർ. വീട്ടിൽ മുഴുവൻ ഡോക്ടർമാരായി നിറഞ്ഞപ്പോൾ ജുവാന അബ്ദുള്ളക്കും ഒരു ചിന്ത മുളച്ചു. എന്തുകൊണ്ട് എനിക്കും ഡോക്ടര്‍ ആയിക്കൂടാ? ആ ചിന്ത അവരെ കൊണ്ടെത്തിച്ചത് നീറ്റ് പഠിക്കാൻ വേണ്ടിയിട്ടാണ്. ഫലം വന്നപ്പോൾ യോഗ്യതയും നേടി. 

 

 ഡെന്റൽ സർജൻ ആകാനുള്ള പഠനത്തിന് ഒരുങ്ങുകയാണ് 47 വയസ്സിൽ ജുവാന അബ്ദുള്ള. കാഞ്ഞങ്ങാട് കോട്ടച്ചേരി സ്വദേശിയാണ് ജുവാന. രസകരമായ ഒരു കാര്യം എന്താണെന്ന് നീട്ടുപരീക്ഷ എഴുതാൻ പെരിയയിലെ പോളിടെക്നിക്കിന്റെ പ്രവേശന കവാടത്തിൽ അവർ ചെന്നപ്പോൾ സെക്യൂരിറ്റിക്കാരൻ പറഞ്ഞു നിങ്ങൾക്കല്ല മക്കൾക്കുള്ള വഴിയാണിത് എന്നാണ്. പരീക്ഷ എഴുതുന്നത് ഞാനാണ് എന്നുള്ള മറുപടി അവരെ നേരെ എക്സാം ഹോളിലേക്ക് എത്തിച്ചു. ടെൻഷൻ ഉണ്ടായിരുന്നതിനാൽ ആദ്യം നിസ്കരിച്ച് പിന്നെ കൂൾ ആയി പരീക്ഷ എഴുതി. കിട്ടുമെന്ന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല എങ്കിലും മനസ്സിൽ അതിയായ ആഗ്രഹമുണ്ടായിരുന്നു.

 

 ഒടുവിൽ ഫലം വന്നപ്പോൾ അവർ നീറ്റ് പരീക്ഷ പാസായിരിക്കുന്നു.കാഞ്ഞങ്ങാട്ടെ ആദ്യകാല വസ്ത്രവ്യാപാരി പി.വി. കുഞ്ഞാമദ് ഹാജിയുടെ കൊച്ചുമകളാണ് ജുവാന. മുൻ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ആയിരുന്ന കെ അബ്ദുൽ റസാക്കിന്റെയും അസ്യുമ്മയുടെയും രണ്ടാമത്തെ മകളാണ് ഇവർ. നാലു മക്കളുണ്ട് അതിൽ മൂത്തമകൾ മറിയം അഫ്രിൻ അബ്ദുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജ് ചെയ്യുകയാണ്. രണ്ടാമത്തെ മകൻ സാലിഹ് അബ്ദുൽ റസാഖ് മൂന്നാം വർഷം മൂന്നാമത്തെ മകൻ സൽമാൻ അബ്ദുൽ ഖാദർ രണ്ടാം വർഷവും എംബിബിഎസ് പഠിക്കുന്നു. 

 

 ഇളയ മകൾ ആസീമ ആസ്യ പ്ലസ്ടുവിന് കോഴിക്കോട് പഠിക്കുകയാണ്. 2020 മുതൽ നീറ്റ് പരീക്ഷയിൽ വയസ്സിന്റെ പരിധി എടുത്തുകളഞ്ഞിരുന്നു. ഇതോടെയാണ് 47 കാരിയായ ജുവാനയ്ക്ക് പഠിക്കാനുള്ള വഴി തെളിഞ്ഞത്. കുടുംബത്തിന്റെ ഉറച്ച പിന്തുണയാണ് ഇന്ന് കേരളത്തിന് മറ്റൊരു ഡോക്ടർ കൂടി ലഭിക്കുവാനുള്ള കാരണമായി മാറുന്നത്. യൂട്യൂബ് നോക്കിയും മക്കളുടെ പഠനസാമഗ്രികൾ ഉപയോഗിച്ചുമാണ് ജുവാന പഠിച്ചത്. സാമ്പത്തികം പഠിക്കാനുള്ള നിശ്ചയദാർഢ്യത്തിലെ ഒരു ബാധ്യതയല്ല എന്നും ഇവർ പറയുന്നു.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.