Top Stories
ഹൃദ്രോഗം സൂക്ഷിക്കണം ; ഇന്ത്യയിൽ മൂന്നിലൊന്നു മരണം ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം എന്ന് പഠന റിപ്പോർട്ട്
2025-09-26 13:47:35
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഇന്ത്യയിൽ ക്രമാതീതമായി ഹൃദയസംബന്ധമായ രോഗം വളരുകയാണ് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഉണ്ടാകുന്ന മരണങ്ങളിലും മൂന്നിലൊന്നു മരണവും ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം എന്ന് പഠന റിപ്പോർട്ട്. അതായത് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന മരണങ്ങളിൽ 30% ത്തോളം ഹൃദയ സംബന്ധമായ രോഗങ്ങൾ കാരണമാണ് എന്നാണ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാമ്പിൾ രജിസ്ട്രേഷൻ സർവ്വേ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് 56.7 ശതമാനം മരണങ്ങളും നോൺ കമ്മ്യൂണിക്കബിൾ രോഗങ്ങൾ മൂലം ആണ് എന്നും കണ്ടെത്തി.

 

 വിട്ടുമാറാത്ത രോഗങ്ങൾ അഥവാ സംക്രമികേതര രോഗങ്ങളാണ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് എന്ന് വിളിക്കുന്നത്. ഇതാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്ന ഡിസീസ്. ഹൃദ്രോഗം, ക്യാൻസർ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ വിഭാഗങ്ങളിൽ പെടുന്നുണ്ട്. ഈ വിഭാഗങ്ങളിൽ വേർതിരിച്ചു നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ രോഗം ഉണ്ടാക്കുന്ന കാരണം ഹൃദയസംബന്ധമായ രോഗങ്ങളാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ ഇത്തരം രോഗങ്ങൾ ക്രമാതീതമായി ഉയർന്നതായും പഠനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

 

 ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങളാണ് ഹൃദയസംബന്ധമായ രോഗങ്ങളായി ഇവിടെ പറയപ്പെടുന്നത്. അമിതമായ ഫാസ്റ്റ്ഫുഡ് ഉപയോഗം ഇതിന് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മാറുകയാണ്. നമ്മളുടെ ഇന്നുള്ള മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത്. സ്ട്രോക്കും ഇതിൽ പെടുന്നു. പുകവലിയും ഇത്തരം രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ്. ഇത്തരം കാരണങ്ങൾ കൊണ്ട് ശരീരം മുഴുവനായും ഉള്ള രക്തക്കുള്ളുകൾ ഇടുങ്ങുന്നു. ഇതുവഴി ഹൃദയത്തിൽ നിന്നുമുള്ള രക്തയോട്ടം ക്രമാതീതമായി കുറയുകയും ചെയ്യുന്നു. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്ക് പ്രധാനപ്പെട്ട കാരണമായി മാറുന്നു.

 

 ചെറിയൊരു വിഭാഗം ആളുകൾക്ക് ഹൃദയം സംബന്ധമായ രോഗം ജന്മനാ കൂടെയുണ്ടാകുന്ന ഒന്നാണ് എങ്കിൽ മറ്റു ചില ആളുകൾ ഇവ വരുത്തിവെക്കുന്നതാണ്. കൃത്യമായ വ്യായാമം ഒരു പരിധിവരെ ഇത് തടയാൻ സഹായിക്കുന്നു എങ്കിലും വ്യായാമം അമിതമായാലും ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നാണ് പഠനത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ക്യാൻസർ രോഗവും വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട് എങ്കിലും ഹൃദയസംബന്ധമായ രോഗങ്ങൾ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ക്യാൻസറിന്റെ തോത് കുറവാണ്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.