Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
എയിംസിലെ ആദ്യ വനിതാ മെഡിക്കൽ സൂപ്രണ്ടായി ജമ്മു ഡോക്ടർ .
2024-01-23 17:54:48
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രമുഖ സെൻട്രൽ ടെർഷ്യറി കെയർ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 68 വർഷത്തെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. എയിംസിൻ്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വനിതാ മെഡിക്കൽ സൂപ്രണ്ടായി ജമ്മുവിൽ നിന്നുള്ള ഡോ. നിരുപം മദനെ നിയമിച്ചു. ജമ്മു ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ. നിരുപം, കശ്മീരിലെ എസ്.കെ.ഐ.എം.എസ്-ൽ നിന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ഡിയും പൂർത്തിയാക്കി. ന്യൂഡൽഹിയിലെ പ്രശസ്തമായ സ്ഥാപനത്തിൽ സീനിയർ റെസിഡൻസിക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എയിംസിൻ്റെ ഉന്നത തലങ്ങളിലേക്കുള്ള ഡോ. നിരൂപമിൻ്റെ യാത്ര ആരംഭിച്ചത്. ഡോക്ടർ നിരുപമിനെ വേറിട്ടു നിർത്തുന്നത് അവരുടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനത്തിൽ മെഡിക്കൽ സൂപ്രണ്ട് സ്ഥാനം വഹിക്കുന്ന ആദ്യ വനിത എന്ന ചരിത്രപരമായ നേട്ടം കൂടിയാണ്. ഡോ. അനുപമിൻ്റെ നേട്ടം ഒരു വ്യക്തിഗത വിജയം മാത്രമല്ല, മെഡിക്കൽ മേഖലയിലെ ലിംഗസമത്വത്തിനുള്ള സുപ്രധാന നാഴികക്കല്ല് കൂടിയാണ്. മൂന്ന് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന പ്രഗത്ഭമായ കുടുംബമാണ് നിരൂപമിന്റേത്. വിദ്യാഭ്യാസത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും മേഖലകളിൽ രാജ്യത്തിന്റെ വികസനത്തിനായി ഗണ്യമായ സംഭാവനകൾ നൽകിയവരാണ് നിരൂപമിൻ്റെ കുടുംബത്തിലുള്ള പലരും. താൻ തിരഞ്ഞെടുത്ത സേവനമേഖലയിൽ മികവ് പുലർത്തുന്നതിലൂടെ, രാഷ്ട്രനിർമ്മാണത്തിനായുള്ള കുടുംബത്തിൻ്റെ സമർപ്പണ പാരമ്പര്യം ഡോ. അനുപമും തുടരുന്നു. മെഡിക്കൽ സൂപ്രണ്ടായി നിയമിക്കപ്പെടുന്നതിന് മുൻപ്, ഡോ. നിരുപം ജെ.പി.എൻ.എ ട്രോമ സെന്ററിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. കോവിഡ് 19 സംഹാരതാണ്ഡവമാടിയ സമയത്ത് എയിംസിൻ്റെ  നിയുക്ത കോവിഡ് ആശുപത്രിയായി ഈ സെന്റർ നിർണായക പങ്ക് വഹിക്കുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധിയുടെ സങ്കീർണതകളിലൂടെ ആശുപത്രിയെയും രോഗികളെയും മികച്ച രീതിയിൽ കൈകാര്യം ചെയ്‌തതിനാൽ ഡോ. അനുപമിൻ്റെ നേതൃത്വപാടവം അന്നേ അംഗീകരിക്കപ്പെട്ടിരുന്നു. ഡോ. അനുപമിൻ്റെ ഈ നേട്ടം എയിംസിൻ്റെ ചരിത്രതാളുകളിൽ ഇടം നേടുക മാത്രമല്ല, മെഡിക്കൽ പ്രൊഫഷനലുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് വലിയൊരു പ്രചോദനം കൂടിയാണ്


More from this section
2023-08-09 17:47:13

ഇൻഡോർ: ഇൻഡോറിലെ ഡോക്ടർമാർ ഒരു രോഗിയുടെ ശരീരത്തിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. ഇൻഡോറിലെ ഇൻഡക്സ് ഹോസ്പിറ്റലിൽ ആയിരുന്നു സംഭവം. വയറുവേദനയെ തുടർന്ന് 41-കാരിയായ ഒരു സ്ത്രീ ഇൻഡക്സ് ഹോസ്പിറ്റലിലേക്ക് എത്തുകയായിരുന്നു.

2023-10-13 16:44:33

ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത്‌ മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്‌സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു.

2023-08-28 07:51:55

ബാംഗ്ലൂർ: ജോലി ചെയ്യുന്നതിനിടെ കൈ അറ്റ് പോയ യുവതിക്ക് (28) ആശ്വാസമായി ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. ആറു മണിക്കൂർ നീണ്ടു നിന്ന കോംപ്ലക്സ് ഹാൻഡ് റീപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവതിയുടെ കൈ വിജയകരമായി പുനഃസ്ഥാപിച്ചു.

2024-02-13 10:17:43

Patna: Two suspects were detained by Patna Police on Thursday for allegedly threatening a prominent orthopedic surgeon in the city and demanding money from him. 

2023-10-26 10:23:47

ബാലസോർ (ഒഡീഷ): ഫക്കീർ മോഹൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ ബാലസോർ ടൗൺ പോലീസ് പിടികൂടി. അജയ് ഭഞ്ച് എന്ന വ്യക്തിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.