Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഡൽഹിയിൽ ഡോക്ടർക്ക് നേരെ കത്തി കൊണ്ട് ആക്രമണം: അക്രമി ഒളിവിൽ.
2023-10-04 17:10:29
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. ഡോ. സംഗയ് ബൂട്ടിയയുടെ ക്ലിനിക്കിൽ ഒരു അജ്ഞാതൻ പ്രവേശിക്കുകയും ഇയാൾ ഡോക്ടറെ ക്ലിനിക്കിൻ്റെ സ്റ്റെയർ കേസിൽ വെച്ച് കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ഡോക്ടർ താമസിക്കുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ ക്ലിനിക്കും മുകളിലത്തെ നിലയിൽ ഡോക്ടർ താമസിക്കുകയുമാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം അക്രമി സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പല തവണ കുത്തേറ്റ ഡോ. ബൂട്ടിയയെ ഉടൻ തന്നെ അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചു. വധശ്രമത്തിന് കേസെടുത്ത് പോലീസ് നിയമനടപടികൾ ആരംഭിച്ചു. അക്രമിയെ കണ്ടെത്താനും പിടികൂടാനും ഒന്നിലധികം സംഘങ്ങളെ പോലീസ് നിയോഗിച്ചിട്ടുണ്ട്.  പ്രഥമദൃഷ്ട്യാ, കവർച്ചയുടെ ഒരു ലക്ഷണവും കണ്ടെത്തിയിട്ടില്ല. അക്രമി ഡോക്ടർക്ക് പരിചയമുള്ള ഒരാളാണെന്ന് തോന്നുന്നു. എന്നിരുന്നാലും, ഇത് ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല." പോലീസ് പറഞ്ഞു. ഡോക്ടറുടെ നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.