Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
തമിഴ് നാട്ടിൽ വ്യാജ ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയ ഡോക്ടർക്ക് നേരെ ആക്രമണം.
2023-09-06 12:16:16
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന  ഡോ. എസ്. വിഘ്‌നേശ് ആണ് ആക്രമണത്തിന് ഇരയായത്. റാണിപ്പേട്ടിൽ ചില ആളുകൾ വ്യാജ ക്ലിനിക്കുകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം ഈ ക്ലിനിക്കുകളുടെ ചിത്രങ്ങളും വിഡിയോകളും സഹിതമാണ് പരാതി രേഖപ്പെടുത്തിയത്. "ഈ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന പല ആളുകൾക്കും കൃത്യമായ യോഗ്യത പോലും ഇല്ല. ഇവിടെ ജോലി ചെയ്യുന്ന ഒരാൾ ഒരു വ്യാവസായിക പരിശീലന കേന്ദ്രത്തിൽ (ഐ.ടി.ഐ) നിന്നും ഏതോ ഒരു കോഴ്‌സ് ആണ് ചെയ്‌തത്‌. ഫാർമസിസ്റ്റുകൾ, ഹോമിയോപ്പതി, സിദ്ധ പ്രാക്ടീഷണർമാർ, അയൽപക്കത്തെ മറ്റ് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന സ്വീപ്പർമാർ എന്നിവർ പോലും ക്ലിനിക്കുകൾ നടത്തിവരുന്നു. ഇവരെ കാണാൻ വരുന്ന രോഗികളുടെ അടുത്തു നിന്നും ഇവർ ചാർജ് ചെയ്യുന്നത് 100 മുതൽ 150 രൂപ വരെയാണ്. ഇവരിൽ ചിലർ കുത്തിവയ്പ്പുകൾ പോലും നൽകുന്നു. ഈ ക്ലിനിക്കുകളിലേക്ക് വരുന്ന ആളുകൾക്ക് അറിയില്ല ചികിത്സ നൽകാനുള്ള ഒരു യോഗ്യതയും ഇവർക്കാർക്കും ഇല്ല എന്ന സത്യം." ഡോക്ടറുടെ പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് പുറമേ രണ്ടു പേർ ഡോ. വിഘ്‌നേശിനെ ആക്രമിക്കുകയായിരുന്നു. ഇവർ ഡോക്ടറുടെ ക്ലിനിക്കിൽ വന്നായിരുന്നു ആക്രമണം നടത്തിയത്. ക്ലിനിക്കുകൾക്കെതിരെ പരാതി നൽകിയതിന് ഇവർ ഡോക്ടറെ ഭീഷണിപ്പെടുത്തി. യോഗ്യത നേടിയ മെഡിക്കൽ പ്രാക്റ്റീഷണർമാരെക്കാൾ മികച്ചതാണ് തങ്ങളുടെ ചികിത്സയെന്നും ഇവർ പറഞ്ഞു. പരിക്കേറ്റ ഡോക്ടർ ഒരു സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോ. വിഘ്‌നേഷിൻ്റെ പരാതിയിൽ പോലീസ് രണ്ട് അക്രമികളെയും അറസ്റ്റ് ചെയ്‌തു. തമിഴ് നാട് സ്റ്റുഡന്റസ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജൂനിയർ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്കും ആക്രമണത്തെ അപലപിച്ചു. ഗ്രാമീണ പ്രദേശങ്ങളിൽ ആളുകളുടെ ജീവന് വരെ ഭീഷണിയാകുന്ന ഇത്തരം വ്യാജ ക്ലിനിക്കുകൾക്കെതിരെ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തമിഴ് നാട് ബ്രാഞ്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) ഡോ. വിഘ്‌നേശിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.