Top Stories
ഗുരുതര ആരോപണവുമായി ഡോക്ടർ ഹാരിസ് ; അദ്ദേഹത്തിന് എതിരെ വാർത്താസമ്മേളനങ്ങൾ നടക്കുമ്പോഴും ഹാരിസിന് ഉയരുന്നത് വലിയ പിന്തുണ.
2025-08-08 20:26:19
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മെഡിക്കൽ കോളേജ് മായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ വാർത്താ ശ്രദ്ധ നേടിയ ഡോക്ടർ ഹാരിസ് ചിറക്കൽ വീണ്ടും ഗുരുതര ആരോപണവുമായി രംഗത്ത്. തന്നെ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് ഹാരിസ് പറയുന്നത്. നാളെ ഡോക്ടർ ഹാരിസ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കുറിപ്പ് വന്നിരിക്കുന്നത്. ആരോഗ്യ മേഖലയിൽ കേരളത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഹാരിസ് വെളിപ്പെടുത്തിയത്.

 

 ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിന് ശേഷം അദ്ദേഹം പറഞ്ഞത് ശരിയാണ് എന്നുള്ള രീതിയിൽ വാർത്തകളും റിപ്പോർട്ടുകളും ഉൾപ്പെടെ വന്നു. ഇതിന്റെ പേരിൽ തന്നെ കൊടുക്കാൻ ഇപ്പോൾ ശ്രമം നടക്കുന്നുണ്ട് എന്നാണ് ഹാരിസ് സംശയിക്കുന്നത്. റിപ്പയർ ചെയ്യാനായി അയച്ച് തിരികെ കൊണ്ടുവന്ന നെഫ്രോസ്കോപ്പ് ആണ് മുറിയിലെ പെട്ടിയിൽ ഉണ്ടായിരുന്നതെന്നും റിപ്പയർ ചെയ്യാനുള്ള പണം ഇല്ലാത്തതിനാൽ ഉപകരണം തിരികെ ആവശ്യപ്പെടുകയായിരുന്നുവെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു. ഡോ. ഹാരിസിനെ സംശയമുനയിൽ നിർത്തിക്കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് സുനിൽ കുമാറും പ്രിൻസിപ്പൽ പി.കെ. ജബ്ബാറും നടത്തി വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഡോ. ഹാരിസ് ചിറക്കലിന്റെ മറുപടി. 

 

 ഇതുവരെ ഇല്ലാത്ത വിധത്തിൽ ഉള്ള സംഭവം ആയ കാര്യമാണ് ഇന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഹാരിസ് ചിറക്കൽ പറഞ്ഞ കാര്യം പൂർണമായും തള്ളിക്കളഞ്ഞ് അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതായിരുന്നു ഇന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ പ്രസ്താവന. എന്നാൽ ഇപ്പോൾ ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഹാരിസ് ചിറക്കലിന് വലിയ പിന്തുണയാണ് വരുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് സുനിൽകുമാറും പ്രിൻസിപ്പാൾ പി കെ ജബ്ബാറും നടത്തിയ വാർത്താസമ്മേളനത്തിനിടെ ഫോണിൽ ആരോ വിളിച്ച് അവർക്ക് കാര്യം പറഞ്ഞു കൊടുക്കുന്നതായി വ്യക്തമാണ്. ഈ സംഭവമാണ് ഇപ്പോൾ ആളുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നത്. 

 

 ഇതിന് പിന്നിൽ ആരോ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് വാർത്താമാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നത്. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് അദ്ദേഹത്തിന് വലിയ പിന്തുണ ഉണ്ടായിരുന്നു എങ്കിലും ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിനെ എതിർത്തിരുന്നു. ഈ എതിർപ്പുള്ള ആളുകൾ അദ്ദേഹത്തിന് എതിരെ ഇപ്പോൾ പ്രസ്താവനയുമായി രംഗത്തേക്ക് വന്നതാണ് എന്നുള്ള സംശയമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങൾ ഉൾപ്പെടെ ഉന്നയിക്കുന്നത്.

 

മെഡിക്കൽ ഓഫീസർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ട വിശദീകരണക്കുറിപ്പിലാണ് ഹാരിസ് പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നത്. കേടായ നെഫ്രോസ്കോപ്പ് കൊച്ചിയിലേക്ക് റിപ്പയറിനായി അയച്ചിരുന്നു. അതാണ് തിരിച്ചെത്തിയത്. 10-15 വർഷം പഴക്കമുള്ള നെഫ്രോസ്കോപ്പുകൾ കണ്ടം ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിൽ നന്നാക്കിയെടുക്കാൻ പറ്റുമോ എന്നറിയാൻ വേണ്ടിയാണ് എറണാകുളത്തെ കമ്പനിയിലേക്ക് അയച്ചത്. രണ്ട് മാസം മുമ്പാണ് ഇത് അയച്ചെതെന്നും അദ്ദേഹം വിശദീകരണത്തിൽ പറയുന്നു. ഇതായിരിക്കാം പരിശോധനയിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.